Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

അപേക്ഷ നിരസിക്കുന്നു; ഒഴിഞ്ഞുമാറുന്നു; വിവരാവകാശ നിയമം അട്ടിമറിക്കപ്പെടുന്നു

ഇത് ഫലപ്രദമല്ല. എങ്ങനെ വിവരങ്ങള്‍ നല്‍കാതിരിക്കാനാകുമെന്നത് സംബന്ധിച്ച 'ഗവേഷണങ്ങളാണ്' വിവരങ്ങള്‍ കൈമാറാന്‍ നിയോഗിക്കപ്പെട്ടവര്‍ നടത്തുന്നത്. അപേക്ഷകളിലെ വാചകവും ഘടനയും വ്യാഖ്യാനിച്ച് അപേക്ഷ നിരസിക്കുകയോ, വിവരം നല്‍കാതെ ഒഴിഞ്ഞുമാറുകയോ ചെയ്യുന്നത് പതിവായി.

ഹരികുമാര്‍ കെ.ഡിbyഹരികുമാര്‍ കെ.ഡി
Apr 11, 2021, 06:30 pm IST
inKerala

കോട്ടയം: വിവരാവകാശ നിയമം വഴി ജനങ്ങള്‍ക്ക് ലഭിച്ച, അറിയാനുള്ള അവകാശത്തെ സര്‍ക്കാര്‍ അട്ടിമറിക്കുന്നു. സര്‍ക്കാര്‍ തലങ്ങളിലെ ഉദ്യോഗസ്ഥ നടപടികളെക്കുറിച്ച് സാധാരണക്കാര്‍ക്ക് എന്തെങ്കിലും വിവരങ്ങള്‍ ലഭിക്കാനുള്ള ഏകമാര്‍ഗം വിവരാവകാശ നിയമം മാത്രമാണ്.  

പക്ഷേ, ഇത് ഫലപ്രദമല്ല. എങ്ങനെ വിവരങ്ങള്‍ നല്‍കാതിരിക്കാനാകുമെന്നത് സംബന്ധിച്ച ‘ഗവേഷണങ്ങളാണ്’ വിവരങ്ങള്‍ കൈമാറാന്‍ നിയോഗിക്കപ്പെട്ടവര്‍ നടത്തുന്നത്. അപേക്ഷകളിലെ വാചകവും ഘടനയും  വ്യാഖ്യാനിച്ച് അപേക്ഷ നിരസിക്കുകയോ, വിവരം നല്‍കാതെ ഒഴിഞ്ഞുമാറുകയോ ചെയ്യുന്നത് പതിവായി. ഇക്കാര്യത്തില്‍ അപ്പീല്‍ അധികാരികളില്‍ നിന്നുപോലും അനുകൂലമായ സമീപനങ്ങളുണ്ടാകാറില്ല. അപേക്ഷകര്‍ക്ക്, വിവരാവകാശ അപേക്ഷ തയാറാക്കാന്‍ സ്‌റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസ്  സഹായങ്ങള്‍ ചെയ്തു കൊടുക്കണമെന്നാണ് നിയമം. അക്കമിട്ട് ആവശ്യപ്പെടുന്ന വിവരം ഓരോന്നിനും പ്രത്യേകം മറുപടി നല്‍കണമെന്നാണ് ചട്ടം. പക്ഷേ അങ്ങനെയൊന്നും നല്‍കാറില്ല.

വിവരാവകാശം തേടിയ 80 വയസ്സുള്ള ഒരു വിമുക്തഭടന്, ഉദ്യോഗസ്ഥരില്‍ നിന്ന് പലപ്പോഴും വ്യക്തിഹത്യപോലും നേരിടേണ്ടതായി വന്നിട്ടുണ്ട്. വിവരാവകാശ സംവിധാനങ്ങളില്‍ പോലും അധികാര ദുര്‍വിനിയോഗവും, നീതിനിഷേധവും  സംഭവിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. അപേക്ഷകളിലെ സിറ്റിങ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ യഥാസമയം അറിയിക്കാതിരിക്കുക, പലപ്പോഴും അഴിമതിക്കാരായ ഉദ്യോഗസ്ഥരെ രക്ഷിക്കുന്നതിന് കൂടുതല്‍ ഊന്നല്‍ നല്‍കുക തുടങ്ങിയവ തനിക്ക് അനുഭവപ്പെട്ടിട്ടുണ്ടെന്ന് പാമ്പാടി വെള്ളൂര്‍ വെട്ടിയില്‍ വി.എം. രവീന്ദ്രന്‍ നായര്‍ പറഞ്ഞു. ഭൂമിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ റവന്യൂ വിഭാഗത്തില്‍ നിന്ന് ലഭ്യമാകുന്നതിന് 15ഓളം അപേക്ഷകള്‍ നല്‍കേണ്ടിവന്നു. എല്ലാത്തിലും ഒന്നും, രണ്ടും അപ്പീല്‍ അധികാരികളുടെ സമീപത്തും പോകേണ്ടതായിവന്നു. ഇവിടെ അനുഭവിച്ച നീതികേട് സംസ്ഥാനത്തെ വിവരാവകാശ സംവിധാനങ്ങള്‍ക്ക് ജനങ്ങളോടുള്ള പ്രതിബദ്ധത എത്രത്തോളം ഉണ്ടെന്ന് തിരിച്ചറിയാന്‍ വഴിയൊരുക്കിയെന്നും അദ്ദേഹം പറഞ്ഞു.  

രണ്ടാം അപ്പീല്‍ അധികാരിയുടെ തീരുമാനങ്ങളിലെ പരിഹാരം ഹൈക്കോടതിയാണ്. ഇത് ചെലവേറിയതായതിനാല്‍ സാമ്പത്തികശേഷിക്കുറവുള്ളവര്‍ അതിന് തുനിയാറില്ല. ഇത് പലപ്പോഴും പ്രതിപ്പട്ടികയിലുള്ളവര്‍ക്ക് അനുകൂല സാഹചര്യങ്ങള്‍ക്ക് വഴിയൊരുക്കുന്നു. വിവരാവകാശ നിയമത്തിലൂടെ ജനങ്ങള്‍ക്ക് സഹായകമാകേണ്ടവര്‍ തന്നെ അത് അട്ടിമറിക്കുകയാണെന്നും രവീന്ദ്രന്‍ നായര്‍ പറയുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

Entertainment

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

Gulf

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

India

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

World

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

പുതിയ വാര്‍ത്തകള്‍

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

കനത്ത മഴയിൽ കോട്ടയത്ത് മണ്ണിടിച്ചിൽ : വാഗമണ്ണിൽ വിനോദ സഞ്ചാരത്തിനെത്തിയ തമിഴ്‌ യുവതി മരിച്ചു

ബലാത്സംഗത്തിന് മഹാഭാരതത്തെയും രാമായണത്തെയും കുറ്റപ്പെടുത്തുന്ന കമല്‍ഹാസന്റെ പഴയ വീഡിയോയ്‌ക്കെതിരെ വിമര്‍ശനം

തത്കാലം പ്രതിഷേധം വേണ്ട ; പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സഹോദരി ലാഹോറിൽ അറസ്റ്റിലായി

ജീവനക്കാരനെ കൊലപ്പെടുത്തിയ കേസ്: റിസോര്‍ട്ട് ഉടമ അറസ്റ്റില്‍

സംസ്ഥാനത്ത് മഴ കനക്കുന്നു: 6 മരണം

പാസ് വേർഡ് പോലുമില്ല ; ഛത്രോം കി ഗൂഞ്ചിലെ ഒന്നരലക്ഷം വിദ്യാർത്ഥികളുടെ വ്യക്തി വിവരങ്ങൾ ചോർന്നേക്കാം : വൻ തട്ടിപ്പുകൾക്ക് സാധ്യതയെന്ന് ഐടി വിദഗ്ധർ

രാഹുല്‍ ഗാന്ധിയും കൊമേഡിയനായ പുള്‍കിത് മണിയും മോദിയെയും പ്രായമേറിയ സ്ത്രീകളേയും വിമര്‍ശിക്കുന്ന പരിപാടിയില്‍ (ഇടത്ത്) ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ (വലത്ത്)

പ്രധാനമന്ത്രി വിദേശപ്രതിനിധികളെ ഹസ്തദാനം ചെയ്യുന്നത് രാജ്യത്തിന്റെ പ്രതിനിധിയായിട്ടാണ്, അത് രാഹുല്‍ ഗാന്ധി മറക്കരുതെന്ന് ഏഷ്യാനെറ്റും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.