മലപ്പുറം ; മൂത്തേടത്ത് എല്‍ഡിഎഫ്- യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. നാല് പേര്‍ക്ക് പരിക്കേറ്റു. മൂന്ന് യുഡിഎഫ് പ്രവര്‍ത്തകര്‍ക്കും ഒരു ഡിവൈഎഫ്ഐ പ്രവര്‍ത്തകനുമാണ് പരിക്കേറ്റത്.
പരിക്കേറ്റ ഡിവൈഎഫ്ഐ എടക്കര ബ്ലോക്ക് കമ്മിറ്റി അംഗം ക്രിസ്റ്റി ജോണിനെ എടക്കര സ്വകാര്യ ആശുപത്രിയിലും മറ്റ് യുഡിഎഫ് പ്രവര്‍ത്തകരെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ പ്രദേശത്തെ എല്‍ഡിഎഫ്- യുഡിഎഫ് പ്രവര്‍ത്തകര്‍ക്കിടയില്‍ സംഘര്‍ഷം ഉടലെടുത്തിയിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് വ്യാഴാഴ്ച ഏറ്റുമുട്ടല്‍ ഉണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: