കൊച്ചി: മനുഷ്യക്കടത്തിന് സാധ്യതയുണ്ടെന്ന കേന്ദ്ര ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് മുനമ്പത്ത് പരിശോധന ശക്തമാക്കി പൊലീസ്. ശ്രീലങ്കന്‍ പൗരന്‍മാരുടെ നേതൃത്വത്തില്‍ വീണ്ടും മനുഷ്യക്കടത്തിന് സാധ്യതയുണ്ടെന്നാണ് ഇന്റലിജന്‍സിന്റെ മുന്നറിയിപ്പ്. സംശയാസ്പദമായ സാഹചര്യത്തില്‍ ശ്രീലങ്കന്‍ തമിഴരെയോ, വംശജരെയോ കണ്ടാല്‍ അറിയിക്കണമെന്ന് മുനമ്പത്തും പരിസരപ്രദേശങ്ങളിലുമുള്ള റിസോര്‍ട്ട് ഉടമകള്‍ക്ക് നിര്‍ദേശം നല്‍കി.
ശ്രീലങ്കന്‍ പൗരനായ റോഡിസ് എന്നയാളുടെ നേതൃത്വത്തില്‍ മനുഷ്യക്കടത്തിന് ശ്രമം നടക്കുന്നതായാണ് വിവരമുള്ളത്. 2019 ജനുവരി 13ന് മുനമ്പം ദ്വീപില്‍നിന്നും 41 പേരുമായി ദേവമാതാ എന്ന ബോട്ട് മറ്റ് രാജ്യങ്ങളിലേക്ക് പോയിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പൊലീസ് പരിശോധന ശക്തമാക്കിയത്.
മുനമ്പം, ചെറായി, എടവനക്കാട് തുടങ്ങിയ സ്ഥലങ്ങളിലെ റിസോര്‍ട്ടുകളില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ ശ്രീലങ്കന്‍ വംശജരെ കണ്ടാല്‍ അറിയിക്കണമെന്നാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. ഇതിനൊപ്പമാണ് രഹസ്യപരിശോധന പൊലീസ് ശക്തമാക്കിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: