ആലപ്പുഴ: പിണറായി സര്‍ക്കാരിന് തുടര്‍ ഭരണം ലഭിച്ചാല്‍ പെന്ഷന് തുക വര്‍ധിപ്പിക്കുമെന്ന് പറഞ്ഞ് തപാല്‍ വോട്ട് ചെയ്യുന്നവരെ സ്വാധീനിക്കാന്‍ ശ്രമം. കായംകുളത്ത് തപാല്‍ വോട്ട് ചെയ്യാനെത്തിയ ഉദ്യോഗസ്ഥരോടൊപ്പം ബാങ്ക് ജീവനക്കാരുമെത്തി സ്വാധീനിക്കാന്‍ ശ്രമിച്ചെന്നാണ് ആരോപണം.
പിണറായി സര്‍ക്കാരിന് തുടര്‍ഭരണം ലഭിച്ചാല്‍ തുക വര്‍ധിപ്പിക്കുമെന്ന് ഉദ്യോഗസ്ഥന് വാഗ്ദാനം ചെയ്യുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. കായംകുളം നഗരസഭയിലെ 77 ബൂത്തിലാണ് ഗുരുതര ചട്ടലംഘനം നടന്നെന്ന പരാതി ഉയര്‍ന്നത്. ഇതോടെ ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായി നടപടി വേണമെന്ന് ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
എണ്‍പത് വയസ് പിന്നിട്ട സ്ത്രീക്ക് തപാല്‍ വോട്ട് രേഖപ്പെടുത്താന്‍ പോലീസ് സാന്നിദ്ധ്യത്തില്‍ ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി. ഇവര്‍ക്കൊപ്പം പെരിങ്ങാല സര്‍വീസ് സഹകരണ ബാങ്കിലെ ജീവനക്കാരനുമുണ്ടായിരുന്നു. ഒരുവശത്ത് വോട്ടെടുപ്പ് നടപടികള്‍ പുരോഗമിക്കുമ്പോള്‍, മറുവശത്ത് ബാങ്ക് ജീവനക്കാരന് പെന്ഷന് തുക എണ്ണിത്തിട്ടപ്പെടുത്തി വൃദ്ധയ്ക്ക് നല്കി. പിണറായി സര്‍ക്കാരിന് തുടര്‍ഭരണം ലഭിച്ചാല്‍ പെന്ഷന് തുക വര്‍ധിക്കുമെന്ന് ഇയാള്‍ പറയുന്നത് ദൃശ്യങ്ങളിലും വ്യക്തമാകുന്നുണ്ട്. സഹകരണ ബാങ്കുകള്‍ വഴിയാണ് സംസ്ഥാനത്തെ ക്ഷേമ പെന്‍ഷനുകള്‍ വിതരണം ചെയ്യുന്നത്.
പെന്ഷന് വിതരണത്തിനായി ബാങ്ക് ജീവനക്കാരനെ കൂടാതെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയും വീടുകളില്‍ കയറിയിറങ്ങുന്നുണ്ടെന്നും ആരോപണമുണ്ട്. ്ഇതിനെ തുടര്‍ന്ന് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. അതേസമയം പെന്ഷന് വിതരണം ചെയ്യാനെത്തിയ ബാങ്ക് ജീവനക്കാരനെ തങ്ങള്‍ക്ക് അറിയില്ലെന്നാണ് പോളിങ് ഉദ്യോഗസ്ഥന് വിശദീകരണം നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: