Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

”പുലര്‍ച്ചെ പോലീസുവന്ന് വലിച്ചിഴച്ചു; ഉടുതുണി മാറാന്‍പോലും അനുവദിക്കാതെ വലിച്ചിറക്കി മോളേ”; ഈ ക്രൂരത അവസാനിപ്പിക്കുമെന്ന് ശോഭാ സുരേന്ദ്രന്‍

ഒരമ്മയുടെ മാത്രമല്ല ചെങ്കൊടിക്കാടിന്റെ വേദനയാണ് ആ വൃദ്ധയുടെ കണ്ണുനീർ. ആഗസ്ത് 29ന് പുലർച്ചെ കൊവിഡ് മാനദണ്ഡങ്ങൾ നിലനിൽക്കെ ബലപ്രയോഗത്തിലൂടെയുള്ള യാതൊരു നടപടിയും പാടില്ലെന്ന സുപ്രീംകോടതിയുടെ ഉത്തരവും മറികടന്ന് വൃദ്ധരും സ്ത്രീകളും കുട്ടികളും അടങ്ങുന്ന കുടുംബങ്ങളെയാണ് ഉടുതുണി മാറാൻ പോലും അനുവദിക്കാതെ ബലപ്രയോഗിച്ച് അറസ്റ്റുചെയ്ത് നീക്കിയത്.

അനീഷ് അയിലം by അനീഷ് അയിലം
Mar 31, 2021, 07:43 pm IST
in Kerala
കഴക്കൂട്ടത്തെ ചെങ്കൊടിക്കാട്ടിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ എൻഡിഎ സ്ഥാനാർഥി ശോഭ സുരേന്ദ്രന്റെ മാറിൽ വീണു കരയുന്ന വൃദ്ധ. കടകംപള്ളി സുരേന്ദ്രന്റെ ഒത്താശയോടെ പോലീസിനെ ഉപയോഗിച്ച് സ്വകാര്യവ്യക്തി കുടിയിറക്കിയ ആറു കുടുംബങ്ങളിൽ പെട്ട ഒരു കുടുംബത്തിലെ അംഗമാണിവർ

കഴക്കൂട്ടത്തെ ചെങ്കൊടിക്കാട്ടിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ എൻഡിഎ സ്ഥാനാർഥി ശോഭ സുരേന്ദ്രന്റെ മാറിൽ വീണു കരയുന്ന വൃദ്ധ. കടകംപള്ളി സുരേന്ദ്രന്റെ ഒത്താശയോടെ പോലീസിനെ ഉപയോഗിച്ച് സ്വകാര്യവ്യക്തി കുടിയിറക്കിയ ആറു കുടുംബങ്ങളിൽ പെട്ട ഒരു കുടുംബത്തിലെ അംഗമാണിവർ

തിരുവനന്തപുരം: ”ഉറങ്ങേരുന്നു മോളേ…പിള്ളേരും കൊച്ചുങ്ങളും…വെളുപ്പിനെ പോലീസുവന്ന് വലിച്ചിഴച്ച്…അപ്പനപ്പൂപ്പന്മാരുടെ കാലത്ത് ഇവിടെ വന്നതാ… എന്നിട്ടും വീടും കുടിയും എല്ലാം ഇടിച്ചുനിരത്തി… പ്രായമായ പെൺകുട്ടികളെപോലും തുണിമാറാൻ സമ്മതിച്ചില്ല… ഞങ്ങളെ എല്ലാരേംകൂടെ പോലീസ് സ്റ്റേഷനിൽ പൂട്ടിയിട്ടു… മരിക്കുംമുമ്പ് ആ ഭൂമിയിലൊന്ന് കയറണം മോളേ…” ഇത്രയും പറഞ്ഞപ്പോഴേക്കും ആർത്തലച്ച് കരഞ്ഞ് ആ വൃദ്ധ ശോഭാ സുരേന്ദ്രന്റെ നെഞ്ചിലേക്ക് വീണുപോയി. പോലീസിന്റെ ലാത്തിക്കും ബൂട്ടിനും മുന്നിൽ പതറാത്ത ശോഭാസുരേന്ദ്രന് ആ അമ്മയുടെ കണ്ണീരിനുമുന്നിൽ  പിടിച്ചുനിൽക്കാനായില്ല. ആ അമ്മയുടെ വാക്കുകളിലെ തീ, മാതൃത്വത്തിന്റെ വേദന അറിയുന്ന ശോഭയുടെ മിഴികളെയും ഈറനണിയിച്ചു. ആ കണ്ണുകൾ നിറഞ്ഞൊഴുകി. പേമാരിപോലെ പ്രസംഗിക്കുന്ന ശോഭ ആശ്വാസവാക്കുകൾക്ക് വേണ്ടി പതറി. ഒടുവിൽ ആ അമ്മയെ നെഞ്ചോട് ചേർത്ത് പിടിച്ച് ഇടിമുഴക്കം പോലെ പറഞ്ഞു… ‘തിരിച്ചുപിടിക്കും ആ ഭൂമി… ഇനി ആവർത്തിക്കാൻ അനുവദിക്കില്ല ഒരിടത്തും ഈ ക്രൂരത.’

ഒരമ്മയുടെ മാത്രമല്ല ചെങ്കൊടിക്കാടിന്റെ വേദനയാണ് ആ വൃദ്ധയുടെ കണ്ണുനീർ. ആഗസ്ത് 29ന് പുലർച്ചെ കൊവിഡ് മാനദണ്ഡങ്ങൾ നിലനിൽക്കെ ബലപ്രയോഗത്തിലൂടെയുള്ള യാതൊരു നടപടിയും പാടില്ലെന്ന സുപ്രീംകോടതിയുടെ ഉത്തരവും മറികടന്ന് വൃദ്ധരും സ്ത്രീകളും കുട്ടികളും അടങ്ങുന്ന കുടുംബങ്ങളെയാണ് ഉടുതുണി മാറാൻ പോലും അനുവദിക്കാതെ ബലപ്രയോഗിച്ച് അറസ്റ്റുചെയ്ത് നീക്കിയത്. അവരുടെ മുഴുവൻ സമ്പാദ്യങ്ങളും നശിപ്പിച്ചു. വീടുകൾ ജെസിബി ഉപയോഗിച്ച് ഇടിച്ചുനിരത്തി. സ്ത്രീകളും കുട്ടികളുമടങ്ങുന്ന കുടുംബങ്ങൾക്ക് ദാഹജലംപോലും നൽകാതെ ഒറ്റ മുറിയിൽ അസിസ്റ്റന്റ് കമ്മീഷണറോഫീസിൽ 12 മണിക്കൂറാണ് അടച്ചിട്ടിരുന്നത്. ഹിന്ദു ഐക്യവേദി ഇടപെട്ട ശേഷമാണ് പോലീസ് അവരെ വിട്ടയച്ചത്. തലചായ്‌ക്കാനിടം നഷ്ടപ്പെട്ട ആറിലധികം കുടുംബങ്ങൾക്ക് ആറ്റിപ്ര വില്ലേജ് ആഫീസ് പടിക്കൽ സമരത്തിലിരിക്കേണ്ടിവന്നു. ഇപ്പോഴും അവർക്ക് സ്വന്തം ഭൂമിയിൽ പ്രവേശിക്കാനായിട്ടില്ല.

തൃപ്പാപ്പ് മഹാദേവക്ഷേത്രത്തിന്റെ എഴുന്നെള്ളത്തിന് ചൂട്ടുപിടിച്ച് വെളിച്ചം നൽകാൻ അവകാശം ഉണ്ടായിരുന്ന പട്ടികജാതി വിഭാഗത്തിലെ കുടുംബാംഗങ്ങളാണ് ഇവർ. ഈ കുടുംബങ്ങളുടെ മുൻതലമുറക്കാരനായ അനന്തകാളിക്ക് താമസിക്കാനും കൃഷിക്കുമായി 1922ൽ തിരുവിതാംകൂർ രാജാവാണ്  50 സെന്റ് സ്ഥലംനൽകിയത്. ആസ്ഥലത്ത് ആറ്  തലമുറകളായി ഈ കുടംബങ്ങൾ ജീവിക്കുന്നു. ഈ സ്ഥലം ഇന്നും രേഖകളിൽ ദേവസ്വം വക സ്ഥലം എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ സ്വകാര്യവ്യക്തി വില്ലേജ് ഓഫീസറെ സ്വാധീനിച്ച് തന്റെ ഭൂമിയാണെന്ന് കൃത്രിമരേഖ ഉണ്ടാക്കി കോടതിയിൽ നൽകി അനുകൂലമായ വിധി സമ്പാദിച്ചു. അതേസമയം കുടിഒഴിപ്പിക്കരുത് എന്ന് മുൻസിഫ് കോടതിയിൽ നിന്ന് ഉത്തരവ് കുടുംബങ്ങൾ വാങ്ങുകയും ചെയ്തിരുന്നു. ഇത് പോലീസ് അസിസ്റ്റന്റ് കമ്മീഷണറെ ബോദ്ധ്യപ്പെടുത്തിയിട്ടും ഹൈക്കോടതി ഉത്തരവുണ്ട് എന്ന് പറഞ്ഞ് കുടിയിറക്കുകയായിരുന്നു. ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്റെയും സിപിഎം നേതാക്കളുടെയും ഒത്താശയോടെ പോലീസ് അവരുടെ വീടും കൃഷിയും സമ്പാദ്യവും നശിപ്പിക്കുകയായിരുന്നു.

ബിജെപി പ്രവർത്തകർ ഒരുമാസത്തോളം ആറ്റിപ്ര വില്ലേജ് ഓഫീസിന് മുന്നിൽ നിരാഹാരസത്യഗ്രഹം ഉൾപ്പെടെയുള്ള സമരം നടത്തിയിരുന്നു.  

എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ടാൽ ആദ്യം ഈ അമ്മമാരുടെ കണ്ണീരു തുടയ്‌ക്കുമെന്ന് ശോഭ ഉറപ്പുനൽകി. ഇവർക്കുവേണ്ടി മാത്രമല്ല കിടപ്പാടം നഷ്ടപ്പെട്ട കേറിത്താമസിക്കാൻ കൊച്ചു കൂര പോലും സ്വന്തമായി ഇല്ലാത്തവർക്കു വേണ്ടിയായിരിക്കും തന്റെ മുഴുവൻ പരിശ്രമവുമെന്നും ഉറപ്പ് നൽകിയ ശേഷമാണ് ശോഭ മടങ്ങിയത്.

Tags: കേരള നിയമസഭാ തിരഞ്ഞെടുപ്പ് 2021shobha surendran
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മമ്മൂട്ടി വിളിച്ചു, മമ്മൂട്ടിയുടെ അനുഗ്രഹം വാങ്ങി എന്നെല്ലാമുള്ള പിഷാരടിയുടെ പ്രചാരവേല ന്യൂനപക്ഷവോട്ടുകള്‍ തട്ടാന്‍

Kerala

പാലക്കാട് ശോഭ സുരേന്ദ്രന് വിജയസാധ്യത കൂടി

Kerala

ബിജെപിക്ക് അനുകൂലമായ സാഹചര്യം: ശോഭാ സുരേന്ദ്രന്‍

Kerala

സനാതനധര്‍മ്മത്തിന്റെ വിരാടരൂപമാണ് തിരുനാവായിലെ മാഘമഹോത്സവം; ഇതിനെ തടയാന്‍ ശ്രമിച്ച പിണറായി സര്‍ക്കാര്‍ മാപ്പ് പറയണം: ശോഭാസുരേന്ദ്രന്‍

Kerala

കെ.സി. വേണുഗോപാല്‍ എംപി നല്‍കിയ മാനനഷ്ടക്കേസില്‍ ശോഭാ സുരേന്ദ്രന്‍ ഹാജരാകുന്നത് ഹൈക്കോടതി ഒഴിവാക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

ഇറാന്റെ IRGC വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു; വാർത്ത സ്ഥിരീകരിച്ച് ഇറാനിയൻ സ്റ്റേറ്റ് മീഡിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.