കായംകുളം: എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് സമ്മേളനത്തിനിടെ സി.പി.എം നേതാവും എം.പിയുമായ എ.എം ആരിഫ്. കായംകുളത്തെ യു.ഡി.എഫ് സ്ഥാനാര്‍ഥിയായ അരിത ബാബുവിനെ അധിക്ഷേപിച്ചതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. തെരഞ്ഞെടുപ്പില്‍ പ്രാരാബ്ധമാണ് അരിത ഉയര്‍ത്തിക്കാട്ടുന്നതെന്നും ‘ഇത് പാല് സൊസൈറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പല്ല. കേരള നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പാണ്’ എന്നായിരുന്നു ആരിഫിന്റെ പരാമര്‍ശം.
ഇത് സ്ഥാനാര്‍ഥിയോടുള്ള വ്യക്തിപരമായ അധിക്ഷേപമാണെന്ന് യു.ഡി.എഫ് ചൂണ്ടിക്കാട്ടി. ആലപ്പുഴ ജില്ല പഞ്ചായത്ത് മുന്‍ അംഗവും, യു.ഡി.എഫ് സ്ഥാനാര്‍ഥിയുമായ അരിത ബാബു ക്ഷീരകര്‍ഷകയാണ്. പ്രചാരണത്തിന്റെ ഭാഗമായി ആലപ്പുഴയിലെത്തിയ പ്രിയങ്ക ഗാന്ധി അരിതയുടെ പശുവളര്‍ത്തല്‍ കേന്ദ്രത്തില്‍ എത്തിയിരുന്നു. ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് ആരിഫിന്റെ അധിക്ഷേപം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: