ന്യൂദല്‍ഹി: ഛത്തീസ്ഗഢില്‍ സുക്മയില്‍ ബസ്തര്‍ മേഖലയില്‍ സിആര്‍പിഎഫ് കോബ്രയൂണിറ്റും തമ്മിലുള്ള ഏറ്റുമുട്ടലിനിടയില്‍ മാവോയിസ്റ്റുകള്‍ തടവിലാക്കിയ കമാന്‍ഡോയെ വ്യാഴാഴ്ച വിട്ടയച്ചു.
കമാന്‍ഡോ രാകേശ്വര്‍ സിംഗ് മന്‍ഹാസിനെയാണ് ഉള്‍വനത്തിലെ തടങ്കല്‍പാളയത്തില്‍ നിന്നും മാവോയിസ്റ്റുകള്‍ വിട്ടയച്ചത്. ഇദ്ദേഹത്തെ പിന്നീട് സിആര്‍പിഎഫിന്റെ ടെറം ക്യാമ്പില്‍ മാവോയിസ്റ്റുകളുമായി ചര്‍ച്ചയ്‌ക്ക് പോയ മധ്യസ്ഥരോടൊപ്പം തിരിച്ചെത്തി. ഉച്ചതിരിഞ്ഞ് 4.30ഓടെ അദ്ദേഹം ടെറം പൊലീസ് സ്റ്റേഷനില്‍ എത്തിയതായി ബസ്തര്‍ റേഞ്ചിലെ ഐജി സുന്ദര്‍രാജ് പറഞ്ഞു. ഇദ്ദേഹത്തെ തടവില്‍ പാര്‍പ്പിച്ച ഒളിയിടം തേടി മധ്യസ്ഥര്‍ പോയിരുന്നു. ഇവര്‍ മാവോയിസ്റ്റുകളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് രാകോശ്വര്‍ മന്‍ഹാസിന്റെ മോചനം. എന്നാല്‍ എന്ത് വ്യവസ്ഥപ്രകാരമാണ് വിട്ടയച്ചതെന്നത് വെളിപ്പെടുത്തിയിട്ടില്ല. ഇവരോടൊപ്പമാണ് രാകേശ്വര്‍ തിരിച്ചെത്തിയത്. ഇപ്പോള്‍ ബസഗുഡയിലെ ഒരു ആശുപത്രിയില്‍ മെഡിക്കല്‍ പരിശോധന നടത്തിവരികയാണ്.
നേരത്തെ തങ്ങള്‍ തടങ്കലില്‍ വെച്ചിരിക്കുന്ന കമാന്‍ഡറുടെ ചിത്രം മാവോയിസ്റ്റുകള്‍ പുറത്ത് വിട്ടിരുന്നു. ഒരു കുടിലെന്ന് തോന്നിക്കുന്ന ഇടത്തില്‍ ഒറ്റയ്‌ക്ക് ഇരിയ്‌ക്കുന്ന ചിത്രമായിരുന്നു ഇത്. വെടിയേറ്റ രാകേശ്വര്‍ സിംഗ് മന്‍ഹാസ് സുഖപ്പെട്ടതായും മാവോയിസ്റ്റുകള്‍ അറിയിച്ചിരുന്നു. 210ാമത് കോബ്രബറ്റാലിയനില്‍ പെട്ട കമാന്‍ഡോയാണ് രാകേശ്വര്‍ സിംഗ് മന്‍ഹാസ്.
മന്‍ഹാസ് കുടുംബം രേത്തെ കേന്ദ്രത്തോട് മകനെ എങ്ങിനെയെങ്കിലും രക്ഷിക്കണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. അദ്ദേഹത്തിന്റെ അഞ്ച് വയസ്സായ മകള്‍ രാഘവി നക്‌സല്‍ അങ്കിളിനോട് അച്ഛനെ വിട്ടയക്കാന്‍ പറയുന്ന വീഡിയോ വൈറലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: