ന്യൂദല്‍ഹി : രാഷ്ട്രീയ ശത്രുത സംസ്ഥാനങ്ങളുടെ യോഗത്തിലേക്കും വലിച്ചു നീട്ടി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചു ചേര്‍ത്ത മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ മമത ബാനര്‍ജി പങ്കെടുത്തേക്കില്ല. പകരം ബംഗാള്‍ ചീഫ് സെക്രട്ടറി അലപന്‍ ബന്ദോപാധ്യായ ആയിരിക്കും യോഗത്തില്‍ പങ്കെടുക്കുക്കയെന്ന് സൂചന.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങളുടേയും കേന്ദ്ര ഭരണപരദേശങ്ങളുടേയുമാണ് പ്രധാനമന്ത്രി യോഗം വിളിച്ചു ചേര്‍ത്തത്. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ചര്‍ച്ച.
നേരത്തെ നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ 125-ാം ജന്മവാര്ഷികത്തില് പ്രധാനമന്ത്രയോടൊപ്പം മമത വേദി പങ്കിട്ടിരുന്നു. എന്നാല്‍ മമത പ്രസംഗിക്കാന്‍ കയറിയതോടെ ജയ് ശ്രീറാം വിളികളാണ് സദസില്‍ നിന്നും ഉയര്‍ന്നത്. ഇത് തന്നെ അപമാനിക്കുന്ന തരത്തിലായെന്ന് പറഞ്ഞ മമത അന്ന് പ്രസംഗിച്ചിരുന്നില്ല.
തുടര്‍ന്ന് കഴിഞ്ഞ ദിവസം നടന്ന പരിപാടിയിലും മമത പ്രധാനമന്ത്രിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. എല്ലാ യോഗത്തിലും നരേന്ദ്ര മോദി തന്നെ പരിഹസിക്കുകയാണ് ചെയ്യുന്നത് എന്നാണ് മമത പറഞ്ഞത്. ബംഗാളിലെ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ ഇത്തവണ ശക്തമായ പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ബിജെപി വിജയ പ്രതീക്ഷയിലുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: