നിങ്ങളൊന്നാലോചിച്ചിട്ടുണ്ടോ…?
കേരളത്തില്‍ എവിടെയെങ്കിലും ആര് എസ് എസ്- ലീഗ് സംഘര്‍ഷം നടക്കാറുണ്ടോ….??
മുസ്ലീങ്ങള്‍ മാത്രമുള്ള ലീഗുമായല്ലേ വര്ഗ്ഗീയവാദികളെന്നാരോപിക്കുന്ന സംഘപരിവാരുകാരുമായി ഏറ്റവുമധികം ഏറ്റുമുട്ടലുകള്‍ ഉണ്ടാവേണ്ടത്…??
എന്തുകൊണ്ട് അങ്ങിനെ സംഭവിക്കുന്നില്ല…??
എല്ലായ്പ്പോഴും എന്തുകൊണ്ടാണ് എല്ലാ സംഘര്‍ഷങ്ങളുടേയും ഒരു വശത്ത് സിപിഎം വരുന്നത്…?
മുസ്ലീം ലീഗിന്റെ ഏറ്റവും വലിയ ആചാര്യനാണല്ലോ പാണക്കാട് തങ്ങള്മാര്,. ഏതെങ്കിലും ഒരു ആര് എസ് എസ് പ്രവര്ത്തകന് പാണക്കാട് കുടുംബത്തേയോ അല്ലെങ്കില്‍ കാന്തപുരം മുസ്ല്യാരെ പോലുള്ള ആചാര്യന്മാരെയോ എന്നെങ്കിലും തെറിവിളിക്കുകയോ മറ്റ് മോശം പ്രവര്‍ത്തികളാല്‍ അപമാനിക്കുകയോ ചെയ്തതായി നിങ്ങള്‍ക്കറിവുണ്ടോ…??
എന്നാല്‍ നാഴികയ്ക്ക് നാല്‍പ്പതുവട്ടവും പാണക്കാട് തങ്ങളെ അതിഹീനമായ ഭാഷയില്‍ അപമാനിക്കുന്നവര്‍ എല്ലാം സിപിഎം നേതാക്കളല്ലേ….??
നാദാപുരവും തളിപ്പറമ്പും ഒക്കെ മുസ്ലീം നാമധാരികളെ തേടിപ്പിടിച്ച് അക്രമിച്ചും വസ്തുവകകള്‍ തല്ലിത്തകര്‍ത്തും കൊള്ളയടിച്ചും ഉന്മാദ നൃത്തം ചവിട്ടിയത് സിപിഎം ആയിരുന്നില്ലേ…?
എന്നിട്ടും അവരെങ്ങിനെയാണ് ന്യൂനപക്ഷ സംരക്ഷകരാകുന്നതെന്ന് നിങ്ങളെപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ…??
എല്ലാകാലത്തും ശൂലമെന്നും ഗര്‍ഭിണിയെന്നും ഇല്ലാക്കഥകള്‍ പറഞ്ഞ് തമ്മിലടിപ്പിച്ച് ചോരകുടിച്ച് ,ഭിന്നിപ്പിച്ച് അധികാരം നുണയുന്ന ചെന്നായയുടെ കൗശലമുള്ള സിപിഎമ്മിനെ ഇവിടത്തെ ന്യൂനപക്ഷങ്ങള്‍ മനസ്സിലാക്കിയില്ലേ…??
ഇന്ത്യ എന്ന ദേശീയതയില്‍ വിശ്വസിക്കുന്ന ഇവിടത്തെ ഒരു ന്യൂനപക്ഷവും സംഘപരിവാരിനെ ഭയക്കേണ്ടതില്ലെന്നത് കഴിഞ്ഞ കുറേ കാലങ്ങളായി നമ്മള് അനുഭവിച്ചറിഞ്ഞതാണല്ലോ….
.പോപ്പുലര്‍ ഫ്രണ്ടും പിഡിപിയും പോലുള്ളവര്‍ ചെയ്യുന്നത്, മുസ്ലീംങ്ങളെ ഇവിടെ ഇതാ സംഘപരിവാരുകാര്‍ കശാപ്പു ചെയ്യുകയാണെന്ന ഭീതിയുണ്ടാക്കി സിപിഎം നടത്തുന്ന അതേരീതിയിലുള്ള മുതലെടുപ്പ് നടത്തുകയാണ്…പോപ്പുലര്‍ ഫ്രണ്ട് ഈ രാജ്യത്തിന്റെയും സമുദായത്തിന്റെയും ശത്രുവാണ്,അവര്‍ക്കെതിരായ പോരാട്ടം മുസ്ലീമിനെതിരാണെന്ന് അവര്‍ പ്രചരിപ്പിച്ച് മുതലെടുപ്പ് നടത്തുകയാണ്
നമ്മളാരും ശത്രുക്കളല്ല.വേറിട്ടവരും വേര്പ്പെട്ടവരുമല്ല. നാടിന്റെ മക്കളാണ. എല്ലാമേഖലകളിലും യോജിച്ച് പോകേണ്ടവരാണ്.സംഘമെന്നാല്‍ സംഘര്ഷമെന്നേയര്ത്ഥമില്ല. സംഘമെന്നാല്‍ സമന്വയമാണ്. ഇന്നലെവരെ തെറ്റിദ്ധരിപ്പിച്ചവരെ തിരിച്ചറിയുക..
പ്രതികരിക്കാൻ ഇവിടെ എഴുതുക: