കൊച്ചി : അയി ഗിരി നന്ദിനി നന്ദിത മേദിനി വിശ്വവിനോദിനി നന്ദനുതേ… എന്ന ഗാനത്തിന്റെ ചുവടുപിടിച്ച് ശോഭാ സുരേന്ദ്രനുവേണ്ടി മനത്തുപത്മനാഭന്റെ ചെറുമകന് ഡോ. ബാലശങ്കറും എം.എസ്. രഞ്ജിത്ത് ലാലും ചേര്‍ന്ന് രചിച്ച ഗാനം തരംഗമാകുന്നു. കഴക്കൂട്ടത്തെ എന്‍ഡിഎ സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന് വേണ്ടിയാണ് ഈ ഗാനം രചിച്ചിരിക്കുന്നത്. കൃപ സുഭാഷാണ് ആലപിച്ചിരിക്കുന്നത്.
അലകടല്‍ അലകടല്‍ അലയായ് ഉയരും
നുരയായ് തെളിയും ശോഭയിതേ
അകമെരിയുന്നൊരു കനലായ് നിറയും
വരുമിവിടിനിയൊരു മാറ്റവുമായി… എന്ന് തുടങ്ങുന്നതാണ് ഗാനത്തിന്റെ വരികള്‍. ശോഭാ സുരേന്ദ്രന്റെ ഓഫീഷ്യല്‍ ഫെയ്സ്ബുക്ക് പേജില്‍ കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തിരിക്കുന്ന പാട്ടിന് ഇതിനോടകം പതിനായിരത്തോളം ലൈക്കും രണ്ടായിരത്തിലധികം ഷെയറുകളും ആയിക്കഴിഞ്ഞു. കൂടാതെ നിരവധിയാളുകള്‍ വാട്ട്സ്ആപ്പുവഴിയും ഷെയര്‍ ചെയ്യുന്നുണ്ട്. വീറും വീര്യവും ഊര്‍ജ്ജവുമുള്ള ഇതുപോലെയൊരു വനിത നിയമസഭയില്‍ വേണമെന്ന ആഗ്രഹത്തിലാണ് ശോഭാ സുരേന്ദ്രന് വേണ്ടി ഇത്തരത്തില്‍ ഊര്‍ജ്ജമുള്ള ഒരു പ്രചാരണഗാനം രചിക്കണമെന്ന് തീരുമാനത്തിലെത്തിയതെന്ന് ഡോ.ബാലശങ്കര്‍ പറഞ്ഞു.
ആചാരസംരക്ഷണത്തിനായി ഇറങ്ങിയ മാളികപ്പുറമാണ് ശോഭയെന്നും അദ്ദേഹം പറഞ്ഞു. വിശ്വാസികളുടെ നെഞ്ചുപിളര്‍ന്ന അസുര നിഗ്രഹമാണ് ശോഭാ സുരേന്ദ്രന്റെ വിജയത്തിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായി വിശ്വാസികളുടെ വോട്ട് നേടി ശോഭ നിയമസഭയിലെത്തും. ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് എഡിറ്റര്‍, തളിര് മാസിക എഡിറ്റര്‍, കൂടിയാട്ടം കേരള കേന്ദ്രത്തിന്റെ ഡയറക്ടര്‍, കാവാലത്തിന്റെ സോപാനത്തിലെ അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച ഡോ. ബാലശങ്കര്‍ ഇപ്പോള്‍ ഷോട്ട് ഫിലിം രംഗത്ത് സജീവമാണ്. ഗാനത്തിന്റെ ലിങ്ക്
പ്രതികരിക്കാൻ ഇവിടെ എഴുതുക: