ന്യൂദല്‍ഹി: തമിഴ്നാട്ടില്‍ സിപിഎം പണം വാങ്ങിയാണ് ഡിഎംകെ സഖ്യത്തിന്റെ ഭാഗമായതെന്ന കമല്‍ഹാസന്റെ വെളിപ്പെടുത്തലിനെതിരെ വിമര്‍ശനവുമായി സിപിഎം മുന്‍ ജനറല്‍ സെക്രട്ടറിയും പൊളിറ്റ് ബ്യൂറോ മെമ്പറുമായ പ്രകാശ് കാരാട്ട്. കമല്ഹാസന് രാഷ്ട്രീയം അറിയില്ല. അദേഹത്തിന്റെ ആരോപണത്തിന് മറുപടിയില്ലെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.
സിപിഎം പരസ്യമായി കോടികള്‍ വാങ്ങിയാണ് തമിഴ്നാട്ടില്‍ ഡിഎംകെ മുന്നണിയില്‍ ചേര്‍ന്നതെന്ന് മക്കള്‍ നീതി മയ്യം അധ്യക്ഷനും നടനുമായ കമല്ഹാസന് വെളിപ്പെടുത്തിയിരുന്നു. ഡിഎംകെയില്‍ നിന്നും തമിഴ്നാട്ടിലെ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ 25 കോടി കൈപ്പറ്റിയാണ് മുന്നണിയുമായി സഹകരിക്കുന്നത്. സ്വകാര്യ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലായിരുന്നു കമല്‍ഹാസന്റെ വെളിപ്പെടുത്തല്‍.
സംസ്ഥാനത്ത് സഖ്യം രൂപപ്പെടുത്തുന്നതിനായി ഡിഎംകെ യെച്ചൂരിയെ പലതവണ വിളിച്ചിട്ടുണ്ട്. ലളിതജീവിതം ആഗ്രഹിക്കുന്ന സഖാക്കളുടെ അധഃപതനത്തില്‍ ഖേദിക്കുന്നു. റൊട്ടിയും ബണ്ണും മാത്രം ആഗ്രഹിക്കുന്ന സഖാക്കള്‍ ഇങ്ങനെ ആയതില്‍ വിഷമം ഉണ്ടെന്നുമായിരുന്നു കമല്‍ഹാസന്റെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: