തിരുവനന്തപുരം: നേമത്തും മഞ്ചേശ്വരത്തും ബിജെപി ഉറപ്പായും ജയിക്കുമെന്ന് പോലീസ് റിപ്പോര്‍ട്ട്. 15 സീറ്റുവരെ ബിജെപി നേടാന്‍ സാധ്യതയുണ്ടെന്നും രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. നേമത്ത് കോണ്‍ഗ്രസും മഞ്ചേശ്വരത്ത് സിപിഎമ്മും മൂന്നാം സ്ഥാനക്കാരാകും. നേമത്ത് 60,000 വോട്ടുകിട്ടി 10,000ത്തിന്റെ ഭൂരിപക്ഷത്തില്‍ കുമ്മനം രാജശേഖരന്‍ ജയിക്കും. കോണ്‍ഗ്രസിന്റെ കെ മുരളീധരന്‍ 35,000 വോട്ടുപിടിക്കും.
മഞ്ചേശ്വരത്ത് കെ സുരേന്ദ്രന്‍ 3,000 വോട്ടിന്റെ ഭൂരുപക്ഷത്തില്‍ ജയിക്കും.
കഴക്കൂട്ടം, പാലക്കാട്, മലമ്പുഴ, ഇരിങ്ങാലക്കുട മണ്ഡലങ്ങളിലും വിജയ സാധ്യതയില്‍ മുന്നില്‍ നില്‍ക്കുന്നത് ബിജെപിയാണ്.ആറന്മുള, തിരുവനന്തപുരം, കാട്ടാക്കട, വട്ടിയൂര്‍ക്കാവ്, തൃശ്ശൂര്‍, കോന്നി എന്നിവിടങ്ങളിലും ബിജെപിക്ക് മുന്‍ തൂക്കമുണ്ട്.നെയ്യാറ്റിന്‍കര, മണലൂര്‍, കാഞ്ഞിരപ്പളളി മണ്ഡലങ്ങളില്‍ ബിജെപി അട്ടിമറി വിജയം നേടിയാല്‍ അത്ഭുതപ്പെടാനില്ലന്നാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: