കണിയാമ്പറ്റ: വേദങ്ങളും ഉപനിഷത്തുക്കളും, ഇതിഹാസങ്ങളും പുരാണങ്ങളും കൊണ്ട് സമ്പുഷ്ടമായ ഭാരത സംസ്കാരത്തെ അടുത്തറിയാനും അതിനനുസരിച്ച് ജീവിക്കാനും സംസ്കൃത പഠനം അനിവാര്യമാണെന്ന് സംസ്കൃത ഭാരതി അഖില ഭാരത സമ്പര്‍ക്ക പ്രമുഖ് ഡോ.പി നന്ദകുമാര്‍ അഭിപ്രായപ്പെട്ടു.
അതു കൊണ്ടു തന്നെ ഗ്രാമഗ്രാമാന്തരങ്ങളില്‍ സര്‍വ്വമേഖലയിലുമുള്ള ജനങ്ങള്‍ക്കും സംസ്കൃത പഠനത്തിനുള്ള അവസരം ഒരുക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. പൊങ്ങിനി വിഘ്നേശ്വര സംസ്കൃത വിദ്യാലയത്തില്‍ വിശ്വസംസ്കൃത പ്രതിഷ്ഠാനം സംഘടിപ്പിച്ച സൗഹൃദ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡല്‍ഹി കേന്ദ്ര സംസ്കൃത സര്‍വ്വകലാശാലയുടെ ശിക്ഷാ ശാസ്ത്രി പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ എ.കെ. ജ്യോതിയെ ചടങ്ങില്‍ അനുമോദിച്ചു. ഡോ. ദീപക് രാജ് അധ്യക്ഷത വഹിച്ചു. ഉണ്ണി. പി.ആര്, ഷിജു. പി.എം. രാജേന്ദ്രന്, സാന്താഷ് കുമാര്‍ വി.കെ. തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: