പാലക്കാട്: പാലക്കാട് തൃശൂര്‍ പാതയിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുന്നു. കുതിരാന്‍ തുരങ്കം വാഹന ഗതാഗതത്തിനായി അടുത്ത മാസം ആദ്യം തുറന്നു നല്‍കിയേക്കും. തുരങ്കങ്ങളിലൊന്നിന്റെ നിര്‍മാണം 30നു മുമ്പു പൂര്‍ത്തിയാകും. രണ്ടു ദിവസത്തിനുള്ളില്‍ തുരങ്കത്തിനുള്ളില്‍ വൈദ്യുതി കണക്ഷന് ലഭിക്കും. തുരങ്കത്തിലെ കണ്ട്രോള് സ്റ്റേഷന് നിര്‍മാണം ഉടന്‍ പൂര്‍ത്തിയാകുമെന്നും അധികൃതര്‍ അറിയിച്ചു.
ബലം ഉറപ്പിക്കാദായി ഗുഹാമുഖത്തിനു മുകള്‍ വശത്തെ മണ്ണു നീക്കം ചെയ്തു ഷോര്‍ട്ട് കോണ്‍ക്രീറ്റിങ് ആരംഭിച്ചു. പടിഞ്ഞാറേ തുരങ്കമുഖത്തിനു മുന്‍വശത്തെ പാറക്കെട്ടുകള്‍ നീക്കം ചെയ്യുന്നത് പുരോഗമിക്കുകയാണ്. കണ്ണമ്പ്ര പഞ്ചായത്തിലെ സര്‍വീസ് റോഡിന്റെ നിര്‍മ്മാണവും അവസാനഘട്ടത്തില്‍ എത്തിയിട്ടുണ്ട്. ഇതോടെയാണ് വര്‍ഷങ്ങള്‍ക്ക് ശേഷം കുതിരാന്‍ തുരങ്കം ഗതാഗാതത്തിനായി തുറക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: