മാനന്തവാടി: പുതുശേരിയില്‍ ബൈക്ക് റാലിയോടെയാണ് തൊണ്ടര്‍നാട് പഞ്ചായത്തിലെ മാനന്തവാടി എന്‍ഡിഎ സ്ഥാനാര്‍ഥി മുകുന്ദന് പള്ളിയുടെ പര്യടനം ആരംഭിച്ചത്. ശേഷം മക്കിയാട് പുതുശ്ശേരി, വളവ്, തേറ്റമല എന്നിവിടങ്ങളില്‍ വോട്ട് അഭ്യര്‍ത്ഥിച്ചു. വികസനത്തിന്റെ പാതയിലേക്ക് കേരളത്തെ കൊണ്ടുവരാന്‍ ബിജെപിക്ക് സാധിക്കുകയുള്ളൂ എന്ന് സ്ഥാനാര്‍ഥി ജനങ്ങളെ ബോധ്യപ്പെടുത്തി.
എല്ലായിടത്തും വന്‍ സ്വീകരണമാണ് സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത്. തങ്ങളുടെ വിഷമതകള്‍ സ്ഥാനാര്‍ഥിയോട് തുറന്ന് പറഞ്ഞ വോട്ടര്‍മാര്‍ സ്ഥാനാര്‍ത്ഥിക്ക് പൂര്‍ണ്ണ പിന്തുണയും അറിയിച്ചു. അടിസ്ഥാന ജനവിഭാഗത്തിന് പ്രശ്നങ്ങള്‍ ഇടതുവലതു മുന്നണികള്‍ കണ്ടില്ലെന്നു നടിക്കുകയാണെന്ന് നാട്ടുകാര്‍ സ്ഥാനാര്‍ഥിയോട് പറഞ്ഞു. ഉച്ചഭക്ഷണത്തിനുശേഷം നിരവില്‍പുഴ ക്ഷേത്ര ഉത്സവത്തില്‍ പങ്കെടുത്തു.
കുറിച്യ തറവാടായ മക്കിയാട് ഞാറാലോട്ട് തറവാട്ടില്‍ സന്ദര്‍ശനം നടത്തി. ഞാറ്ലോട്ട് തറവാട്ടിലെ കാരണവരുടെ അനുഗ്രഹം വാങ്ങി. ശേഷം പാലേരിയിലേക്ക്. ഉജ്ജ്വലമായ സ്വീകരണമാണ് പാലേരിയില്‍ നല്‍കിയത്. പാലേരിയിലെ സ്വീകരണത്തിനുശേഷം കരിമ്പില്‍ സ്വീകരണം ഏറ്റുവാങ്ങി. സ്ത്രീകളും കുട്ടികളും അടക്കമുള്ള നിരവധി പേര് സ്ഥാനാര്‍ഥിയെ കാണാനെത്തിയിരുന്നു. അതിനുശേഷം കുഞ്ഞോത്ത് നടത്തിയ പൊതുപരിപാടിയില്‍ പങ്കെടുത്തു. ശേഷം മതി പ്രസിദ്ധമായ തലയ്ക്കല്‍ ചന്തുവിന്റെ കാര്‍കോട്ടില്‍ തറവാട്ടില്‍ സന്ദര്‍ശനം നടത്തി. പിന്നീട് നിരവില്‍പ്പുഴ യില്‍ നടന്ന സ്വീകരണത്തിനുശേഷം കോറോത്ത് സമാപന സമ്മേളനം.
സമ്മേളനം ജില്ലാ പ്രസിഡണ്ട് സജി ശങ്കര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി അഖില്‍ പ്രേം, മണ്ഡലം പ്രസിഡണ്ട് കണ്ണന് കണിയാരം, ജില്ലാ കമ്മിറ്റി മെമ്പര്‍ പുനത്തില്‍ രാജന്, ജനറല്‍ സെക്രട്ടറി കൂവണ വിജയന്, തൊണ്ടര്‍നാട് പഞ്ചായത്ത് പ്രസിഡന്റ് രാജേഷ്, സെക്രട്ടറി ശശി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: