തിരുവനന്തപുരം: നേമത്തെ എന്‍ഡിഎ സ്ഥാനാര്‍ഥിയായ കുമ്മനം രാജശേഖരന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ പോലെയാണെന്ന് ശോഭ കരന്തലജെ എംപി. രണ്ടുപേരും ജീവിക്കുന്നത് സമൂഹത്തിനുവേണ്ടിയാണ്. രണ്ടുപേര്‍ക്കും സ്വകാര്യ സമ്പാദ്യങ്ങളില്ലെന്നും അവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേവലം സ്ഥാനാര്‍ഥിയായല്ല പ്രേരണാദായകനായാണ് കുമ്മനം രാജശേഖരനെ കാണുന്നത്. പാര്‍ട്ടിക്ക് അതീതമായി സാമൂഹ്യസേവനം ചെയ്യുന്ന അദ്ദേഹം രാജര്‍ഷിയാണ്. അദ്ദേഹത്തെ പോലുള്ളവരുടെ സാന്നിധ്യമാണ് കേരള നിയമസഭയില്‍ ഉണ്ടാകേണ്ടത്.
മോദി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ആയുഷ്മാന്‍ കാര്‍ഡ് കേരളത്തില്‍ എത്ര പേര്‍ക്ക് സംസ്ഥാനസര്‍ക്കാര്‍ ലഭ്യമാക്കി ? ഈ കാര്‍ഡ് ഉണ്ടെങ്കില്‍ ആര്‍ക്കും ഭീമമായ ആശുപത്രി ബില്ലിനെ ഭയപ്പെടാതെ ചികിത്സിക്കാം. കേരളത്തില്‍ ആകെ 130 ആശുപത്രികള്‍ മാത്രമാണ് ആയുഷ്മാന്‍ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഈ പദ്ധതി വേണ്ടവിധം നടപ്പാക്കാതെ പാവപ്പെട്ടവര്‍ക്ക് ചികിത്സ നിഷേധിക്കുകയാണ് സംസ്ഥാനസര്‍ക്കാര്‍. നൈപുണ്യവികസനം പോലുള്ള പദ്ധതികളും കേരളത്തില്‍ വേണ്ടവിധത്തില്‍ നടപ്പാക്കിയില്ല. നൈപുണ്യ വികസനപദ്ധതിയില്‍ പെടുത്തി കേരളത്തിലെ ഓരോ പഞ്ചായത്തിനും കേന്ദ്രം പണം അനുവദിച്ചിട്ടുണ്ട്. നഗരഗ്രാമ ശുചീകരണത്തിന് സ്വച്ഛഭാരത്, വീടില്ലാത്തവര്‍ക്ക് വീടിനായി പ്രധാനമന്ത്രി ആവാസ് യോജന, ദേശീയപാതബൈപ്പാസുകള് എന്നിവയുടെ വികസനം, റെയില്‍വേ വികസനം തുടങ്ങി എല്ലാ മേഖലകളിലേക്കും കേന്ദ്രം പണം നല്കി. കേരളത്തില്‍ നിന്ന് ബിജെപിക്ക് ഒരു എംപി പോലുമില്ലാതിരുന്നിട്ടും യാതൊരു പക്ഷപാതിത്വവും കാട്ടാതെയാണ് മോദിസര്‍ക്കാര്‍ കേരളത്തിന് പണം അനുവദിച്ചത്.
പിണറായി സര്‍ക്കാര്‍ നേമത്തിനു വേണ്ടതൊന്നും ചെയ്തില്ല. നേമത്തേക്ക് കേന്ദ്രപദ്ധതികള്‍ കൊണ്ടുവരണം. പുതിയവ്യവസായങ്ങള്‍ നേമത്തേക്ക് വരണം. അതിന് അടിസ്ഥാനസൗകര്യങ്ങള്‍ വികസിക്കണം. ഒ. രാജഗോപാല്‍ എംഎല്‍എ നേമത്തിനുവേണ്ടി തന്റെ സര്‍വകഴിവും ഉപയോഗിച്ച് 440 കോടി രൂപയുടെ വികസനമാണ് കൊണ്ടുവന്നത്. അത് തുടരാന്‍ കുമ്മനം രാജശേഖരനിലൂടെ സാധിക്കും. സ്ത്രീകളെയും ചെറുപ്പക്കാരെയും മുന്‍നിര്‍ത്തി വികസനം എന്നതാണ് എന്‍ഡിഎയുടെ അജണ്ട.
സ്വര്‍ണഡോളര്‍ കള്ളക്കടത്തിലും അഴിമതിയിലും മുങ്ങി നില്‍ക്കുകയാണ് പിണറായി സര്‍ക്കാര്‍. ഹിന്ദുക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ക്ക് ഭീഷണിയായിരിക്കുന്ന ലൗ ജിഹാദിനെതിരെ നിയമം നിര്‍മിക്കാന്‍ എന്‍ഡിഎക്കേ സാധിക്കൂവെന്നും ശോഭ കരന്തലജെ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: