പത്തനംതിട്ട: ശബരിമല ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിന്റെ ബലിക്കല്പ്പുരയുടെ മുകള്‍ ഭാഗത്ത് സ്ഥാപിച്ചിരിക്കുന്നതായ അഷ്ടദിക്പാലകരുടെയും നമസ്കാര മണ്ഡപത്തിന്റെ സ്ഥാനത്ത് മുകളില്‍ സ്ഥാപിച്ചിരിക്കുന്നതായ നവഗ്രഹങ്ങളുടെയും ദാരുശില്പങ്ങളുടെ സമര്‍പ്പണമാണ് ഇന്ന് ശബരിമല സന്നിധാനത്ത് നടന്നത്. ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരരുടെ സാന്നിധ്യത്തില്‍ സമര്‍പ്പണ ചടങ്ങുകള്‍ നടന്നു.
ദാരുശില്പങ്ങള് വഴിപാടായ നടത്തിയ നന്തിലത്ത് ഗ്രൂപ്പ് ചെയര്മാന് ഗോപു നന്തിലത്ത് അയ്യപ്പന്റെ തിരുനടയില്‍ പണക്കിഴി സമര്‍പ്പണം ചെയ്തു. പതിനെട്ട് കള്ളികളിലായാണ് ശില്പങ്ങള് സ്ഥാപിച്ചിരിക്കുന്നത്. കൂടാതെ ലതകളും, പുഷ്പങ്ങളും, വള്ളികളും മറ്റലങ്കാരങ്ങളും ഇതിനോടൊപ്പം നിര്‍മ്മിച്ചിട്ടുണ്ട്. പൂര്‍ണ്ണമായും തേക്ക് മരത്തിലാണ് ശില്പങ്ങള് നിര്‍മിച്ചിട്ടുള്ളത്. ദാരു ശില്പി എളവള്ളി നന്ദനാണ് ശില്പങ്ങള് നിര്‍മിച്ചത്. ഗുരുവായൂരിനടുത്തുള്ള എളവള്ളിയിലെ പണിപ്പുരയിലാണ് ശില്പപങ്ങള് രൂപകല്പന ചെയ്തത്.
കൈകണക്കുകള്‍ തയ്യാറാക്കിയത് ദേവസ്വം ബോര്‍ഡിന്റെ സ്ഥപതി മനോജ് എസ് നായരാണ്. ദേവസ്വം കമ്മീഷണര്‍ ബി.എസ് തിരുമേനി, ശബരിമല എക്സിക്യുട്ടീവ് ഓഫീസര്‍ കൃഷ്ണ കുമാര വാര്യര്‍, ശബരിമല അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ രാജേന്ദ്രന് നായര്‍, മേല്‍ശാന്തി വി.കെ.ജയരാജ് പോറ്റി തുടങ്ങിയവര്‍ ദാരുശില്ല സമര്‍പ്പണ ചടങ്ങില്‍ സംബന്ധിച്ചു. നന്തിലത്ത് ഗ്രൂപ്പ് ചെയര്മാന് ഗോപു നന്തിലത്ത് അദ്ദേഹത്തിന്റെ സുഹൃത്തുക്കളായ പോപ്പുലര്‍ അപളംഗ്രൂപ്പ് വിജയകുമാര്‍, പ്രദീപ് കുമാര്‍ ചെന്നൈ, അത്താച്ചി സുബ്രമണ്യന്‍ അത്താച്ചി ഗ്രൂപ്പ് പാലക്കാട്, അപ്പുണ്ണി ദുബായ് എന്നിവര്‍ ചേര്‍ന്നാണ് ശില്പങ്ങള് ക്ഷേത്രവഴിപാടായി സമര്‍പ്പിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: