ന്യൂദല്‍ഹി: കൂച് ബീഹാര്‍ വെടിവെപ്പിന് ശേഷം കേന്ദ്രമന്ത്രി അമിത് ഷായുടെ നിര്‍ദേശമനുസരിച്ചാണ് കേന്ദ്ര റിസര്‍വ്വ് പൊലീസ് സേന (സിആര്‍പിഎഫ്) പ്രവര്‍ത്തിക്കുന്നതെന്ന ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ആരോപണം സിആര്‍പിഎഫ് മേധാവി തള്ളി.
സിആര്‍പിഎഫ് സേന പ്രവര്‍ത്തിക്കുന്നത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശമനുസരിച്ചാണെന്നും സിആര്‍പിഎഫ് ഡയറക്ടര്‍ ജനറല്‍ കുല്‍ദീപ് സിംഗ് പറഞ്ഞു. ‘എനിക്ക് രാഷ്ട്രീയപാര്‍ട്ടികളെക്കുറിച്ച് അറിയില്ല. പക്ഷെ സേന പ്രവര്‍ത്തിക്കുന്നത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശമനുസരിച്ചാണ്.’-കുല്‍ദീപ് സിംഗ് പറഞ്ഞു.
ഏപ്രില്‍ 10ന് നടന്ന നാലാംഘട്ട തെരഞ്ഞെടുപ്പില്‍ കൂച് ബീഹാറിലെ സീതല്‍കുച്ചിയില്‍ നടന്ന വെടിവെപ്പില്‍ നാല് പേര് കൊല്ലപ്പെട്ടിരുന്നു. മമത ബാനര്‍ജി ഈ വെടിവെപ്പിന് അമിത് ഷായെ കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍ ഇതിനെതിരെയാണ് ഇപ്പോള്‍ സിആര്‍പിഎഫ് ഡയറക്ടര്‍ ജനറല്‍ പ്രതികരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: