Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar BJP

റിക്കാര്‍ഡ് ഭേദിച്ച ജനക്കുട്ടം; സംഘാടക മികവിന്റെ സാക്ഷ്യ പത്രമായി ബിജെപി പരിപാടി

ചരിത്രത്തിലാദ്യമായി രാഷ്ടീയ പാര്‍ട്ടിയുടെ പരിപാടിക്ക് സാക്ഷ്യം വഹിച്ച സ്റ്റേഡിയം മുന്‍ ആരവങ്ങളെയെല്ലാം പിന്നിലാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 2, 2021, 10:26 pm IST
in BJP
ചിത്രം: വി വി അനൂപ്‌

ചിത്രം: വി വി അനൂപ്‌

തിരുവനന്തപുരം: അനന്തപുരിയെ ആവേശക്കടലാക്കി എന്‍ഡിഎ സംഘടിപ്പിച്ച വിജയറാലി. പുതിയ കേരളത്തിനായി വിജയറാലിഉദ്ഘാടനം ചെയ്യാന്‍ അനന്തപുരിയില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഹൃദ്യമായി വരവേല്‍പ്പ്. അര ലക്ഷത്തിലധികം പേര്‍ പങ്കെടുത്ത മഹാറാലി അനന്തപുരി ഇന്നു വരെ കണ്ടിട്ടില്ലാത്ത രാഷ്‌ട്രീയ സമ്മേളനമായി. വിജയറാലിയുടെ മഹാസമ്മേളനത്തിന് കഴക്കൂട്ടം ഗ്രീന്‍ ഫീല്‍ഡ് സ്‌റ്റേഡിയം സാക്ഷ്യം വഹിച്ചപ്പോള്‍ അതിന്റെ അലയൊലി തലസ്ഥാനമാകെ മുഴങ്ങി. ക്രിക്കറ്റിനു വേണ്ടി മാത്രം ഗ്യാലറികളില്‍ നിന്നും ഉയര്‍ന്നിട്ടുള്ള കൈയ്യടിയും ആരവവുമെല്ലാം എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് സമ്മേളനത്തോടെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിന്റെ ചരിത്രത്തിലും പുതിയ അധ്യായത്തിന് തുടക്കം കുറിച്ചു. 

അനന്തപുരിയുടെ വീഥികളെല്ലാം വൈകീട്ട് മൂന്ന് മണിയോടെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലേക്ക് പ്രവര്‍ത്തകരുടെ ഒഴുക്കായിരുന്നു അമ്പതിനായിരം പേര്‍ക്ക് ഇരിയ്‌ക്കാവുന്ന സ്റ്റേഡിയത്തിന്റെ ഗ്യാലറികള്‍ ആറ് മണിയോടെ നിറഞ്ഞു. സ്റ്റേഡിയത്തിന്റെ ഗ്രൗണ്ടിലും കൂടി പ്രവര്‍ത്തകര്‍ സ്ഥാനം പിടിച്ചതോടെ സ്റ്റേഡിയം നിറഞ്ഞ് കവിഞ്ഞു. തുടര്‍ന്ന് സ്റ്റേഡിയത്തിന് പുറത്ത് സ്ഥാനം പിടിക്കുകയായിരുന്നു വിജയറാലിയില്‍ പങ്കെടുക്കാന്‍ എത്തിയവര്‍.

നിശ്ചയച്ചതിലും ഒരു മണിക്കൂറിലധികം വൈകിയാണ് മോദി സ്റ്റേഡിത്തില്‍ എത്തിയത്. 7.15 ന് വേദിയില്‍ എത്തിച്ചേര്‍ന്ന മോദിയെ വരവേറ്റത് പതിനായിരക്കണക്കിന് കണ്ഠങ്ങളില്‍ നിന്നും ഉയര്‍ന്ന ഭാരത്മാതാക്കീ ജയ് വിളികളോടെ ആയിരുന്നു. ഈ സമയം ഗാലറികളില്‍ നിന്നും മൊബൈലിന്റെ ടോര്‍ച്ച് തെളിച്ചപ്പോള്‍ പതിനായിരക്കണക്കിന് നക്ഷത്രങ്ങള്‍ ഒന്നിച്ച് ഉദിച്ചതുപോലെയായി ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം. ആവേശം ഒട്ടും ചോരാതെ വേദിയുടെ റാമ്പിലെത്തി മോദി അഭിവാദ്യം സ്വീകരിച്ചു. മാസ്ക്ക് മാറ്റി കൈകള്‍ വീശി പ്രത്യഭിവാദ്യവും നടത്തിയപ്പോള്‍ പതിനായിരങ്ങളുടെ ഹര്‍ഷാരവം.

നേമം നിയോജക മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ ഷാള്‍ അണിയിച്ച് മോദിയെ സ്വീകരിച്ചു. തുടര്‍ന്ന് കാട്ടാക്കട നിയോജക മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി പി.കെ. കൃഷ്ണദാസും ഷാള്‍ അണിയിച്ചു. ബിജെപി ജില്ലാ കമ്മറ്റിക്കുവേണ്ടി പ്രസിഡന്റ് വി.വി. രാജേഷും, മേഖലാ വൈസ് പ്രസിഡന്റ് വെങ്ങാനൂര്‍ സതീഷും ചേര്‍ന്ന് പ്രധാനന്ത്രിക്ക് ജില്ലാ കമ്മറ്റിയുടെ ഉപഹാരം നല്‍കി.

വലിയതുറയിലെ മത്സ്യതൊഴിലാളികളുടെ ദുരിത ജീവിതത്തിന് പരിഹാരം കാണാന്‍ തിരുവനന്തപുരം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി കൃഷ്ണകുമാര്‍.ജിയും തിരുവനന്തപുരം വിമാനത്താവളത്തിന്റെയും നഗരത്തിന്റെ വികസനത്തിനുമായി വി.വി. രാജേഷും നിവേദനങ്ങള്‍ നല്‍കി.

ആറ്റുകാല്‍, ആഴിമല, വെള്ളായണി തുടങ്ങിയ ക്ഷേത്രങ്ങളെയും ചട്ടമ്പിസ്വാമി, ശ്രീനാരായണഗുരു, അയ്യന്‍കാളി തുടങ്ങിയ സാമൂഹിക പരിഷ്‌കര്‍ത്താക്കളുടെയും പേരെടുത്ത് പറഞ്ഞായിരുന്നു മേദിയുടെ പ്രസംഗത്തിന്റെ തുടക്കം. കേരളത്തിലെ രാഷ്‌ട്രീയ സാമൂഹിക പ്രശ്‌നങ്ങളെ സംബന്ധിച്ചും എല്‍ഡിഎഫിനെയും യുഡിഎഫിനെയും പ്രസംഗത്തിലൂടനീളം കടന്നാക്രമിച്ചു. വിശ്വാസത്തെ തച്ചുടച്ച മന്ത്രി കടകംപള്ളി സുരേന്ദ്രനെയും കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. നമ്പിനാരായണന്റെ കഴിവിനെ എല്‍ഡിഎഫും യുഡിഎഫും ചേര്‍ന്ന് നശിപ്പിച്ചപ്പോള്‍ മെട്രോമാന്‍ ശ്രീധരന്റെ കഴിവിനെ ബിജെപി അംഗീകരിച്ചു. അദ്ദേഹം ഇപ്പോള്‍ ബിജെപിയിലാണെന്നും മോദി ഓര്‍മ്മിപ്പിച്ചു. കേരളത്തില്‍ ബിജെപിയുടെ അക്കൗണ്ട് തുറന്നത് തിരുവനന്തപുരം ജില്ലയില്‍ നിന്നാണെന്ന് ചൂണ്ടിക്കാട്ടി മുക്കാല്‍ മണിക്കൂറോളം പ്രസംഗിച്ച മോദി വേദിയില്‍ നിന്നും മടങ്ങവെ ഒ.രാജഗോപാല്‍ എംഎല്‍എ കെട്ടിപ്പിടിച്ച് ആശ്ലേഷിക്കാനും മറന്നില്ല.

ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലേക്ക് ആളൊഴുകുന്നത് പുത്തരിയല്ല. ദേശീയ ഗയിംസും അന്താരാഷ്‌ട്ര ക്രിക്കറ്റ് മത്സരങ്ങളും നടന്നപ്പോള്‍ യുവാക്കള്‍ ആരവം മുഴക്കി സ്‌റ്റേഡിയത്തിന്റെ ഗ്യാലറികളെ ത്രസിപ്പിച്ചു. അരലക്ഷം പേരെ ഉള്‍ക്കൊളളാവുന്ന സ്റ്റേഡിയത്തില്‍ കൂടുതല്‍ ആളുകള്‍ വന്നത് 2016 ജനുവരി 6 ന് ഇന്ത്യാ- അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് മത്സരം കാണാനാണ്. 40500 പേരാണ് അന്ന് കളികാണാന്‍ ഗാലറിയില്‍ എത്തിയതെങ്കില്‍ ബിജെപി പരിപാടി ആ റെക്കോഡ് മറികടന്നു. സംഘാടക മികവിന്റെ സാക്ഷ്യ പത്രമായി പരിപാടി മാറിയപ്പോള്‍ തടിച്ചുകൂടിയ ആള്‍ക്കുട്ടം ജില്ലയിലെ ബിജെപി മുന്നേറ്റത്തിന്റെ നേര്‍ക്കാഴ്ചയുമായി.

Tags: മോഡി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

ലാപ് ടോപ് ഇറക്കുമതി നിരോധിച്ചത് ചൈനയില്‍ നിന്നുള്ള ഇറക്കുമതി തടയാന്‍ ; അംബാനിയ്‌ക്ക് വേണ്ടിയെന്ന പ്രചാരണവുമായി ചൈനീസ് അജണ്ട നടപ്പാക്കുന്നവര്‍

Business

മോദിയുടെ നയങ്ങള്‍; ഓഹരി വിപണിയില്‍ പൊതുമേഖലയിലുള്ള പ്രതിരോധ കമ്പനികളും കപ്പല്‍ നിര്‍മ്മാണ ശാലകളും സൂപ്പര്‍ സ്റ്റാറുകള്‍

India

എന്‍ഡിഎ എന്നാല്‍ പുതിയ ഇന്ത്യ, വികസനം, അഭിലാഷം….2014ല്‍ 38 ശതമാനം വോട്ട്, 2019ല്‍ 45 ശതമാനം…ഇനി 2024ല്‍ 50 ശതമാനം കടക്കും

യുഎഇ സന്ദര്‍ശനത്തിന് ശേഷം മടങ്ങുന്ന മോദി (ഇടത്ത്)
India

ഇന്ത്യയ്‌ക്കും യുഎഇയ്‌ക്കുമിടയില്‍ പണമിടപാട് സുഗമമാക്കുകയെന്ന നേട്ടം കൈവരിച്ച് മോദി മടങ്ങി

India

ഇന്ത്യയും ഫ്രാൻസും തീവ്രവാദത്തിനെതിരെ ഒന്നിച്ച് പോരാടുമെന്ന് മോദി; ഇസ്ലാമിക തീവ്രവാദത്തിന്റെ നിഴലിലുള്ള ഫ്രാന്‍സിന് മോദി ആവേശമായി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മാളയില്‍ സിപിഐ മുതിര്‍ന്ന നേതാവ് അടക്കം അന്‍പതോളം പേര്‍ പാര്‍ട്ടി വിട്ടു, വടക്കാഞ്ചേരിയില്‍ യൂത്ത് കോൺഗ്രസ് നേതാവ് പാർട്ടി വിട്ടു

62 ലക്ഷം രൂപയുമായി കർണാടക സ്വദേശി തൃശൂരിൽ പിടിയിൽ; വിശദമായ അന്വേഷണത്തിന് ആദായ നികുതി വകുപ്പ്

‘ അയ്യപ്പസ്വാമിയുടെ സ്വർണ്ണം കട്ട ഇവിടെ എന്റെ സ്വർണം വെറുതെ വിടുമെന്ന് തോന്നുന്നുണ്ടോയെന്ന് മെസി ചോദിച്ചു ‘

മൊണാലിസയുടെ വിവാഹത്തിൽ ഇടത് നേതാക്കൾക്ക് കുരുക്ക് മുറുകുന്നു; അരുമാനൂർ ക്ഷേത്രത്തിൽ തെളിവെടുപ്പ് നടത്തി എസ് സി/എസ് ടി കമ്മിഷൻ

്പ്രസിഡന്റ് സ്ഥാനം രാജിവെച്ച് സഹാകരികള്‍ക്കൊപ്പം നിന്ന പൊന്‍താമര പിള്ള

തെരഞ്ഞെടുപ്പ് വേളയില്‍ സിപിഎം വിയര്‍ക്കുന്നു; അടൂര്‍ സഹകരണ ബാങ്കില്‍ നടന്നത് വന്‍ അഴിമതി ഇങ്ങനെ

സിപിഎമ്മിലെ സ്ത്രീ പീഡനങ്ങള്‍ തുറന്നുകാട്ടി മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്; നവോത്ഥാന മതില്‍ തീര്‍ത്തവര്‍  വനിതാ സഖാക്കളെ വേട്ടയാടുന്നു

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് വൈദ്യുതി ഭവന് മുന്നില്‍ വൈദ്യുതി മസ്ദൂര്‍ സംഘം സംഘടിപ്പിച്ച ധര്‍ണ ബിഎംഎസ് സംസ്ഥാന സെക്രട്ടറി കെ.വി. മധുകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

നഷ്ടപരിഹാരം ജീവനക്കാരില്‍ അടിച്ചേല്‍പ്പിക്കരുത്: വൈദ്യുതി മസ്ദൂര്‍ സംഘം

ശീരാമകൃഷ്ണ മഠത്തിന്റെയും മിഷന്റെയും അധ്യക്ഷന്‍ സ്വാമി ഗൗതമാനന്ദയെ കാലടി ശ്രീരാമകൃഷ്ണ അദ്വൈതാശ്രമ കവാടത്തില്‍ പൂര്‍ണകുംഭം നല്‍കി സ്വീകരിക്കുന്നു

സ്വാമി ഗൗതമാനന്ദയ്‌ക്ക് ഉജ്വല സ്വീകരണം

പട്ടികജാതി സംവരണം; സുപ്രീംകോടതി വിധി സ്വാഗതാര്‍ഹം: വിഎച്ച്പി

ബിഎഫ്എ തോറ്റ വിദ്യാര്‍ത്ഥിയെ ജയിപ്പിച്ചു; രേഖകള്‍ ഇന്ന് ഗവര്‍ണര്‍ക്ക് കൈമാറും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.