Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അടുത്ത അഞ്ച് വര്‍ഷം ആര് ഭരിക്കും: കേരളം വിധിയെഴുതുന്നു; ഏഴ് മണിയോടെ പോളിങ് ആരംഭിച്ചു, വോട്ടിങ് രേഖപ്പെടുത്തി പ്രമുഖര്‍

നിയമസഭയിലേക്കുള്ള 140 നിയോജകമണ്ഡലങ്ങളിലെ പൊതുതിരഞ്ഞെടുപ്പും മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പുമാണ് ഇന്ന് നടക്കുന്നത്. പതിനഞ്ചാം കേരള നിയമസഭയിലേക്കുള്ള ജനവിധിയാണിത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2021, 08:50 am IST
in Kerala

തിരുവനന്തപുരം: സംസ്ഥാനത്തെ പോളിങ് രാവിലെ ഏഴുമണിയോടെ ആരംഭിച്ചു. ആദ്യ അരമണിക്കൂറില്‍ മികച്ച പോളിങ്ങാണ് രേഖപ്പെടുത്തിയത്. സംസ്ഥാനത്തെ എല്ലാ ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ടനിരയാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

കോവിഡ് പശ്ചാത്തലത്തില്‍ സജ്ജീകരിച്ച 40,771 ബൂത്തുകളിലും രാവിലെ ആറുമണിയോടെ മോക് പോളിങ് ആരംഭിച്ചിരുന്നു. സ്ഥാനാര്‍ഥികളുടെ ബൂത്ത് ഏജന്റുമാരുടെ സാന്നിധ്യത്തിലായിരുന്നു മോക് പോളിങ്. അതിനുശേഷമാണ് വോട്ടിങ് ആരംഭിച്ചത്. മോക് പോളിങ്ങില്‍ പത്തില്‍താഴെ ബൂത്തുകളിലാണ് വോട്ടിങ് യന്ത്രത്തില്‍ തകരാര്‍ കണ്ടെത്തിയത്. 

തൊടുപുഴ സെന്റ് സെബാസ്റ്റ്യന്‍സ് യുപി സ്‌കൂളിലെ 107-ാം നമ്പര്‍ ബൂത്ത്, കാസര്‍കോട് കോളിയടുക്കം ഗവ.യുപി സ്‌കൂളിലെ 33-ാം നമ്പര്‍ ബൂത്ത്, കോഴിക്കോട് ജില്ലയിലെ ഒരു ബൂത്ത്, മലപ്പുറം പാണക്കാട് സികെഎംഎല്‍ എല്‍പി സ്‌കൂളില്‍ 95-ാം ബൂത്ത് എന്നിവിടങ്ങളില്‍ വോട്ടിങ് യന്ത്രത്തില്‍ തകരാര്‍ കണ്ടെത്തി. വിവിപാറ്റ് മെഷീനാണ് തകരാറിലായത്. തൃപ്പൂണിത്തുറ പാലസ് സ്‌കൂളില്‍ വൈദ്യുതി തടസ്സം മൂലം മോക് പോളിങ് പോളിങ് വൈകി.  

പ്രമുഖരെല്ലാം രാവിസ തന്നെ പോളിങ് സ്‌റ്റേഷനിലെത്തി വോട്ട് രേഖപ്പെടുത്തി. ഇ. ശ്രീധരന്‍, കുമ്മനം രാജശേഖരന്‍, കെ. സുരേന്ദ്രന്‍,  ഇ.ചന്ദ്രശേഖരന്‍,ഇ.പി.ജയരാജന്‍, സി.രവീന്ദ്രനാഥ്, കടകംപിള്ളി സുരേന്ദ്രന്‍, മേഴ്സിക്കുട്ടിയമ്മ എന്നിവര്‍ വോട്ട് രേഖപ്പെടുത്തി. പാലായിലെ യുഡിഎഫ് സ്ഥാനാര്‍ഥി മാണി സി.കാപ്പന്‍ കാനാട്ടുപാറ ഗവ.പോളിടെക്നിക്കിലും കല്‍പ്പറ്റ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.വി.ശ്രേയാംസ്‌കുമാര്‍ എസ്‌കെഎംജെ സ്‌കൂളിലും കെ.ബാബു തൃപ്പൂണിത്തുറയിലും വോട്ട് രേഖപ്പെടുത്തി.

ഏറ്റവും ഒടുവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം സംസ്ഥാനത്ത് പോളിങ് ഏഴു ശതമാനം കടന്നു. 8.15 വരെയുള്ള കണക്കുകള്‍ പ്രകാരം 7.02 ശതമാനം പേര്‍ ഇതുവരെ വോട്ട് ചെയ്തു. തിരുവനന്തപുരം 6.9, കൊല്ലം 6.2, പത്തനംതിട്ട 7.5, ആലപ്പുഴ 5.9 കോട്ടയം 7.5, ഇടുക്കി 6.45, എറങാകുളം 7.5, തൃശൂര്‍ 5.2, പാലക്കാട് 5.9, മലപ്പുറം 6.1, കോഴിക്കോട് 6.5, വയനാട് 4.8, കണ്ണൂര്‍ 6.1, കാസര്‍കോട് 5.9 എന്നിങ്ങനെയാണ് ആദ്യ മണിക്കൂറിലെ പോളിങ് ശതമാനം.

നിയമസഭയിലേക്കുള്ള 140 നിയോജകമണ്ഡലങ്ങളിലെ പൊതുതിരഞ്ഞെടുപ്പും മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പുമാണ് ഇന്ന് നടക്കുന്നത്. പതിനഞ്ചാം കേരള നിയമസഭയിലേക്കുള്ള ജനവിധിയാണിത്. കോവിഡ് കാലത്ത് ഇത് രണ്ടാംതവണയാണ് കേരളം പോളിങ് ബൂത്തിലെത്തുന്നത്. 957 സ്ഥാനാര്‍ഥികളാണ് നിയമസഭയിലേക്ക് മത്സരിക്കുന്നത്.

സമാധാനപരമായി തിരഞ്ഞെടുപ്പ് നടത്താനുള്ള തയ്യാറെടുപ്പുകള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. പ്രശ്നബാധിത കേന്ദ്രങ്ങളില്‍ വീഡിയോ ചിത്രീകരണവും കേന്ദ്രസേനയുടെ സാന്നിധ്യവും ഉണ്ടാവും. ഒന്നിലധികം വോട്ടുചെയ്യുന്നതും ആള്‍മാറാട്ടവും തടയാന്‍ പ്രത്യേക നടപടികളും സ്വീകരിക്കും. കൊറോണയുടെ പശ്ചാത്തലത്തില്‍ ഇത്തവണ ബൂത്തുകളുടെ എണ്ണവും കൂട്ടിയിട്ടുണ്ട്. ഒരു ബൂത്തില്‍ പരമാവധി 1000 പേര്‍ക്ക് മാത്രമാണ് വോട്ടിംഗ് സൗകര്യം സജ്ജമാക്കുന്നത്. കോവിഡ് പ്രോട്ടോക്കോളും കര്‍ശനമായി പാലിക്കും. കോവിഡ് ബാധിച്ച് ചികിത്സയിലുള്ളവര്‍ക്കും നിരീക്ഷണത്തിലുള്ളവര്‍ക്കും വൈകുന്നേരം അവസാന മണിക്കൂറില്‍ വോട്ടുചെയ്യാന്‍ പ്രത്യേക സജ്ജീകരണമുണ്ട്. മേയ് രണ്ടിനാണ് വോട്ടെണ്ണല്‍.

Tags: കേരള നിയമസഭാ തിരഞ്ഞെടുപ്പ് 2021Election Commissionവോട്ട്അസംബ്ലി ഇലക്ഷന്‍നിയമസഭാ തെരഞ്ഞെടുപ്പ് 2021
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സമുദായം പറഞ്ഞ് വോട്ട് ചോദിച്ചു: ഫാത്തിമ തഹിലിയക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

Kerala

പ്രീ പോള്‍ സര്‍വേകള്‍ വോട്ടര്‍മാരെ സ്വാധീനിക്കും: നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ് നേതാവ്

Kerala

പേരാമ്പ്രയിലെ വിവാദ അനൗണ്‍സ്മെന്റ്; ടി.പി. രാമകൃഷ്ണന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടീസ്

തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയ ശേഷം കേന്ദ്രമന്ത്രിമാരായ കിരണ്‍ റിജിജു, പീയുഷ് ഗോയല്‍, സുകാന്ത മജുംദാര്‍, പാര്‍ട്ടി വക്താവ് അനില്‍ ബലൂണി, രാജ്യസഭാ എംപി അരുണ്‍ സിങ് എന്നിവര്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുന്നു
India

ബിജെപിക്ക് വോട്ട് ചെയ്യരുതെന്ന് ടിഎംസിയുടെ ഭീഷണി; തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി

Kerala

തെര. കമ്മീഷന്‍ സര്‍ക്കുലറില്‍ ബിജെപി സീല്‍ പതിച്ചത് എന്‍ജിഒ യൂണിയന്‍ നേതാവ്? തെര. കമ്മീഷനെ സംശയത്തിന്റെ നിഴലിലാക്കാന്‍ സിപിഎം ഗൂഢാലോചന?

പുതിയ വാര്‍ത്തകള്‍

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.