Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തെരഞ്ഞെടുപ്പ് പോസ്റ്ററില്‍ താരമായി ആരിഫ്; സിപിഎമ്മില്‍ വിവാദം

മന്ത്രിമാരായ ജി. സുധാകരന്‍, തോമസ് ഐസക്ക് എന്നിവര്‍ക്ക് സീറ്റ് നിഷേധിച്ച സാഹചര്യത്തില്‍ അതാത് മണ്ഡലങ്ങളില്‍ തിരിച്ചടി ഉണ്ടാകാതിരിക്കാന്‍ ഇരുവരുടെയും ചിത്രമുള്ള പോസ്റ്ററുകളും, ~ക്‌സ് ബോര്‍ഡുകളും പ്രചാരണത്തിന് വ്യാപകമായി ഉപയോഗിച്ചിരുന്നു. ഇതിന് പാര്‍ട്ടിയുടെ അംഗീകാരവും ഉണ്ടായിരുന്നു. കൂടാതെ ക്യാപ്റ്റന്‍ എന്ന പരിവേഷത്തോടെ പിണറായി വിജയന്റെ ചിത്രമാണ് അങ്ങോളമിങ്ങോളം പ്രചരണത്തിനായി സിപിഎം ഉപയോഗിച്ചത്.

ഡോ. പി. ശിവപ്രസാദ് by ഡോ. പി. ശിവപ്രസാദ്
Apr 9, 2021, 11:19 am IST
in Kerala

ആലപ്പുഴ: ജില്ലയില്‍ മുഖ്യമന്ത്രി പിണറായി വിജയന് പിന്നില്‍ രണ്ടാമനായി സിപിഎമ്മിന്റെ താരപ്രചാരകനായി മാറിയത് എ.എം. ആരിഫ് എംപി. പാര്‍ട്ടി തീരുമാനം പോലുമില്ലാതെ കരുനാഗപ്പള്ളി മുതല്‍ അരൂര്‍ വരെയുള്ള മണ്ഡലങ്ങളില്‍ ആരിഫിന്റെ പടം വച്ച് സ്ഥാനാര്‍ഥികള്‍ക്ക് പോസ്റ്റര്‍ അച്ചടിച്ച് നല്‍കിയത് സിപിഎമ്മില്‍ വിവാദത്തിന് തിരികൊളുത്തി.  

മന്ത്രിമാരായ ജി. സുധാകരന്‍, തോമസ് ഐസക്ക് എന്നിവര്‍ക്ക്  സീറ്റ് നിഷേധിച്ച സാഹചര്യത്തില്‍ അതാത് മണ്ഡലങ്ങളില്‍ തിരിച്ചടി ഉണ്ടാകാതിരിക്കാന്‍ ഇരുവരുടെയും ചിത്രമുള്ള പോസ്റ്ററുകളും, ~ക്‌സ് ബോര്‍ഡുകളും  പ്രചാരണത്തിന് വ്യാപകമായി ഉപയോഗിച്ചിരുന്നു. ഇതിന് പാര്‍ട്ടിയുടെ അംഗീകാരവും ഉണ്ടായിരുന്നു. കൂടാതെ ക്യാപ്റ്റന്‍ എന്ന പരിവേഷത്തോടെ പിണറായി വിജയന്റെ ചിത്രമാണ് അങ്ങോളമിങ്ങോളം പ്രചരണത്തിനായി സിപിഎം ഉപയോഗിച്ചത്.  

ഈ സാഹചര്യത്തിലാണ് മുതിര്‍ന്ന നേതാക്കളെ പോലും കടത്തിവെട്ടി സ്ഥലം എംപി തന്റെ ചിത്രം വ്യാപകമായി പ്രചാരണത്തിന് ഉപയോഗിച്ചത്. പാര്‍ട്ടിയുടെയോ തെരഞ്ഞെടുപ്പു കമ്മിറ്റിയുടെയോ അനുമതിയില്ലാതെയായിരുന്നു ഇതെന്ന് സിപിഎം ജില്ലാ നേതൃത്വം തന്നെ വ്യക്തമാക്കുന്നു.  

എല്ലാ ജനപ്രതിനിധികളും മത്സരിക്കുന്നവര്‍ക്കു വേണ്ടി പ്രത്യേകം പ്രസ്താവന ഇറക്കണമെന്നു നിര്‍ദേശിച്ചിരുന്നു. പടം വച്ച് പോസ്റ്ററിറക്കാന്‍ ആവശ്യപ്പെട്ടിരുന്നില്ല. എന്നാല്‍, ആരിഫ് തന്റെ വര്‍ണചിത്രം സഹിതം പോസ്റ്റര്‍ അടിച്ചു നല്‍കുകയായിരുന്നു. സ്ഥാനാര്‍ഥികള്‍ വിജയിക്കട്ടെ എന്ന സദുദ്ദേശ്യത്തോടെയാണ് അദ്ദേഹം ചെയ്തതെന്നാണ് കരുതുന്നത്. പാര്‍ട്ടിയെയോ തെരഞ്ഞെടുപ്പു ചുമതലക്കാരെയോ അറിയിച്ചിരുന്നില്ല. ചെലവ് അദ്ദേഹം തന്നെയാണ് വഹിച്ചതെന്നും ജില്ലാ സെക്രട്ടറി ആര്‍. നാസര്‍ പറഞ്ഞു.

വി.എസ്. അച്യുതാനന്ദന്‍, തോമസ് ഐസക്ക്, ജി. സുധാകരന്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കളെ കാഴ്ചക്കാരാക്കി ആരിഫ് നടത്തിയ പോസ്റ്റര്‍ പ്രചാരണത്തിനെതിരെ അണികളില്‍ വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. പിണറായി വിജയന്‍, പി. ജയരാജന്‍ തുടങ്ങിയ കണ്ണൂര്‍ നേതാക്കള്‍ക്കെതിരെ ഉയര്‍ന്ന വ്യക്തിപൂജ ആരോപണത്തിന്റെ മറ്റൊരു പതിപ്പാണെന്നാണ് വിമര്‍ശനം.  

അമ്പലപ്പുഴയില്‍ പോസ്റ്റര്‍ മറ്റൊരു രീതിയിലും വിവാദമായി. മന്ത്രി ജി. സുധാകരന്റെ ചിത്രം വച്ച പോസ്റ്റര്‍ മാറ്റിയാണ് എംപിയുടെ പോസ്റ്റര്‍ പലയിടത്തും പ്രത്യക്ഷപ്പെട്ടതെന്നാണ് വിമര്‍ശനം. ആരിഫിന്റെ നടപടിക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ തന്നെ അമര്‍ഷം ഉടലെടുത്തിട്ടുണ്ട്. ഇതിനെതിരെ പാര്‍ട്ടി നടപടിയെടുക്കുമോ എന്നാണ് ഇനി അറിയേണ്ടത്.  

കായംകുളത്ത് ആരിഫ് അവസാന നിമിഷം നടത്തിയ പരമാര്‍ശം യുഡിഎഫ് സ്ഥാനാര്‍ഥിയെ അവഹേളിക്കുന്നതാണെന്ന് പ്രചാരണം ശക്തമായതോടെ ഇടതുപക്ഷം പ്രതിരോധത്തിലായിരുന്നു. കായംകുളത്ത് സിറ്റിങ് സീറ്റ് നഷ്ടപ്പെട്ടാല്‍, അതിന് കാരണം എംപിയുടെ വാവിട്ട വാക്കുകളായിരിക്കുമെന്നും അഭിപ്രായമുയരുന്നു.

Tags: cpmഎല്‍ഡിഎഫ്‌കേരള നിയമസഭാ തിരഞ്ഞെടുപ്പ് 2021
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

Kerala

സിപിഎം നേതാവിനെതിരെ പീഡന പരാതി; ആത്മഹത്യക്ക് ശ്രമിച്ച് പരാതിക്കാരി

Ernakulam

തൃക്കാക്കരയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം; സിപിഎമ്മില്‍ അതൃപ്തി, മന്ത്രിയുടെ ഇടപെടലെന്ന് ആരോപണം

Kerala

പെരുമ്പാവൂരില്‍ വെട്ടിലായി സിപിഎം; പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എതിരായി നിന്നയാളെ സ്വീകരിക്കേണ്ടി വന്നു

Kerala

ഔദ്യോഗിക പ്രഖ്യാപനത്തിന് മുന്നേ പി.കെ.ശശിക്കായി ഫ്‌ലക്‌സ് ബോര്‍ഡുകള്‍,ഒറ്റപ്പാലം ബ്ലോക്ക് കോണ്‍ഗ്രസ് ഓഫിസില്‍ ഫ്‌ലക്‌സ് എത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.