ബെര്‍ലിന്‍: ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ വമ്പന്‍ അട്ടിമറി. അപ്രശസ്തരായ നോര്‍ത്ത് മാസിഡോണിയ മുന്‍ ചാമ്പ്യന്മാരായ ജര്‍മനിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് കീഴടക്കി. ഇരുപത് വര്‍ഷത്തിനുശേഷം ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ സ്വന്തം തട്ടകത്തില്‍ ജര്‍മനിയുടെ ആദ്യ തോല്‍വിയാണിത്. 2001 ലാണ് ജര്‍മനി അവസാനമായി ലോകകപ്പ് യോഗ്യത മത്സരത്തില്‍ തോറ്റത്. അന്ന് ഇംഗ്ലണ്ട് ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്കാണ് ജര്‍മനിയെ വീഴ്ത്തിയത്.
ഈ തോല്‍വിയോടെ ജര്‍മനി ഗ്രൂപ്പ് ജെ യില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. റുമാനിയയെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ച അര്‍മേനിയ ഗ്രൂപ്പില്‍ ഒമ്പത് പോയിന്റുമായി ഒന്നാം സ്ഥാനത്തെത്തി. നോര്്ത്ത മാസിഡോണിയയാണ് മൂന്നാം സ്ഥാനത്ത്.
നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സും മുന്‍ ചാമ്പ്യന്മാരായ ഇറ്റലിയും വിജയം നേടി. ഗ്രൂപ്പ്് ഡി യില്‍ ഫ്രാന്‍സ് കഷ്ടിച്ച് ബോസ്നിയയെ മറികടന്നു. ഏകപക്ഷീയമായ ഒരു ഗോളിനാണ് വിജയം നേടിയത്. മൂന്ന് മത്സരങ്ങളില്‍ ഏഴു പോയിന്റുമായി ഫ്രാന്‍സ് ഒന്നാം സ്ഥാനത്ത് തുടരുകയാണ്.
2018 ലെ ലോകകപ്പില്‍ യോഗ്യത നേടാന്‍ കഴിയാതെപോയ ഇറ്റലി മിന്നുന്ന പ്രകടനം തുടരുകയാണ്. മൂന്നാം മത്സരത്തില്‍ അവര്‍ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക്് ലിത്വാനിയയെ തോല്‍പ്പിച്ചു. ഗ്രൂപ്പ് സി യില്‍ ഒമ്പത് പോയിന്റുമായി ഒന്നാം സ്ഥാനത്താണ് ഇറ്റലി.
ഗ്രൂപ്പ് ഐ യില്‍ ഇംഗ്ലണ്ടും തോല്‍വിയറിയാതെ കുതിക്കുകയാണ്. പരിക്കേറ്റ റോബര്‍ട്ട് ലെവന്‍ഡോവ്സ്കിയെ കൂടാതെ ഇറങ്ങിയ പോളണ്ടിനെ ഇംഗ്ലണ്ട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. മൂന്ന് മത്സരങ്ങളില്‍ ഒമ്പത് പോയിന്റുമായി ഇംഗ്ലണ്ട് ഒന്നാം സ്ഥാനത്താണ്.
ഗ്രൂപ്പ് ബിയില്‍ സ്പെയിന് ഏഴു പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ്. മൂന്നാം മത്സരത്തില്‍ കൊസോവയെ ഒന്നിനെതിരെ മൂന്ന്് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. ഗ്രൂപ്പ് എഫില്‍ ഡെന്മാര്ക്ക് മടക്കമില്ലാത്ത നാലു ഗോളുകള്‍ക്ക്് ഓസ്ട്രിയയെ മറികടന്നു. ഡെന്മാര്ക്കിന്റെ തുടര്‍ച്ചയായ മൂന്നാം വിജയമാണിത്. ഇതോടെ ഒമ്പത്് പോയിന്റുമായി ഒന്നാം സ്ഥാനത്തെത്തി. മറ്റൊരു മത്സരത്തില്‍ സ്കോട്ട്ലന്‍ഡ് എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് ഫറോ ഐലന്‍ഡ്സിനെ തോല്‍പ്പിച്ചു. ഇതോടെ മൂന്ന് മത്സരങ്ങളില്‍ അഞ്ചു പോയിന്റുമായി സ്കോട്ട്ലന്‍ഡ് ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്താണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: