കണ്ണൂര്‍ : കൂത്തുപറമ്പ് സ്വദേശിയായ മുസ്ലിം ലീഗ് പ്രവര്ത്തകന് മന്‍സൂര്‍ കൊല്ലപ്പെട്ട കേസില്‍ പിടിയിലായ സിപിഎം പ്രവര്ത്തകന് ഷിനോസിന്റെ അറസ്റ്റ് രേഖപ്പെടുത്തി. മന്‍സൂറിന്റെ അയല്‍വാസിയാണ് ഷിനോസ്. കൊലപാതകത്തില്‍ ഇയാള്‍ക്ക് നേരിട്ട് ബന്ധമുണ്ടെന്നാണ് പ്രാഥമിക നിഗമനം.
ഷിനോസിനെ ചോദ്യംചെയ്തതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. മന്‍സൂറിന്റെ സഹോദരന് മുഹ്സിനെ ലക്ഷ്യമിട്ടാണ് അക്രമികകള്‍ എത്തിയതെന്നാണ് പോലീസ് നിഗമനം. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ മുഹ്സിനെ കോഴിക്കോട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അക്രമികള്‍ തന്നെയാണ് ലക്ഷ്യമിട്ടതെന്നും. പേര് ചോദിച്ച് ഉറപ്പുവരുത്തി അവര്‍ ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് താന്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് നാട്ടുകാരും സഹോദരനും സ്ഥലത്തി. മന്‍സൂറിനെ സിപിഎം അക്രമികള്‍ ആക്രമിക്കുകയായിരുന്നുവെന്നാണ് മുഹ്സിന് അറിയിച്ചത്.
ഇത് ശരിവെയ്ക്കുന്ന മൊഴിയാണ് ഷിനോസും നല്‍കിയത്. മന്‍സൂറിന്റെ സഹോദരന് മുഹ്സിനെ ലക്ഷ്യമിട്ടാണ് അക്രമി സംഘം എത്തിയത്. എന്നാല്‍ അപ്രതീക്ഷിതമായാണ് മുഹ്സിന്റെ സഹോദരന് മന്‍സൂര്‍ സംഭവ സ്ഥലത്തേക്ക് എത്തിയത്. ബോംബ് എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു ലക്ഷ്യമെന്നും ഷിനോസിന്റെ മൊഴിയില്‍ പറയുന്നുണ്ട്. വോട്ടിങ് പൂര്‍ത്തിയായ ശേഷം രാത്രി 8 മണിയോടെയാണ് മന്‍സൂറിനും സഹോദരനും നേരെ ആക്രമണമുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: