കോഴിക്കോട്: തിരുവമ്പാടി മണ്ഡലത്തിലെ കൊടിയത്തൂരിൽ വോട്ട് ചെയ്യാനെത്തിയവർക്ക് നേരെ കാട്ടുപന്നിയുടെ ആക്രമണം. രണ്ടു പേർക്ക് പരിക്കേറ്റു. തോട്ടുമുക്കം ബൂത്ത് നമ്പർ 156 ലെ വോട്ടർ മാരായ തോട്ടത്തിൽ മാണി, മകൻ ഷിനോജ് എന്നിവർക്കാണ് പരുക്കേറ്റത്.
ഇവരെ അരീക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ ഏഴ് മണിയോടെ ബൈക്കിൽ ബൂത്തിലേക്ക് വോട്ട് ചെയ്യാൻ പോകുമ്പോഴായിരുന്നു ആക്രമണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: