കൊച്ചി : ലാവ്ലിന് കേസില്‍ മുഖ്യമന്ത്രിക്കെതിരെ സുപ്രധാന തെളിവുകള്‍ എന്‍ഫോഴ്സ്മെന്റ് മുമ്പാകെ ഹാജരാക്കി ക്രൈം ചീഫ് എഡിറ്റര്‍ ടി.പി. നന്ദകുമാര്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ അനധികൃത സാമ്പത്തിക ഇടപാടുകള്‍, വിദേശ നിക്ഷേപങ്ങള്‍ എന്നിവ സംബന്ധിച്ച വിവരങ്ങളാണ് ഇഡി സംഖത്തിന് മുമ്പാകെ നല്‍കിയിട്ടുണ്ടെന്ന് നന്ദകുമാര്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തി.
ഇതോടൊപ്പം മന്ത്രി ഡോ.തോമസ് ഐസക്, സിപിഎം പിബി അംഗം എം.എ. ബേബി എന്നിവരുടെ സാമ്പത്തിക തട്ടിപ്പുകളുടെ രേഖകളും ഇ ഡിക്ക് നല്‍കിയിട്ടുണ്ട്. എസ്എന്‍സി ലാവ്ലിന് കേസ്, കള്ളപ്പണം വെളുപ്പിക്കല്‍ എന്നിവ സംബന്ധിച്ച് കൂടുതല്‍ തെളിവുകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ട് നന്ദകുമാറിനെ ഇഡി വിളിച്ചു വരുത്തുകയായിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയന് മുതിര്‍ന്ന നേതാക്കളായ എം.എ. ബേബി, തോമസ് ഐസക് തുടങ്ങിയവര്‍ക്കെതിരെ 2006 ലായിരുന്നു നന്ദകുമാര്‍ ഡിആര്‍ഐക്ക് പരാതി നല്‍കിയത്. ആയിരം കോടി രൂപയുടെ അനധികൃത വിദേശനിക്ഷേപം മുഖ്യമന്ത്രി പിണറായി വിജയന് വിദേശത്തുണ്ടെന്നും ആരോപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി. ഇത് മൂന്നാം തവണയാണ് ഇഡി നന്ദ കുമാറിനെ വിളിപ്പിക്കുന്നത്. രണ്ട് തവണ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കൊച്ചി ഓഫീസില്‍ ലാവ്ലിന്, സ്വരലയ സാമ്പത്തിക ഇടപാടുകളുടെ രേഖകളുമായി നന്ദകുമാര്‍ എത്തിയിരുന്നു. അതേസമയം ലാവ്ലിന് കേസ് അട്ടിമറിക്കാന്‍ ജഡ്ജിമാര്‍ക്ക് ഉള്‍പ്പെടെ പണം നല്‍കിയതിന്റെ വിവരങ്ങളും കൈവശമുണ്ടെന്ന് നന്ദകുമാര്‍ അറിയിച്ചു.
കഴിഞ്ഞ ദല്‍ഹിയില്‍ രൂപീകരിച്ച സ്വരലയയുടെ പേരില്‍ കോടികള്‍ പിരിച്ചതിന്റെയും, കള്ളപ്പണം വെളുപ്പിച്ചതിന്റെയും തെളിവുകളും, രാജ്യ രഹസ്യങ്ങള്‍ ചോര്‍ത്തി മന്ത്രി തോമസ് ഐസക് 18 കോടി രൂപ ശാസ്ത്ര സാഹിത്യ പരിഷത്തിന് ലഭ്യമാക്കിയതിന്റെയും വിവരങ്ങളും കൈമാറിയിട്ടുണ്ട്. ഇഡി മുതിര്‍ന്ന ഉദ്യോഗസ്ഥരാണ് പരാതിയില്‍ അന്വേഷണം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: