Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

മൂസ്സത് സാറിനെ ഓര്‍ക്കുമ്പോള്‍

മലയാളത്തില്‍ ശാസ്ത്രസാഹിത്യ രചനയ്‌ക്ക് തുടക്കം കുറിക്കുന്നതിന് നേതൃത്വം നല്‍കിയവരില്‍ പ്രമുഖന്‍ എന്നനിലയിലും ഗ്രന്ഥകാരന്‍ എന്നനിലയിലും മൂസ്സത് സാറിന്റെ സാഹിതീസപര്യ വിലമതിക്കാനാവാത്തതാണ്. മലയാളഭാഷയില്‍ ശാസ്ത്രവിഷയങ്ങള്‍ പ്രതിപാദിക്കുന്ന രചനകളും ഗ്രന്ഥങ്ങളും വിരളമായിരുന്ന കാലഘട്ടത്തില്‍ സാമാന്യജനങ്ങളില്‍ ശാസ്ത്രചിന്തയും സാംസ്‌കാരിക ബോധവും ഒരുപോലെ ഉണര്‍ത്തുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിച്ചവരില്‍ പ്രധാനിയായിരുന്നു അദ്ദേഹം.

യു.പി. സന്തോഷ് by യു.പി. സന്തോഷ്
Apr 10, 2021, 05:00 am IST
in Article

എഴുത്തുകാരനും തപസ്യ കലാസാഹിത്യ വേദി അദ്ധ്യക്ഷനുമായിരുന്ന പ്രൊഫ. സി.കെ. മൂസ്സതിന്റെ വേര്‍പാടിന് ഇന്ന് മുപ്പത് വര്‍ഷം തികയുന്നു. 1991 ഏപ്രില്‍ 10നാണ് അദ്ദേഹം ലോകത്തോട് വിടപറഞ്ഞത്. മലയാളത്തില്‍ ശാസ്ത്രസാഹിത്യ രചനയ്‌ക്ക് തുടക്കം കുറിക്കുന്നതിന് നേതൃത്വം നല്‍കിയവരില്‍ പ്രമുഖന്‍ എന്നനിലയിലും ഗ്രന്ഥകാരന്‍ എന്നനിലയിലും മൂസ്സത് സാറിന്റെ സാഹിതീസപര്യ വിലമതിക്കാനാവാത്തതാണ്. മലയാളഭാഷയില്‍ ശാസ്ത്രവിഷയങ്ങള്‍ പ്രതിപാദിക്കുന്ന രചനകളും ഗ്രന്ഥങ്ങളും വിരളമായിരുന്ന കാലഘട്ടത്തില്‍ സാമാന്യജനങ്ങളില്‍ ശാസ്ത്രചിന്തയും സാംസ്‌കാരിക ബോധവും ഒരുപോലെ ഉണര്‍ത്തുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിച്ചവരില്‍ പ്രധാനിയായിരുന്നു അദ്ദേഹം.  

ഇന്നത്തെ ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പൂര്‍വ്വരൂപമായിരുന്ന ശാസ്ത്രസാഹിത്യ സമിതി 1956ലാണ് രൂപംകൊള്ളുന്നത്. പി.ടി. ഭാസ്‌കര പണിക്കര്‍, ഒ.പി. നമ്പൂതിരിപ്പാട്, സി.കെ. മൂസ്സത് തുടങ്ങിയവര്‍ ചേര്‍ന്നാണ് അഖിലകേരളാടിസ്ഥാനത്തില്‍ ശാസ്ത്രസാഹിത്യ സമിതി എന്ന പേരില്‍ സംഘടന രൂപീകരിച്ചത്. ഈ സംഘടന ശാസ്ത്രസാഹിത്യ പരിഷത്തായി മാറിയപ്പോഴും അതിന്റെ നേതൃത്വത്തില്‍ സി.കെ. മൂസ്സത് ഉണ്ടായിരുന്നു. ശാസ്ത്രവിഷയങ്ങളെന്ന പോലെ തന്നെ സാഹിത്യവിഷയങ്ങളിലും പഠനങ്ങള്‍ നടത്തുകയും നിരവധി പുസ്തകങ്ങള്‍ രചിക്കുകയും ചെയ്തു. ഏറെക്കാലം കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഡയറക്ടറായും പ്രവര്‍ത്തിച്ചു.

കേളപ്പന്‍ എന്ന മഹാമനുഷ്യന്‍, വൈക്കത്ത് പാച്ചുമൂത്തത്, മഹാകവി വള്ളത്തോള്‍, കവികുലഗുരു പി.വി. കൃഷ്ണവാര്യര്‍, കെ. മാധവന്‍ നായര്‍, ശ്രീശങ്കരാചാര്യര്‍ (ജീവചരിത്രങ്ങള്‍), സാഹിത്യവീക്ഷണം, രാമകഥ മലയാളത്തില്‍ (സാഹിത്യപഠനങ്ങള്‍), പരമാണുലോകം, ശാസ്ത്രചിന്തകള്‍, പുതിയ കാഴ്ചപ്പാടുകള്‍, പ്രാചീനഗണിതം മലയാളത്തില്‍, ഭൗതികത്തിലെ പ്രതീകങ്ങളും മാത്രകളും നാമപദ്ധതിയും (ശാസ്ത്രഗ്രന്ഥങ്ങള്‍) തുടങ്ങിയ ഗ്രന്ഥങ്ങള്‍ക്ക് പുറമെ മോഹിനിയാട്ടത്തെ കുറിച്ച് ഇംഗഌഷിലുള്ള ഗ്രന്ഥവും മലയാളം-മലയാളം- ഇംഗഌഷ് ഡിക്ഷണറിയും അദ്ദേഹത്തിന്റേതായുണ്ട്.

വിജ്ഞാനത്തിന്റെ വിവിധ മേഖലകളില്‍ വിഹരിക്കുകയും നേടിയ അറിവുകള്‍ ജനങ്ങളിലെത്തിക്കുകയും ചെയ്യുക എന്ന വലിയ ദൗത്യം നിര്‍വ്വഹിക്കാനാണ് മൂസ്സത് സാര്‍ തന്റെ ജീവിതം ഉഴിഞ്ഞുവച്ചത്.  

അറിവ് നേടാനും അറിവ് പകരാനുമുള്ള ആ സമര്‍പ്പിതമനസ്സ് തന്നെയാണ് അദ്ദേഹത്തെ തപസ്യയിലും എത്തിച്ചത്. ഭാരതീയ സംസ്‌കാരികമൂല്യങ്ങളെയും മലയാള സാഹിത്യത്തിന്റെയും കേരളീയ കലകളുടെയും വിശിഷ്ടസൗന്ദര്യത്തെയും ആവാഹിച്ച ആ പ്രസ്ഥാനത്തോട് അദ്ദേഹത്തിനുണ്ടായിരുന്ന അഭിനിവേശം എണ്‍പതുകളില്‍ തപസ്യയില്‍ പ്രവര്‍ത്തിച്ചവരെല്ലാം നേരിട്ടറിഞ്ഞതാണ്. സംസ്ഥാന ഉപാദ്ധ്യക്ഷനും അദ്ധ്യക്ഷനും ആയി പ്രവര്‍ത്തിക്കുമ്പോള്‍ മാത്രമല്ല, സ്ഥാനമൊഴിഞ്ഞ ശേഷവും തപസ്യയുടെ എല്ലാ പരിപാടികളിലും സജീവസാന്നിധ്യമായിരുന്നു മൂസ്സത് സാര്‍. പത്‌നീസമേതനായി, ശുഭ്രവസ്ത്രധാരിയായി, നിറഞ്ഞ പുഞ്ചിരിയുമായി തപസ്യ വേദികളില്‍ അദ്ദേഹം നന്മയുടെ നിലാവ് പരത്തി.

മലബാറിലെ സമാന്തരവിദ്യാഭ്യാസ മേഖലയുടെ തുടക്കക്കാരനുമായിരുന്നു സി.കെ. മൂസ്സത്. അദ്ദേഹം തന്റെ രണ്ട് അനുജന്മാര്‍ക്കൊപ്പം (കൃഷ്ണന്‍ മൂസ്സതും ബലരാമന്‍ മൂസ്സതും) എംബി ട്യൂട്ടോറിയല്‍ (മൂസ്സത് ബ്രദേഴ്‌സ് ട്യൂട്ടോറിയല്‍) എന്ന പേരില്‍ 1956ല്‍ ആരംഭിച്ച സ്ഥാപനം പാലക്കാട്ടും കോഴിക്കോട്ടും പതിറ്റാണ്ടുകളോളം പ്രവര്‍ത്തിച്ചു. ഈ സ്ഥാപനത്തില്‍ പഠിപ്പിച്ച അദ്ധ്യാപകര്‍ ആരൊക്കെയായിരുന്നു എന്നറിയുമ്പോഴാണ് ആ സ്ഥാപനത്തിന്റെ ഗരിമ നാമറിയുന്നത്. എം.ടി. വാസുദേവന്‍ നായര്‍, എന്‍.എന്‍. കക്കാട്, ആര്‍. രാമചന്ദ്രന്‍, പ്രൊഫ. കെ.എസ്. കൃഷ്ണയ്യര്‍ തുടങ്ങിയവര്‍! ആദ്യമായി ഒരു ട്യൂട്ടോറിയല്‍ സ്ഥാപനത്തിന് ഹോസ്റ്റല്‍ സൗകര്യം ഏര്‍പ്പെടുത്തിയ സ്ഥാപനവും എംബി ട്യൂട്ടോറിയലാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊടുങ്ങല്ലൂർ ശ്രീകുരുംബക്കാവിൽ പതിനായിരങ്ങൾ കാവുതീണ്ടി

Kerala

കൊട്ടാരക്കരയില്‍ സി.ഐ.ടി.യു നേതാവ് കോണ്‍ഗ്രസില്‍

India

ധുരന്ധർ 2 ബോക്സ് ഓഫീസിൽ തകർത്ത് മുന്നേറുമ്പോൾ അനുഗ്രഹം തേടി താരങ്ങളും അണിയറ പ്രവർത്തകരും അയോദ്ധ്യ രാമക്ഷേത്രത്തിൽ

Kerala

റവ.പ്രിന്‍സ്റ്റണ്‍ ബെന്‍ സിഎസ്‌ഐ ദക്ഷിണ കേരള മഹാഇടവക ബിഷപ്പ്

India

6 വയസ്സുള്ള കൊച്ചുമകളെ വീടിനുള്ളിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമം ; മുത്തച്ഛൻ അബ്ദുൾ അയൂബ് അറസ്റ്റിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ജെസ്നയെ കാണാതായിട്ട് എട്ട് വര്‍ഷം…ലവ് ജിഹാദ് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ നിലനില്‍ക്കെ വീണ്ടും സിബിഐ എത്തുന്നു

ഇസ്രായേലില്‍ മലയാളി യുവാവ് മരിച്ചു

മാര്‍ച്ച് മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം ഈ മാസം 25ന് ആരംഭിക്കും, വോട്ട് ലക്ഷ്യമിട്ട് നീക്കം

നുണയാണിതൊക്കെ : ധുരന്ധർ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് താരിഖ് അൻവറും , വാരിസ് പത്താനും

വള്ളിക്കുന്നില്‍ സി പി മുസ്തഫയും താനൂരില്‍ മുഹമ്മദ് സമീറും ഇടത് സ്ഥാനാര്‍ത്ഥികള്‍

നാട്ടികയില്‍ ശനിയാഴ്ച നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുമ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥി സി.സി. മുകുന്ദനൊപ്പം എത്തിയ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍.

സി.സി. മുകുന്ദന്‍ നാമനിര്‍ദേശികപത്രിക സമര്‍പ്പിക്കുമ്പോള്‍ സാന്നിധ്യമായി ഗുജറാത്ത് മുഖ്യമന്ത്രി; ബിജെപിയ്‌ക്ക് നാട്ടികയില്‍ വിജയപ്രതീക്ഷ

ഫിലിപ്പീൻസിൽ കണ്ടെത്തിയ ത്രിശൂലവും, മഹാദണ്ഡും ഇന്ത്യയിലെത്തിച്ചു ; 10,000 വർഷം പഴക്കമുള്ളതെന്ന് റിപ്പോർട്ട്

ഏഴാമത്തെ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റിലായി

ഗുരുവായൂര്‍ എംഎല്‍എയായി ഹൈന്ദവസമുദായപ്രതിനിധിയുണ്ടായില്ലെന്ന അഡ്വ. ബി. ഗോപാലകൃഷ്ണന്റെ പ്രസ്താവനയ്‌ക്കെതിരെ വിറളി പൂണ്ട് സിപിഎം

വൈദ്യുതി ബില്ലിലും ഇടത് സര്‍ക്കാരിന്റെ പ്രചാരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.