കോട്ടയം: കോട്ടയം നഗരത്തിന് ആവേശമായി കേന്ദ്രമന്ത്രി വി. മുരളീധരന്റെ റോഡ് ഷോ. കോട്ടയം മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി മിനാര്‍വ മോഹന്റെ തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായാണ് മാങ്ങാനം മുതല്‍ കഞ്ഞിക്കുഴിവരെ റോഡ് ഷോ നടത്തിയത്. വാദ്യമേളങ്ങള്‍, നിരവധി വാഹനങ്ങള്‍ തുടങ്ങിയവ റോഡ് ഷോയില്‍ അണിനിരന്നു.
സംസ്ഥാന വക്താവ് അഡ്വ. എന്‍.കെ. നാരായണന് നമ്പൂതിരി, യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് അഖില്‍ രവീന്ദ്രന്, ബിജെപി മണ്ഡലം പ്രസിഡന്റ് ടി.ആര്. അനില്‍കുമാര്‍, സംസ്ഥാന സമിതി അംഗങ്ങളായ പി.കെ. രവീന്ദ്രന്, കെ.ജി. രാജ്—മോഹന്‍, എം.എസ്. കരുണാകരന്, തോമസ് ജോണ്‍, ബിജെപി ജില്ലാ വൈസ് പ്രസിഡന്റ്— റീബ വര്‍ക്കി, കെ.പി. ഭുവനേഷ്, പി.ഡി. രവീന്ദ്രന്, മണ്ഡലം ജനറല്‍ സെക്രട്ടറി വി.പി. മുകേഷ്, കൗണ്‍സിലര്‍മാരായ വിനു ആര്. മോഹന്‍, കെ.യു. രഘു, വിജയപുരം ഗ്രാമപഞ്ചായത്ത്— അംഗം നന്ദു കൃഷ്ണ, വിജയപുരം പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് രാജേഷ് ചെറിയമഠം, സലിംകുമാര്‍, ജയകൃഷ്ണന്, കോട്ടയം നരസഭാ കൗണ്‍സിലര്‍ പി.എസ്. ബിജുകുമാര്‍, അനീഷ് കല്ലേലില്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
പാലാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഡോ.ജെ. പ്രമീളാദേവിയുടെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം പാലായില്‍ നടുന്ന മഹാശക്തി സംഗമത്തില്‍ വി. മുരളീധരന് പങ്കെടുത്തു. കാഞ്ഞിരപ്പള്ളി മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പൊന്‍കുന്നം സ്വദേശി റെസിഡന്‍സിയില്‍ ന്യൂനപക്ഷ മോര്‍ച്ച സംഘടിപ്പിച്ച പ്രവര്‍ത്തകസംഗമം വി. മുരളീധരന് ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: