ന്യൂദല്‍ഹി: 2020-21 സാമ്പത്തിക വര്‍ഷത്തില്‍ 45,000 കോടി രൂപ സംസ്ഥാനങ്ങള്‍ക്ക് അധികമായി വിതരണം ചെയ്തു. 2020-21നെ അപേക്ഷിച്ച് 8.2% വര്‍ദ്ധനവാണ് ഇത്. ഇതോടെ 2020-21 ലെ പരിഷ്‌ക്കരിച്ച അടങ്കല്‍ പ്രകാരം 5,49,959 കോടി രൂപ അതായത് പങ്കിടാവുന്ന നികുതിയും തീരുവയും ഇനത്തിന്റെ 41% സംസ്ഥാനങ്ങള്‍ക്ക് കൈമാറുമെന്നാണ് കണക്കാക്കപ്പെട്ടിരുന്നത്. എന്നാല്‍, പ്രാഥമിക അടങ്കല്‍ പ്രകാരം 2020-21ല്‍ പങ്കിടാവുന്ന നികുതിയും തീരുവയും ഇനത്തില്‍ 5,94,996 കോടി രൂപ ധനമന്ത്രാലയം വിനിയോഗിച്ചു.
45,000 കോടി രൂപ രണ്ട് തവണകളായി അധികമായി നല്‍കി. 2021 മാര്‍ച്ച് 26 ന് പതിനാലാമത് പതിവ് ഗഡുവിനൊപ്പം 14,500 കോടി രൂപയും 2021 മാര്‍ച്ച് 31 ന് രണ്ടാമത്തെ ഗഡു 30,500 കോടി രൂപയും സംസ്ഥാനങ്ങള്‍ക്ക് നല്‍കി.
















