പിന്‍വാതില്‍ നിയമനവും താത്ക്കാലികക്കാരെ നിയമിക്കലുമൊക്കെ സര്‍ക്കാര്‍ മേളയാക്കി. ഒരു തൊഴിലിനുവേണ്ടി പഠിച്ച് പരീക്ഷയെഴുതി വിജയിച്ച് റാങ്ക് ലിസ്റ്റില്‍പ്പെട്ടവര്‍ പ്രതീക്ഷയറ്റ് ആത്മഹത്യാ മുനമ്പിലെത്തിയപ്പോള്‍ സമരം. അവരുടെ ഉള്ളില്‍ കനലാണ്. സര്‍ക്കാരിനോട് താണ് കേണ് പറഞ്ഞിട്ടും രക്ഷയില്ല. സര്‍ക്കാരിന്റെ മനസ്സ് കരിങ്കല്ലാണെന്ന് തെളിയുമ്പോള്‍ രണ്ടും കല്‍പ്പിച്ചവര്‍ ഇഴഞ്ഞും ഭിക്ഷയാചിച്ചും ശയനപ്രദക്ഷിണം നടത്തി സമരം അര്‍ഹതപ്പെട്ട ജോലിക്കായി മുട്ടിലിഴഞ്ഞാലും ഭിക്ഷ യാചിച്ചാലും തൊഴില്‍ നല്‍കില്ലെന്ന ധാര്‍ഷ്ട്യവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സമരം ചെയ്യുന്നവരെ വെല്ലുവിളിച്ച് താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്തി. സമരം ചെയ്യുന്നവരെ തിരിഞ്ഞു നോക്കേണ്ടെന്നാണ് പിണറായിയുടെ തീരുമാനം. ഇതൊന്നും പിഎസ്‌സിക്ക് വിട്ടിട്ടില്ലെന്ന ന്യായീകരണം മുഖ്യമന്ത്രിക്ക്. ആയിരക്കണക്കിന് ഉദ്യോഗാര്‍ഥികളുടെ ജീവിത പ്രശ്‌നമായിരുന്നിട്ടും കരുണയില്ലാത്ത നിലപാടിലാണ് പിണറായി.
താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്തിയതിലൂടെ നിയമനത്തിലെ സംവരണ തത്വവും സര്‍ക്കാര്‍ അട്ടിമറിച്ചു. പിന്നാക്ക വിഭാഗത്തിലെയും മുന്നാക്ക വിഭാഗത്തിലെയും നിരവധി പേര്‍ക്ക് ലഭിക്കേണ്ട സംവരണ ആനുകൂല്യങ്ങളാണ് ഇതോടെ നഷ്ടപ്പെട്ടത്. താല്‍ക്കാലികക്കാരെ നിയമിച്ച തസ്തികകള്‍ ഇനി പിഎസ്‌സിക്കു വിട്ടാലും ഈ തസ്തികകളില്‍ നിയമനം നടക്കണമെങ്കില്‍ കുറഞ്ഞത് പത്ത് വര്‍ഷമെങ്കിലും കാത്തിരിക്കണം.
മന്ത്രി ബന്ധുക്കള്‍ക്കും നേതാക്കളുടെ ഭാര്യമാര്‍ക്കും പിണറായി വിജയന്റെ ഭരണത്തില്‍ കൊയ്‌ത്ത് കാലമായിരുന്നു. എംഎല്‍എമാരുടെയും തലപ്പത്തുള്ള നേതാക്കളുടെയും മക്കളും മരുമക്കളും ആശ്രിതരും അവസരം മുതലാക്കി. പിഎസ് സി പരീക്ഷയെഴുതി തൊഴിലെന്ന സ്വപ്‌നം പേറിക്കഴിയുന്ന പാവപ്പെട്ട യുവാക്കള്‍ക്ക് ഒരു ഗതിയും ഉണ്ടാക്കിക്കൊടുത്തില്ല. ചോദ്യപ്പേപ്പറുകള്‍ പോലും ചോര്‍ത്തിക്കൊടുത്ത വിചിത്രമായ സത്യങ്ങള്‍ കേട്ട് യുവ കേരളം നടുങ്ങി. സഹികെട്ട് സമരത്തിനിറങ്ങിയവരെ അടിച്ചും അവഹേളിച്ചും ഭരണം
പ്രതികരിക്കാൻ ഇവിടെ എഴുതുക: