Wednesday, May 14, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ജീവിതം തെളിയുന്ന കഥകള്‍

വാക്കുകള്‍കൊണ്ട് അവധാനതയോടെ ജീവിതാവസ്ഥകളെ കാണിച്ചു തരാനുളള രചയിതാവിന്റെ കൗശലമാണ് ഓരോ രചനയുടെയും മൗലികതയെ അടയാളപ്പെടുത്തുന്നത്. ടോമി ഈപ്പന്റെ ചുംബനം മൗലിക മുദ്രയുളള പതിനാലു കഥകളുടെ സമാഹാരമാണ്.

ഹരികുമാര്‍ ഇളയിടത്ത് by ഹരികുമാര്‍ ഇളയിടത്ത്
Apr 11, 2021, 05:00 am IST
in Literature
FacebookTwitterWhatsAppTelegramLinkedinEmail

‘അറിഞ്ഞോ, അവന്റെ കഥ വല്ലതും’ എന്നും, ‘അവളുടെ കഥയെന്തായി’ എന്നും ‘അയാളുടെ കഥ കഴിഞ്ഞു’ എന്നുമൊക്കെയുളള വാമൊഴികളില്‍ നിറഞ്ഞാവര്‍ത്തിക്കുന്ന കഥയെന്ന രൂപകം വാസ്തവത്തില്‍ ജീവിതമെന്നതിന്റെ പര്യായം തന്നെയാണ്. അഥവാ കഥയെന്നാല്‍ ജീവിതമെന്നാണ് പഴമനസ്സുകള്‍ അര്‍ത്ഥമാക്കിയിരുന്നത്.  

ജീവിതത്തെ വിവിധ കോണുകളില്‍ നിന്നു  നോക്കിക്കാണുന്നതിന്റെ ആഖ്യാനങ്ങളാണ് കഥകളായിത്തീരുന്നത്. ഓരോ കഥയെഴുത്തുകാരന്റെയും ആഖ്യാന വൈവിധ്യം, അവരുടെ ബഹുവിധ നോക്കുപാടുകളുടെ വൈചിത്ര്യം തന്നെയാണ്. അതു തന്നെയാണ് ജീവിതത്തിന്റെ എഴുത്തു സാധ്യതകളും.

കഥയില്‍ ജീവിതത്തെ തെളിച്ചെടുക്കുന്ന രചനാ സൗകുമാര്യത്തോടെ ടോമി ഈപ്പന്‍ എഴുതിയ പതിനാലു കഥകളുടെ സമാഹാരമാണ് ചുംബനം എന്ന പുസ്തകം. ലളിതമായ ആഖ്യാനം. ഋജുവായ ഭാഷ. നര്‍മ്മമോ കാരുണ്യമോ വേദനയോ സഹാനുഭൂതിയോ വായനക്കാരന്റെ ഉള്ളില്‍ത്തട്ടുന്നവിധം ഇതില്‍ ആവിഷ്‌കരിച്ചിരിക്കുന്നു.  

വാക്കുകള്‍കൊണ്ട് അവധാനതയോടെ ജീവിതാവസ്ഥകളെ കാണിച്ചു തരാനുളള രചയിതാവിന്റെ കൗശലമാണ് ഓരോ രചനയുടെയും മൗലികതയെ അടയാളപ്പെടുത്തുന്നത്. ടോമി ഈപ്പന്റെ ചുംബനം മൗലിക മുദ്രയുളള പതിനാലു കഥകളുടെ സമാഹാരമാണ്.

സ്വതന്ത്രരചനകളും വിവര്‍ത്തനങ്ങളും ഈ സമാഹാരത്തില്‍ ഉള്ളടങ്ങിയിരിക്കുന്നു. പുസ്തകത്തിന്റെ പേരിനാസ്പദമായ കഥ ‘ചുംബനം’ ഒരു വിവര്‍ത്തന രചനയാണ്. എന്നാല്‍, ആ തോന്നല്‍ വായനക്കാരനിലുളവാകാത്തവിധം കയ്യടക്കത്തോടെയാണ് ടോമി ഈപ്പന്‍ ഭാഷാന്തരീകരണം നിര്‍വ്വഹിച്ചിരിക്കുന്നത്.

”അല്ലെങ്കിലും ഈ ലോകം അത്രമാത്രം

ചീത്തയൊന്നുമല്ലല്ലോ…” എന്നു പറഞ്ഞവസാനിക്കുന്ന കഥ, തനിക്കു വിശ്രമിക്കാന്‍ ഉചിതമായ ഒരു ഇരിപ്പിടം തേടിയലയുന്ന ഒരു ചുംബനത്തിന്റെ അന്വേഷണങ്ങളാണ് വിവരിക്കുന്നത്. ജീവിതത്തിന്റെ വ്യത്യസ്ത തുറകളിലൂടെ അത് സഞ്ചരിക്കുന്നു. എവിടെയും തനിക്കു പറ്റിയ ഒരിരിപ്പിടം കണ്ടെത്താനാവാതെ അതലഞ്ഞു. ഒടുവില്‍ കാറ്റിന്‍ ചിറകേറി ഒരു ജാലകപ്പഴുതിലൂടെ ഏകാകിയായി ക്ലാസ്സുമുറിയില്‍ വിതുമ്പിയിരിക്കുന്ന ഒരോമനക്കുഞ്ഞിന്റെ കവിളില്‍ അതു ചെന്നു പറ്റുന്നു. അതോടെ അവനും കൃതാര്‍ത്ഥനാവുന്നു.

രാഷ്‌ട്രീയ നേതാവ്, പരിസ്ഥിതി പ്രവര്‍ത്തക എന്നിങ്ങനെ മേനകാ ഗാന്ധി പലവിധത്തിലും പ്രശസ്തയായ വ്യക്തിയാണ്. എന്നാല്‍ അവര്‍ അതിമനോഹരമായി സര്‍ഗ്ഗാത്മക രചനകള്‍ നിര്‍വ്വഹിക്കുന്ന വ്യക്തിയാണെന്ന് അറിയുന്നവര്‍ മലയാളത്തില്‍ ചുരുക്കമായിരിക്കും. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു ഇംഗ്ലീഷ് മാസികയിലാണ് മാസ്റ്റര്‍പീസ് രചനയെന്നു വിശേഷിപ്പിക്കാവുന്ന ദി കിസ്സ് പ്രസിദ്ധീകരിച്ചു വന്നത്. അന്നേ അത് പലവിധത്തിലും ശ്രദ്ധിക്കപ്പെട്ടിരുന്നു. ആ കൃതിയുടെ മലയാളത്തിലേക്കുളള മൊഴിമാറ്റമാണ് ചുംബനം എന്ന കഥ. ആ കഥാ വിവര്‍ത്തനം കണ്ണില്‍പ്പെട്ട സാഹിത്യവിമര്‍ശക രംഗത്തെ മഹാഗോപുരമായ എം. കൃഷ്ണന്‍നായര്‍ അതേപ്പറ്റി ദീര്‍ഘമായി എഴുതിയത് ഇങ്ങനെ ഉപസംഹരിക്കുന്നു:

‘മേനക ഗാന്ധി കഥകളെഴുതാന്‍ വിദഗ്ധയാണെന്നു ഞാനിപ്പോള്‍ മനസ്സിലാക്കുന്നു. കര്‍പ്പൂരം വാരികയില്‍ അവരുടെ ഒരു കഥ – ചുംബനം – തര്‍ജ്ജമ ചെയ്തു ചേര്‍ത്തിട്ടുണ്ട്. ഇങ്ങനെ പല സംഭവങ്ങള്‍ ആവിഷ്‌കരിച്ച് ചുംബനമെന്ന പ്രക്രിയയുടെ ഗര്‍ഹണീയത സ്പഷ്ടമാക്കിത്തരുന്നു, മേനക ഗാന്ധി. ആശയ പ്രധാനമായ കഥ. എന്നാല്‍  ബിംബങ്ങളിലൂടെ ആ ആശയത്തിനു ചാരുതവരുത്തിയിരിക്കുന്നു, ശ്രീമതി. ചുംബനമെന്ന കഥയെഴുതിയ മേനകഗാന്ധിയെയും, അത് തര്‍ജ്ജമ ചെയ്ത ടോമി ഈപ്പനെയും ഞാന്‍ സവിനയം അഭിനന്ദിക്കുന്നു. (കലാകൗമുദി, മെയ് 20, 1994) വായനക്കാരെ നവ്യമായ അനുഭവങ്ങളുടെ ലോകത്തേക്ക് കൈപിടിച്ചാനയിക്കാന്‍ ശേഷിയുളള ഈ കഥകള്‍ കൈരളിക്ക് തീര്‍ച്ചയായും അനുഗ്രഹമാണ്.

Tags: പുസ്തകം
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

കുരുക്ഷേത്ര പ്രകാശന്റെ സംഘ ദര്‍ശനമാലിക ഗ്രന്ഥപരമ്പരയുടെ കോട്ടയം ജില്ലയിലെ പുസ്തക പ്രകാശനം കുരുക്ഷേത്ര പ്രകാശന്‍ എംഡി കാഭാ സുരേന്ദ്രന്‍ ചാക്യാര്‍കൂത്ത് കലാകാരന്‍ പൊതിയില്‍ നാരായണ ചാക്യാര്‍ക്ക് നല്കി നിര്‍വഹിക്കുന്നു
Kottayam

‘സംഘ ദര്‍ശനമാലിക’ പുസ്തക പ്രകാശനം

Varadyam

വിചാര വിപ്ലവത്തിന് വഴിയൊരുക്കാം

World

പാസ്പോര്‍ട്ടും വിസയുമില്ലാതെ പാകിസ്ഥാനിലേക്ക് മടക്ക ടിക്കറ്റെടുക്കാനെത്തി; പെണ്‍കുട്ടി പിടിയില്‍

Literature

ജന്മഭൂമി ബുക്സിന്റെ ‘ധര്‍മ്മായണം’ കാവ്യം; സ്വാമി ചിദാനന്ദപുരി പ്രകാശനം നിര്‍വഹിക്കും

Varadyam

നാടന്‍ കളികളിലേക്ക് ഒരു തിരിഞ്ഞു നോട്ടം

പുതിയ വാര്‍ത്തകള്‍

നക്സലുകള്‍ വരും, ഓഫീസ് കത്തിക്കും; വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് സിപിഎം എംഎല്‍എയുടെ ഭീഷണി, കസ്റ്റഡിയിലെടുത്തയാളെ ബലമായി മോചിപ്പിച്ചു

വിരമിക്കൽ പ്രഖ്യാപിച്ചതിന് പിന്നാലെ ദേവേന്ദ്ര ഫഡ്‌നാവിസുമായി കൂടിക്കാഴ്‌ച്ച നടത്തി രോഹിത് ശർമ്മ

കരിപ്പൂരിൽ 40 കോടി രൂപയുടെ വൻ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി : മൂന്ന് സ്ത്രീകൾ അറസ്റ്റിൽ

‘എന്റെ കേരളം’ പ്രദര്‍ശന വിപണന കലാമേള ഒരുക്കം അവസാന ഘട്ടത്തില്‍

ഓപ്പറേഷൻ സിന്ദൂരിന്റെ വിജയത്തെ പ്രശംസിച്ച് രാഷ്‌ട്രപതി ദ്രൗപതി മുർമു : രാഷ്‌ട്രപതിയുടെ മൂന്ന് സേനാ മേധാവികൾക്കൊപ്പമുള്ള ചിത്രങ്ങളും വൈറൽ

ഇന്ത്യക്കാരുടെ ബഹിഷ്ക്കരണം ; തുർക്കിയ്‌ക്കും , അസർബൈജാനും നഷ്ടം 4000 കോടി : തുർക്കി പൗരന്മാർക്ക് താമസ സൗകര്യം നൽകില്ലെന്ന് ഗോവയിലെ ഹോട്ടൽ ഉടമകൾ

പട്ടത്താനം സന്തോഷ്‌ വധക്കേസ്: പ്രതി ഡിവൈഎഫ്ഐ നേതാവ് കാളി സജീവിന് ജീവപര്യന്തം തടവും പിഴയും

ഇന്ത്യ-പാകിസ്ഥാൻ അതിർത്തി സന്ദർശിക്കാനൊരുങ്ങി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് 

പാക്കിസ്ഥാനെ പഞ്ഞിക്കിട്ടപ്പോള്‍ ലോകം കരുത്തറിഞ്ഞു ; ബ്രഹ്മോസ് മിസൈലിനായി ക്യൂ നിൽക്കുന്നത് 17 രാജ്യങ്ങള്‍

കള്ളത്തരം പ്രചരിപ്പിക്കുന്നു; ചൈനീസ് മുഖപത്രമായ ഗ്ലോബൽ ടൈംസിന്റെ എക്സ് അക്കൗണ്ട് ഇന്ത്യയിൽ നിരോധിച്ചു ; തുർക്കിയുടെ ടിആർടി വേൾഡിന്റെ അക്കൗണ്ടും പൂട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies