മുംബൈ : മഹാരാഷ്‌ട്ര മുൻ ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ് ബാറുകളില്‍ നിന്നും 100 കോടി പിരിക്കാന്‍ പൊലീസിനോട് ആവശ്യപ്പെട്ടതായുള്ള ആരോപണം സിബിഐ തന്നെ അന്വേഷിക്കട്ടേയെന്ന് സുപ്രീംകോടതി. .
നേരത്തെ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടുകൊണ്ടുള്ള മുംബൈ ഹൈക്കോടതി വിധിയ്‌ക്കെതിരെ മഹാരാഷ്‌ട്ര സർക്കാരും, അനിൽ ദേശ്മുഖും നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ ഈ വിധി. ഹര്‍ജി തള്ളിയ സുപ്രീംകോടതി നടപടി മഹാരാഷ്‌ട്ര സര്‍ക്കാരിനും അധികാരത്തിലിരിക്കുന്ന എന്‍സിപിയ്‌ക്കും ശിവസേനയ്‌ക്കും വന്‍ തിരിച്ചടിയായി.
വ്യാഴാഴ്ച ജസ്റ്റിസ് എസ്.കെ കൗൾ ആണ് സുപ്രീംകോടതിയില്‍ ഹർജി പരിഗണിച്ചത്. ആഭ്യന്തര മന്ത്രിയും, സംസ്ഥാന പോലീസ് കമ്മീഷണറും ഉൾപ്പെട്ട കേസ് അതീവ ഗൗരവമുള്ളതാണെന്ന് കോടതി നിരീക്ഷിച്ചു. സ്ഥാനം ഒഴിയുന്നതുവരെ ആഭ്യന്തര മന്ത്രിയും, സംസ്ഥാന പോലീസ് കമ്മീഷണറും ഒന്നിച്ച് പ്രവർത്തിച്ചിരുന്നവരാണ്. ആരോപണത്തിന്റെ സ്വഭാവവും, ഉൾപ്പെട്ടിരിക്കുന്ന വ്യക്തികളെയും പരിഗണിക്കുമ്പോൾ സംഭവത്തിൽ സ്വതന്ത്ര അന്വേഷണമാണ് നടക്കേണ്ടത് എന്നും കോടതി ചൂണ്ടിക്കാട്ടി.
കഴിഞ്ഞ തിങ്കളാഴ്ചയാണ് മുൻ സംസ്ഥാന പോലീസ് മേധാവി പരംബീർ സിംഗിന്റെ ആരോപണത്തെ തുടർന്ന് അനിൽ ദേശ്മുഖിനെതിരെ മുംബൈ ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. 15 ദിവസത്തിനുള്ളില്‍ സിബിഐ അന്വേഷണം പൂര്‍ത്തിയാക്കണമെന്നാണ് വിധിച്ചത്. ഇതിന് പിന്നാലെ അനില്‍ ദേശ്മുഖ് ആഭ്യന്തരമ മന്ത്രി സ്ഥാനം രാജിവെച്ചിരുന്നു. സിബിഐ അന്വേഷണം ഏതെങ്കിലും വിധത്തില്‍ തടയാനാണ് അനില്‍ ദേശ്മുഖ് സുപ്രീംകോടതിയെ സമീപിച്ചതെങ്കിലും ഫലവത്തായില്ല.
അനിൽ ദേശ്മുഖിനും മഹാരാഷ്‌ട്ര സര്‍ക്കാരിനും തിരിച്ചടി; ബാറുകളില്‍ നിന്നും 100 കോടി പിരിക്കല്‍ ആരോപണം സിബിഐ തന്നെ അന്വേഷിക്കണമെന്ന് സുപ്രീംകോടതി . മുംബൈ : മഹാരാഷ്‌ട്ര മുൻ ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ് ബാറുകളില്‍ നിന്നും 100 കോടി പിരിക്കാന്‍ പൊലീസിനോട് ആവശ്യപ്പെട്ടതായുള്ള ആരോപണം സിബിഐ തന്നെ അന്വേഷിക്കട്ടേയെന്ന് സുപ്രീംകോടതി. .
നേരത്തെ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടുകൊണ്ടുള്ള മുംബൈ ഹൈക്കോടതി വിധിയ്‌ക്കെതിരെ മഹാരാഷ്‌ട്ര സർക്കാരും, അനിൽ ദേശ്മുഖും നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ ഈ വിധി. ഹര്‍ജി തള്ളിയ സുപ്രീംകോടതി നടപടി മഹാരാഷ്‌ട്ര സര്‍ക്കാരിനും എന്‍സിപിയ്‌ക്കും ശിവസേനയ്‌ക്കും വന്‍ തിരിച്ചടിയായി.
വ്യാഴാഴ്ച ജസ്റ്റിസ് എസ്.കെ കൗൾ ആണ് സുപ്രീംകോടതിയില്‍ ഹർജി പരിഗണിച്ചത്. ആഭ്യന്തര മന്ത്രിയും, സംസ്ഥാന പോലീസ് കമ്മീഷണറും ഉൾപ്പെട്ട കേസ് അതീവ ഗൗരവമുള്ളതാണെന്ന് കോടതി നിരീക്ഷിച്ചു. സ്ഥാനം ഒഴിയുന്നതുവരെ ആഭ്യന്തര മന്ത്രിയും, സംസ്ഥാന പോലീസ് കമ്മീഷണറും ഒന്നിച്ച് പ്രവർത്തിച്ചിരുന്നവരാണ്. ആരോപണത്തിന്റെ സ്വഭാവവും, ഉൾപ്പെട്ടിരിക്കുന്ന വ്യക്തികളെയും പരിഗണിക്കുമ്പോൾ സംഭവത്തിൽ സ്വതന്ത്ര അന്വേഷണമാണ് നടക്കേണ്ടത് എന്നും കോടതി ചൂണ്ടിക്കാട്ടി.
കഴിഞ്ഞ തിങ്കളാഴ്ചയാണ് മുൻ സംസ്ഥാന പോലീസ് മേധാവി പരംബീർ സിംഗിന്റെ ആരോപണത്തെ തുടർന്ന് അനിൽ ദേശ്മുഖിനെതിരെ മുംബൈ ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. 15 ദിവസത്തിനുള്ളില്‍ സിബിഐ അന്വേഷണം പൂര്‍ത്തിയാക്കണമെന്നാണ് വിധിച്ചത്. ഇതിന് പിന്നാലെ അനില്‍ ദേശ്മുഖ് ആഭ്യന്തരമ മന്ത്രി സ്ഥാനം രാജിവെച്ചിരുന്നു. സിബിഐ അന്വേഷണം ഏതെങ്കിലും വിധത്തില്‍ തടയാനാണ് അനില്‍ ദേശ്മുഖ് സുപ്രീംകോടതിയെ സമീപിച്ചതെങ്കിലും ഫലവത്തായില്ല.
ദേശ്മുഖിനെതിരെ വാക്കാലുള്ള ആരോപണം മാത്രമാണുള്ളതെന്നും അദ്ദേഹത്തിന്റെ ഭാഗം കേള്‍ക്കാതെയാണ് സിബി ഐ അന്വേഷണം പ്രഖ്യാപിച്ചതെന്നും ദേശ്മുഖിനായി ഹാജരായ അഭിഭാഷകന്‍ കപില്‍ സിബല്‍ വാദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: