ചെന്നൈ : വോട്ടര്‍പട്ടികയില്‍ നിന്നും തന്റെ പേര് മനപ്പൂര്‍വ്വം നീക്കിയെന്ന് ആരോപണവുമായി മുന്‍ മുഖ്യമന്ത്രിയുടെ തോഴി വി.കെ. ശശികല. തന്നെ അറിയിക്കാതെ വോട്ടര്‍ പട്ടികയില്‍ നിന്നും തന്റെ പേര് നീക്കി. ഇത് അനീതിയാണെന്നും അവര്‍ ആരോപിച്ചു.
സര്‍ക്കാരുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങള്‍ എന്തെങ്കിലുമുണ്ടെങ്കില്‍ ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിലേക്ക് വിവരം അയയ്ക്കുമായിരുന്നു. എന്നാല്‍ ഇക്കാര്യം എന്തുകൊണ്ട് അറിയിച്ചില്ലെന്നും ശശികല ചോദിച്ചു. ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അവരുടെ അഭിഭാഷകന് അറിയിച്ചു.
ചെന്നൈയിലെ തൗസന്‍ഡ് ലൈറ്റ്സ് മണ്ഡലത്തിലെ പട്ടികയില്‍ ശശികലയുടെ പേരുണ്ടായിരുന്നതാണ്. വോട്ടര്‍ പട്ടികയില്‍ പേരില്ലാത്ത വിവരം നേരത്തെ എന്തുകൊണ്ട് അറിയിച്ചില്ല. ശശികലയുടെ പേര് മനപ്പൂര്‍വ്വം ഒഴിവാക്കിയതാണെന്നും അഭിഭാഷകന് എന്‍.രാജ സെന്തൂര് പാണ്ഡ്യന് വ്യക്തമാക്കി. അതേസമയം വിഷയത്തില്‍ ഗൂഢാലോചനയില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന് പ്രതികരിച്ചു. പേര് ഉണ്ടോയെന്നു പരിശോധിക്കേണ്ടത് അവരുടെ കടമയായിരുന്നുവെന്നും കമ്മിഷന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: