ന്യൂഡല്‍ഹി: ഏറ്റവും വേഗത്തില്‍ കോവിഡ് പ്രതിരോധ വാക്സിന് വിതരണം ചെയ്യുന്ന രാജ്യമായി മാറി ഇന്ത്യ. 85 ദിവസങ്ങള്‍ക്കുള്ളില്‍ 10 കോടി ഡോസുകളാണ് വിതരണം ചെയ്തത്. പത്തുകോടി പ്രതിരോധ കുത്തിവയ്പുകള്‍ എന്ന നേട്ടത്തിലെത്താന്‍ യുഎസിന് 89 ദിവസങ്ങളും ചൈനയ്ക്ക് 102 ദിവസങ്ങളും വേണ്ടിവന്നു. നിലവില്‍ 45 വയസിന് മുകളിലുള്ളവര്‍ക്ക് രാജ്യത്ത് വാക്സിന് ലഭ്യമാണ്. ജൂലൈയോടെ 25 കോടി ആളുകള്‍ക്ക് വാക്സിന് എന്ന ലക്ഷ്യം കൈവരിക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ ശ്രമം. ഇത് മുന്നില്‍ക്കണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്.
അതിനിടെ കോവിഡ്-19 നെതിരെയുള്ള മറ്റൊരു നിര്‍ണായകപോരാട്ടം ഇന്ന് മുതല്‍ തുടങ്ങുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ ജനങ്ങള്‍ സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്തെ അര്‍ഹരായ പരമാവധി ആളുകള്‍ക്ക് കോവിഡ് വാക്സിന് വിതരണം ചെയ്യുന്ന ബൃഹത്തായ കര്‍മപദ്ധതി(വാക്സിന് ഉത്സവം)യെ കുറിച്ചുള്ള ട്വീറ്റിലാണ് പ്രധാനമന്ത്രി ഇക്കാര്യം സൂചിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: