കാസർകോട്: മഞ്ചേശ്വരത്ത് സിപിഎമ്മിനോട് പരസ്യമായി വോട്ട് യാചിച്ച കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനോട് കൃപേഷിന്റെയും ശരത് ലാലിന്റെയും ആത്മാവ് ഒരു കാലത്തും പൊറുക്കില്ലന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. രക്തസാക്ഷികളുടെ കുടുംബത്തോട് മുല്ലപ്പള്ളി അനീതി കാട്ടിയിരിക്കുകയാണ്. നാണംകെട്ട യാചനയാണ് മുല്ലപ്പള്ളി നടത്തിയിരിക്കുന്നതെന്നും സുരേന്ദ്രൻ വ്യക്തമാക്കി.
കോൺഗ്രസിന്റെ രാഷ്‌ട്രീയ ഗതികേടാണ് ഇത് കാണിക്കുന്നത്. തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ എന്ത് വിലകുറഞ്ഞ നടപടിയും സ്വീകരിക്കും. ആശയപ്പാപ്പരത്തമാണ് കോൺഗ്രസ്സിന്. എൻഡിഎ മുന്നേറ്റമുണ്ടാക്കുമെന്ന തിരിച്ചറിവാണ് മുല്ലപ്പള്ളി പരസ്യമായി വോട്ട് യാചിക്കാൻ കാരണം. മഞ്ചേശ്വരത്തിന് പുറമേ നേമത്തും കഴക്കൂട്ടത്തും യുഡിഎഫും സിപിഎമ്മും ഒത്തു ചേരുകയാണ്. തലശ്ശേരിയിൽ ബിജെപി പ്രവർത്തകർക്ക് മനസ്സാക്ഷി വോട്ട് ചെയ്യാമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
മുഖ്യമന്ത്രിക്കെതിരെ ഇന്നലെ വിമര്‍ശനം ഉന്നയിച്ച ശേഷം മുല്ലപ്പളളി രാമചന്ദ്രന്‍ മഞ്ചേശ്വരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ദുര്‍ബലനാണെന്ന് അഭിപ്രായപ്പെട്ടിരുന്നു. ബിജെപി ജയിക്കാനാണ് സിപിഎം ഇങ്ങനെ ചെയ്‌തതെന്നായിരുന്നു വാര്‍ത്താ സമ്മേളനത്തില്‍ മുല്ലപ്പളളിയുടെ വിമര്‍ശനം. എസ്‌ഡി.പി.ഐയുമായി 72 മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് പ്രാദേശിക നീക്കുപോക്കുണ്ടാക്കിയതായി ആരോപിച്ച മുല്ലപ്പളളി മഞ്ചേശ്വരത്ത് ബിജെപിയെ തോല്‍പ്പിക്കാന്‍ നീക്കുപോക്കിന് തയ്യാറാണ് എന്നും അഭിപ്രായപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: