Monday, May 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

ലൈഫ് മിഷനില്‍ കോടികളുടെ വെട്ടിപ്പ്

ദുബായ് റെഡ്ക്രസന്റിന്റെ സഹായമായി ലഭിച്ച ഇരുപത് കോടി രൂപയുടെ ലൈഫ് മിഷന്‍ പദ്ധതി കരാര്‍ നല്‍കിയതിന് ഒരു കോടി രൂപ കമ്മീഷന്‍ കിട്ടിയെന്ന, സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തല്‍ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുകയായിരുന്നു

ടി. എസ്. നീലാംബരന്‍ by ടി. എസ്. നീലാംബരന്‍
Apr 4, 2021, 05:00 am IST
in Main Article

പ്രളയ ദുരിതാശ്വാസത്തിന്റെ മറവില്‍ പോലും നടന്ന കോടികളുടെ വെട്ടിപ്പിന്റെ ഉദാഹരണമാണ് വടക്കാഞ്ചേരി ലൈഫ് മിഷന്‍ കേസിലൂടെ പുറത്തുവന്നത്. ദുബായ് റെഡ്ക്രസന്റിന്റെ സഹായമായി ലഭിച്ച ഇരുപത് കോടി രൂപയുടെ ലൈഫ് മിഷന്‍ പദ്ധതി കരാര്‍ നല്‍കിയതിന് ഒരു കോടി രൂപ കമ്മീഷന്‍ കിട്ടിയെന്ന, സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തല്‍ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുകയായിരുന്നു.

 വടക്കാഞ്ചേരി നഗരസഭയുടെ കീഴിലുള്ള ചരല്‍പ്പറമ്പിലാണ് യുഎഇ ധനസഹായത്തോടെ പദ്ധതി നടപ്പാക്കുന്നത്. ഇവിടെ നഗരസഭ വാങ്ങിയ രണ്ടര ഏക്കര്‍ ഭൂമിയില്‍ 145 കുടുംബങ്ങള്‍ക്ക് ഫഌറ്റ് നി

ര്‍മിച്ചു നല്‍കുന്നതാണ് പദ്ധതി. യൂണിടാക്കിനാണ് നിര്‍മ്മാണക്കരാര്‍. കരാര്‍ നല്‍കിയതിന് അവര്‍ കമ്മീഷനായി ഒരുകോടി നല്‍കിയെന്നും ആ പണമാണ് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പില്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കരന്റേയും തന്റേയും ജോയിന്റ് അക്കൗണ്ടില്‍ നിക്ഷേപിച്ചത് എന്നുമാണ് സ്വപ്‌ന എന്‍ഐഎ സംഘത്തോട് വെളിപ്പെടുത്തിയത്. ഈ പണം അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

 എമിറേറ്റ്‌സ് റെഡ് ക്രസന്റ് യുഎഇ കോണ്‍സുലേറ്റ് വഴിയാണ് പണം നല്‍കിയത്. ഇരുപത് കോടി നല്‍കിയെന്നാണ് പറഞ്ഞതെങ്കിലും പദ്ധതി രേഖകളില്‍ 19 കോടിയേ കാണിച്ചിട്ടുള്ളൂ. പ്രളയാനന്തരമുള്ള മുഖ്യമന്ത്രിയുടെ ദുബായ് സന്ദര്‍ശന വേളയിലാണ് റെഡ്ക്രസന്റ് വീടുകള്‍ നിര്‍മ്മിക്കാന്‍ 20 കോടി വാഗ്ദാനം ചെയ്തത്. എം. ശിവശങ്കരനും സ്വപ്‌ന സുരേഷും ദുബായ് സന്ദര്‍ശന സമയത്ത് മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.  

സംശയത്തിന്റെ നിഴല്‍

ദുബായ് കോണ്‍സുലേറ്റ് വഴി ലഭിച്ച പണം ഉപയോഗിച്ച് ഫഌറ്റ് നിര്‍മ്മിക്കാന്‍  ലൈഫ് മിഷനെ ഏല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്നാണ് യൂണിടാകിന് നിര്‍മ്മാണക്കരാര്‍ ലഭിക്കുന്നത്. ഇതോടെ ലൈഫ് മിഷനും സംശയത്തിന്റെ നിഴലിലായി.  

ഇതിനിടെ ഫഌറ്റ് നിര്‍മ്മാണത്തിന് യൂണിടാക് കമ്പനിക്ക് കരാര്‍ നല്‍കണമെന്ന് ലൈഫ് മിഷന്‍ ആവശ്യപ്പെട്ട രേഖകളും പുറത്തുവന്നു. ദുബായ് റെഡ്ക്രസന്റിന് ലൈഫ് മിഷന്‍ സിഇഒ യു.വി. ജോസ് അയച്ച കത്താണ് പുറത്തുവന്നത്.  

 യൂണിടാക്കിന് കരാര്‍ നല്‍കണമെന്നും ഉടന്‍ തീരുമാനമെടുക്കണമെന്നും രേഖാമൂലം മറുപടി നല്‍കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. സംസ്ഥാന സര്‍ക്കാരിന്റെ താത്പര്യപ്രകാരമാണ് യൂണിടാക്കിന് കരാര്‍ നല്‍കിയതെന്ന വാദത്തെ ബലപ്പെടുത്തുന്നതാണ് ഈ രേഖകള്‍.

 ക്രമക്കേടില്‍ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി അനുമതി നല്കിയതോടെ സര്‍ക്കാര്‍ കൂടുതല്‍ പ്രതിസന്ധിയിലായി. വിദേശ നാണയ വിനിമയ ചട്ടലംഘനം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് അന്വേഷണം തുടങ്ങിയതോടെ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ പ്രതിസ്ഥാനത്ത് വരുമെന്നതാണ് സ്ഥിതി.  

 ഇതൊഴിവാക്കി ഏതാനും ഉദ്യോഗസ്ഥരെ ബലിയാടുകളാക്കി കേസൊതുക്കാനായിരുന്നു സിബിഐ അന്വേഷണത്തെ സര്‍ക്കാര്‍ എതിര്‍ത്തതും തിരക്കിട്ട് വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചതും.

 ഭരണഘടനാ ലംഘനവും  

സാമ്പത്തിക ക്രമക്കേട്, അഴിമതി തുടങ്ങിയവക്ക് പുറമേ ഗുരുതരമായ ഭരണഘടനാലംഘനവും ഈ കേസിലുള്‍പ്പെട്ടിട്ടുണ്ട്.  2018 ലെ പ്രളയത്തെ തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം ദുബായ് സന്ദര്‍ശനം നടത്തി പദ്ധതിക്കായുള്ള കരാര്‍ ഒപ്പിട്ടത്. ദുബായ് റെഡ്ക്രസന്റുമായി 20 കോടിയുടെ കരാര്‍ ഒപ്പിടുമ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ആവശ്യമാണ്. അതുണ്ടായില്ല.  നിയമവകുപ്പ് സെക്രട്ടറി ഇക്കാര്യം ചൂണ്ടിക്കാണിച്ചിട്ടും സര്‍ക്കാര്‍ അവഗണിച്ചു. ലൈഫ് മിഷന്‍ സ്വതന്ത്ര ഏജന്‍സിയാണെന്നും അവര്‍ക്ക് പണം വാങ്ങാന്‍ തടസമില്ലെന്നുമാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വാദിച്ചത്. ഹൈക്കോടതി തന്നെ ഈ വാദം നിരസിച്ചിട്ടുണ്ട്. ഇതോടെ കരാറിലൊപ്പിട്ട മുഖ്യമന്ത്രി പ്രതിസ്ഥാനത്താണ് എന്ന് വ്യക്തമായി.  

 ഇരുപതു കോടിയുടെ പദ്ധതി ടെന്‍ഡര്‍ ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ പാലിക്കാതെ സ്വകാര്യ കമ്പനിയായ യൂണിടാക്കിനെ ഏല്‍പ്പിച്ചുവെന്നതാണ് അടുത്ത ഗുരുതരമായ ക്രമക്കേട്. ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഹാബിറ്റാറ്റിനായിരിക്കും നിര്‍മ്മാണ ചുമതല എന്ന് ദുബായ് റെഡ്ക്രസന്റിനെ ധരിപ്പിച്ച ശേഷമാണ് യൂണിടാക്കിന് കരാര്‍ നല്കിയത്.  

 എം. ശിവശങ്കറിന്റെ പങ്ക്

 ഇരുപതു കോടിയില്‍ നിന്ന് നാലരക്കോടിയോളം രൂപ  മുഖ്യമന്ത്രിയുടെ അന്നത്തെ പ്രിന്‍സിപ്പല്‍  സെക്രട്ടറി എം. ശിവശങ്കരനും സ്വപ്‌നയും ചേര്‍ന്ന് കമ്മീഷനായി കൈപ്പറ്റിയെന്ന് ഇതിനകം തെളിഞ്ഞിട്ടുണ്ട്. ദുബായ് സന്ദര്‍ശന സമയത്തും റെഡ്ക്രസന്റുമായി കരാറൊപ്പിടുന്ന സമയത്തും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നവരാണ് ഇവര്‍ രണ്ട് പേരും. കമ്മീഷനായി കൈപ്പറ്റിയ തുക ആര്‍ക്കെല്ലാം കൈമാറിയെന്ന് വ്യക്തമാകേണ്ടതുണ്ട്. ഒരു കോടിയാണ് സ്വപ്‌നയുടേയും ശിവശങ്കരന്റെ അക്കൗണ്ടന്റിന്റെയും പേരിലുള്ള ലോക്കറില്‍ നിന്ന് കണ്ടെത്തിയത്. ബാക്കി തുക ആര്‍ക്കെല്ലാം ലഭിച്ചുവെന്ന ചോദ്യത്തിന് ഉത്തരം വേണം.  

പണി പകുതി പോലും പൂര്‍ത്തിയാകുന്നതിന് മുന്‍പ് നിര്‍മ്മാണക്കമ്പനിക്ക് 80 ശതമാനം തുകയും നല്കിക്കഴിഞ്ഞു. നിയമ നടപടികള്‍ ചൂണ്ടിക്കാട്ടി പണി പൂര്‍ത്തിയാക്കാന്‍ വിമുഖത കാണിക്കുകയാണ് ഇപ്പോള്‍ നിര്‍മ്മാണക്കമ്പനി. ഇതുവഴിയും കോടികളുടെ നഷ്ടം സംഭവിക്കും.  

ടെന്‍ഡര്‍ പോലുമില്ലാതെ  

145 കുടുംബങ്ങളെ പുനരധിവസിപ്പിക്കാനെന്ന പേരിലാണ് ഫഌറ്റ് സമുച്ചയം നിര്‍മ്മിക്കുന്നത്. നിലവില്‍ നടക്കുന്ന നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് മതിയായ ഉറപ്പില്ലെന്ന ആക്ഷേപം ഇപ്പോള്‍ത്തന്നെ ഉയര്‍ന്നിട്ടുണ്ട്.  

സ്വകാര്യ കമ്പനിക്ക് നിര്‍മ്മാണക്കരാര്‍ നല്‍കാന്‍ തിരക്കിട്ട് നീക്കം നടത്തിയതിന്റെ പേരില്‍ തദ്ദേശ സ്വയം ഭരണ വകുപ്പ് അന്വേഷണ പരിധിയിലാണ്. വകുപ്പ് മന്ത്രി തന്നെ ഉദ്യോഗസ്ഥരെ നേരിട്ട് വിളിച്ച് സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് ടെന്‍ഡര്‍ പോലുമില്ലാതെ 24 മണിക്കൂറിനുള്ളില്‍ സ്വകാര്യ കമ്പനിക്ക് കരാര്‍ ഉറപ്പിച്ച് നല്കിയതെന്നാണ് വ്യക്തമാകുന്നത്.  

ദുബായ് റെഡ്ക്രസന്റാണ് സ്വകാര്യ കമ്പനിക്ക് കരാര്‍ നല്കിയതെന്ന വാദമാണ് സര്‍ക്കാര്‍ ആദ്യം ഉയര്‍ത്തിയത്. എന്നാല്‍ യൂണിടാക്കാണ് നിര്‍മ്മാണം നടത്തുകയെന്നും അവരെ അംഗീകരിച്ചതായി കാണിച്ച് കത്ത് അയക്കണമെന്നുമാവശ്യപ്പെട്ട് ലൈഫ് മിഷന്‍ സിഇഒ യു.വി. ജോസ് റെഡ്ക്രസന്റിനയച്ച കത്ത്  പുറത്ത് വന്നതോടെ ഈ വാദവും പൊളിഞ്ഞു. സര്‍ക്കാര്‍ തലത്തില്‍ നടന്ന ഗൂഢാലോചനയാണ് തട്ടിപ്പിന് പിന്നിലെന്നാണ് ഇക്കാര്യങ്ങളെല്ലാം വ്യക്തമാക്കുന്നത്.

Tags: lifeഅഴിമതി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

സ്വർണ്ണ ഉടുപ്പിട്ട് , സ്വർണ്ണപാത്രങ്ങളിൽ ആഹാരം കഴിക്കുന്ന ഒരു വയസുകാരി ; ദുബായിലെ കോടീശ്വരൻ സതീഷ് സാംപാൽ മകൾക്കായി ഒരുക്കിയിരിക്കുന്നത്

Samskriti

സാക്ഷാത്കാരം

Kerala

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

Kerala

കോടീശ്വരിയായ വൃദ്ധയെ തീക്കൊളുത്തി കൊലപ്പെടുത്തിയ കേസില്‍ സഹോദരീ പുത്രന് ജീവപര്യന്തം

Samskriti

ആത്മീയത എന്ന ആന്തരിക യാത്ര

പുതിയ വാര്‍ത്തകള്‍

കഥകളി നടന്‍ ഹരി. ആര്‍. നായര്‍ക്ക് അന്ത്യാഞ്ജലി

കേരള ക്ഷേത്ര സംരക്ഷണ സമിതി വാര്‍ഷിക സമ്മേളനവും മാധവ്ജി ജന്മശതാബ്ദി ആഘോഷവും മുന്‍ ഡിജിപി ഡോ.ടി .പി. സെന്‍കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. ദീപാ മേനോന്‍, എന്‍. എം. കദംബന്‍ നമ്പൂതിരിപ്പാട്, സി. ചന്ദ്രശേഖരന്‍, പി. എസ്. ശ്രീധരന്‍പിള്ള, വി. അനില്‍കുമാര്‍, മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി, എം. ടി. വിശ്വനാഥന്‍ എന്നിവര്‍ സമീപം.

ക്ഷേത്രങ്ങള്‍ ഭൗതികവളര്‍ച്ചയുടെയും കേന്ദ്രങ്ങളാകണം: ടി.പി. സെന്‍കുമാര്‍

യുവതലമുറയ്‌ക്ക് മാധവ്ജിയുടെ സന്ദേശം പകരണം: പി.എസ്. ശ്രീധരന്‍ പിള്ള

മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി, വി.എസ്. രാമസ്വാമി, എം. മോഹനന്‍, കെ.സി. മോഹന്‍ദാസ്, പത്മാവതിയമ്മ, പുഷ്പലത

കേരള ക്ഷേത്ര സംരക്ഷണ സമിതി: മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി പ്രസിഡന്റ്, വി. എസ്. രാമസ്വാമി ജനറല്‍ സെക്രട്ടറി

പദ്മ പുരസ്‌കാരങ്ങള്‍ ഇന്ന് സമ്മാനിക്കും

യുയുത്സു: പാണ്ഡവര്‍ക്കായി യുദ്ധം ചെയ്ത കൗരവന്‍

കൊണാര്‍ക്ക്: കല്ലില്‍ വിരിഞ്ഞ കാലത്തിന്റെ വിസ്മയം

ലോകകപ്പ് സാമ്പത്തിക ഉത്തേജനമായി മാറുമെന്ന് റിപ്പോര്‍ട്ട്

റൈഫിള്‍ ഷൂട്ടിങ് ലോകകപ്പ്: മനു ഭാക്കര്‍ മൂന്ന് ഇനങ്ങളില്‍

ഐപിഎല്‍: ഇനി പ്ലേ ഓഫ് പൂരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.