അമ്പലപ്പുഴ: കടലിന്റെ മക്കളുടെ മനസ്സറിഞ്ഞ് അനൂപ് ആന്റണി. അമ്പലപ്പുഴ വടക്ക് പഞ്ചായത്തിലെ തീരമേഖലയിലാണ് അനൂപ് ആന്റണി വോട്ട് അഭ്യര്‍ത്ഥിച്ചത്. കടലില്‍ പണി കഴിഞ്ഞ് മുറിഞ്ഞുപോയ വല കണ്ണികള്‍ കൂട്ടി ചേര്‍ക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന മത്സ്യതൊഴിലാളികളുടെ അടുത്തേയ്ക്കാണ് സ്ഥാനാര്‍ത്ഥി കടന്നു ചെന്നത്.പിന്നെ ഒന്നും നോക്കിയില്ല. അറിയാന്‍ പാടില്ലാത്ത ജോലിയാണങ്കിലും സഹായിക്കാന്‍ ഒപ്പം കൂടുകയായിരുന്നു.
ഇതോടെ മറ്റു തൊഴിലാളികളും അനൂപിന്റെ ചുറ്റും കൂടി. മോഹന വാഗ്ദാനങ്ങള്‍ നല്കി പിരിഞ്ഞു പോകുന്നവരെയല്ല നാടിനാവശ്യം, ജയിച്ചു കഴിഞ്ഞാല്‍ ഇതുപോലെ ഒപ്പംകൂടി സഹായിക്കുവരാകണം തീരദേശത്ത് ജയിച്ചു വരേണ്ടതെന്നും തൊഴിലാളികള്‍ പറഞ്ഞു. ഇവിടുത്തെ വോട്ടുകള്‍ രാഷ്ട്രീയം നോക്കാതെ പൂര്‍ണ്ണമായും താമര ചിഹ്നത്തിനു തന്നെ നല്‍കും എന്ന ഉറപ്പാണ് തീരവാസികള്‍ നല്‍കിയത്. കടല്‍ക്ഷോഭവും, തീരം നഷ്ടപ്പെടുന്നതും, അഭയാര്ത്ഥികളാകുന്നതും തുടങ്ങി നിരവധി വിഷമതകള്‍ തീരവാസികള്‍ അനൂപുമായി പങ്കുവെച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: