കോഴിക്കോട്: മാറ്റത്തിനായാണ് താന്‍ വോട്ടു ചെയ്തതെന്ന് സിനിമാ താരം ജോയ് മാത്യു. സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ പോളിംഗ് ശതമാനം ഉയരുന്നത് മാറ്റത്തിന്റെ സൂചനയാണെന്നും അദേഹം പറഞ്ഞു. കാഴിക്കോട് മലാപറമ്പ് സ്കൂളില്‍ വോട്ട് ചെയ്യാനെത്തിയതായിരുന്നു അദേഹം.
സര്‍ക്കാരിനെ വിമര്‍ശിച്ചതിന്റെ പേരില്‍ നിരവധി തവണ സൈബര്‍ ആക്രമണം നേരിട്ടയാളാണ് ജോയ് മാത്യു. കേരളത്തില്‍ നടക്കുന്ന പ്രശ്നങ്ങളില്‍ മുഖംതിരിച്ച് ഉത്തരേന്ത്യയില്‍ നടക്കുന്നതിനെതിരെ പ്രതികരിക്കുന്ന സാംസ്കരാരിക പ്രവര്‍ത്തകര്‍ക്കെതിരെയും ശക്തമായ വിമര്‍ശനം അദേഹം ഉന്നയിച്ചിരുന്നു.
ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിക്കുന്ന വാളായാര്‍ പെണ്‍കുട്ടികളുടെ അമ്മയ്ക്ക് പിന്തുണയുമായി ജോയ് മാത്യു രംഗത്തുവന്നിരുന്നു. തനിക്ക് ധര്‍മ്മടം മണ്ഡലത്തില്‍ വോട്ട് ഉണ്ടായിരുന്നെങ്കില്‍ താന്‍ അവര്‍ക്ക് ചെയ്യുമായിരുന്നു എന്ന് അദേഹം പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: