കാഞ്ഞങ്ങാട്: നിയമസഭാ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിപ്പോവുകയായിരുന്ന യുവമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് ശ്രീജിത്തിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചത് നേരത്തെ തയാറാക്കിയ സിപിഎം ഗൂഢാലോചനയുടെ ഭാഗമെന്ന് വ്യക്തമായി. ഇരുകാലുകള്‍ക്കും മാരകമായി വെട്ടേറ്റ് മംഗളൂരു ആശുപത്രിയില്‍ കഴിയുന്ന ശ്രീജിത്ത് പറക്ലായിയുടെ മൊഴി കഴിഞ്ഞ ദിവസം പോലീസ് രേഖപ്പെടുത്തി.
തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ് ശ്രീജിത്ത് തനിക്ക് ചാര്‍ജുള്ള 59-ാം നമ്പര്‍ ബൂത്ത് കമ്മിറ്റി ഭാരവാഹികളെ കാണാന്‍ രാത്രി 8.30 മണിയോടെ ബലിയെടുക്കത്തെത്തി. പ്രവര്‍ത്തകരുമായി പോളിങ് കാര്യങ്ങള്‍ സംസാരിച്ചിരിക്കവെ സിപിഎം അനുഭാവിയായ രാമകൃഷ്ണന് അവിടെയെത്തി ശ്രീജിത്തിനോട് സൗഹൃദ സംഭാഷണം നടത്തി. കഴിഞ്ഞ കാലമത്രയും ബിജെപി പ്രവര്‍ത്തകരെ അക്രമിച്ച സംഭവത്തില്‍ നിരവധി കേസുകളുള്ള രാമകൃഷ്ണന് ഒത്തുതീര്‍പ്പിന് ശ്രമിച്ച് ശ്രീജിത്തിനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു.
ബിജെപിക്കാരുമായുള്ള കേസുകള്‍ കാരണം മകന് മിഥുന് രാജിന്റെ വിദ്യാഭ്യാസത്തിന് തടസ്സമാവുന്നു എന്നൊക്കെ പറഞ്ഞാണ് ബൂത്തില്‍ നിന്ന് 50 മീറ്റര്‍ അകലെയുള്ള രാമകൃഷ്ണന്റെ വീട്ടിലേക്ക് ശ്രീജിത്തിനെ എത്തിച്ചത്. വീട്ടുമുറ്റത്തെത്തിയപ്പോള്‍ രാമകൃഷ്ണന്റെ സ്വരംമാറുകയും ഭീഷണി സ്വരത്തില്‍ സംസാരിക്കുകയും ചെയ്തു. അപകടം മനസ്സിലാക്കിയ ശ്രീജിത്ത് തിരിഞ്ഞ് നടക്കുമ്പോള്‍ മിഥുന്‍രാജ് അച്ഛന് രാമകൃഷ്ണന്റെ കൈയില്‍ കത്തിയെടുത്തുകൊടുക്കുകയും വെട്ടിക്കൊല്ലാന്‍ ആജ്ഞാപിക്കുകയുമായിരുന്നു.
രാമകൃഷ്ണന് ശ്രീജിത്തിന്റെ പിറകെ പോകുമ്പോള്‍ വീട്ടില്‍ ഒളിച്ചിരുന്ന മറ്റ് സിപിഎം ക്രിമിനലുകള്‍ ശ്രീജിത്തിനെ അടിച്ച് താഴെയിട്ടു. ശ്രീജിത്തിന്റെ കഴുത്തിന് രാമകൃഷ്ണന് വെട്ടുമ്പോള്‍ കൈകൊണ്ട് തടുക്കുമ്പോഴാണ് കൈക്ക് വെട്ടേറ്റത്. നിലത്ത് വീണ ശ്രീജിത്തിന്റെ കാലുകളും വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. രാമകൃഷ്ണന്റെ വീട് കയറി ഭാര്യ ഓമന, മകന് മിഥുന്‍രാജ് എന്നിവരെ അക്രമിച്ചു എന്ന് പറയുന്ന സംഭവത്തില്‍ മിഥുന്‍രാജ് നല്കിയ പ്രതികള്‍ ആരും തന്നെ സംഭവ സ്ഥലത്തുണ്ടായിരുന്നവരെല്ലെന്ന് പോലീസ് കണ്ടെത്തിയിരുന്നു. സിപിഎമ്മിന്റെ കള്ളത്തരം പൊളിയുക മാത്രമല്ല ശ്രീജിത്തിനെ കൊല്ലാന്‍ ശ്രമിച്ചത് നേരത്തെ തയാറാക്കിയ ഗൂഢാലോചനയുടെ ഫലമാണെന്ന് ഇതോടെ തെളിഞ്ഞു. ശ്രീജിത്തിന് ഗുരുതരമായി പരിക്കേറ്റിട്ടും നിസ്സാര വകുപ്പുകള്‍ ചേര്‍ത്താണ് രാമകൃഷ്ണന് എന്ന ബാലനും മകന് മിഥുന്രാജിനുമെതിരെ അമ്പലത്തറ പോലീസ് കേസെടുത്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: