കാഞ്ഞങ്ങാട്: സമാധാനപരമായി നടന്ന തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങി പോകുകയായിരുന്ന യുവമോര്‍ച്ച നേതാവിനെ കൊല്ലാന്‍ ശ്രമിച്ച സി പി എമ്മിനെ അതേനാണയത്തില്‍ തിരിച്ചടിക്കാര് കഴിവുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ യുവമോര്‍ച്ചയിലും ഉള്ള കാര്യം സി പി എം ഓര്‍ത്താല്‍ നന്നെന്ന് യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ധനഞ്ജയന് മധൂര്‍ പറഞ്ഞു. സിപിഎം കൊലക്കത്തി താഴെയിടണമെന്നും അദേഹം പറഞ്ഞു.
കഴിഞ്ഞ രാത്രി യുവമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് ശ്രീജിത്ത് പറക്കളായിയെ വെട്ടി കൊല്ലാന്‍ ശ്രമിച്ച സി പി എം അക്രമ രാഷ്ട്രീയത്തിന് എതിരെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കാഞ്ഞങ്ങാട് ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടത്തിയ പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡണ്ട് രാഹുല്‍ പരപ്പ അധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റെ ്അഞ്ജു ജോസ്റ്റി, മണ്ഡലം ജനറല്‍ സെക്രട്ടറി ശരത്ത് മരക്കാപ്പ് എന്നിവര്‍ സംസാരിച്ചു. പുതിയ കോട്ടയില്‍ ആരംഭിച്ച പ്രതിഷേധ പ്രകടനത്തിന് വിശ്വന് കാഞ്ഞങ്ങാട് സൗത്ത്, രാജന് മൂവാരികുണ്ട്, രൂപേഷ്, രാഹുല്‍ ഒഴിഞ്ഞവളപ്പ്, നിതീഷ് ഹോസ്ദുര്‍ഗ് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: