ന്യൂദല്‍ഹി: ട്രൈബല്‍ ഏരിയ ജില്ലാ സ്വയംഭരണ കൗണ്‍സിലില്‍ സംസ്ഥാനത്തെ ഭരണകക്ഷിയായ ബിജെപിക്കു നേട്ടം. 30 അംഗ കൗണ്‍സിലില്‍ 28 സീറ്റുകളിലേക്കാണു തിരഞ്ഞെടുപ്പു നടന്നത്. കഴിഞ്ഞ കൗണ്‍സില്‍ സീറ്റൊന്നുമില്ലാതിരുന്ന ബിജെപി ഇത്തവണ ഒന്‍പതു സീറ്റുകള്‍ നേടി.
തദ്ദേശീയ പുരോഗമന മുന്നണി (ടിഐപിആര്‍എ) 18 സീറ്റില്‍ ജയിച്ച് ഭൂരിപക്ഷം നേടി. 14 സീറ്റിലാണ് ബജെപി മത്സരിച്ചത്. 25 സീറ്റുകളോടെ കൗണ്‍സില്‍ ഭരിച്ചിരുന്ന സിപിഎമ്മിനും പ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസിനും ഒരു സീറ്റു പോലും കിട്ടിയില്ല. കൗണ്‍സിലിലെ രണ്ടു സീറ്റുകളിലേക്കു സംസ്ഥാന സര്‍ക്കാര്‍ അംഗങ്ങളെ നാമനിര്‍ദേശം ചെയ്യുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: