പൂനെ: നിര്‍ണായകമായ മൂന്നാം ഏകദിനത്തില്‍ ഇംഗ്ലണ്ടിന്റെ നാലു വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യക്ക് വിജയമൊരുക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച പേസര്‍ ഷാര്‍ദുല്‍ താക്കുറിന് മാന്‍ ഓഫ് ദ മാച്ച് പുരസ്കാരം നല്‍കാത്തതില്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി ആശ്ചര്യം പ്രകടിപ്പിച്ചു.
സാധാരണമായി വജയിക്കുന്ന ടീമിലെ കളിക്കാര്‍ക്കാണ് കളിയിലെ കേമനുള്ള മാന്‍ ഓഫ്് ദ മാച്ച് പുരസ്കാരം നല്‍കുന്നത്. അപുര്വമായിട്ടാണ് തോല്‍ക്കുന്ന ടീമുകളിലെ കളിക്കാര്‍ക്ക് ഈ പുരസ്കാരം നല്‍കുന്നത്. മൂന്നാം മത്സരത്തില്‍ ഒറ്റയ്ക്ക് പൊരുതി ഇംഗ്ലണ്ടിനെ വിജയത്തിന് തൊട്ടടുത്തെത്തിച്ച ഓള് റൗണ്ടര്‍ സാം കറനാണ് മാന്‍ ഓഫ്് മാച്ച് പുരസ്കാരം നല്‍കിയത്. തകര്‍ത്തടിച്ച കറന് 83 പന്തില്‍ 95 റണ്‍സുമായി പുറത്താകാതെ നിന്നു. ഏഴു റണ്‍സിനാണ് ഇംഗ്ലണ്ട് തോറ്റത്. 330 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് പിടിച്ച ഇംഗ്ലണ്ടിന് 50 ഓവറില്‍ ഒമ്പത്് വിക്കറ്റിന് 322 റണ്‍സേ നേടാനായുള്ളൂ. ഷാര്‍ദുല്‍ താക്കുര്‍ 67 റണ്‍സിന് നാലു വിക്കറ്റ് വീഴ്ത്തി.
മാന്‍ ഓഫ് ദ സീരീസ് അവാര്‍ഡും ഇംഗ്ലണ്ടിലേക്ക് പോയി. മൂന്ന്് മത്സരങ്ങളില്‍ നിന്ന്് 219 റണ്‍സ് നേടിയ ജോണി ബെയര്‍സ്റ്റോയ്ക്കാണ് മാന്‍ ഓഫ് ദ സീരീസ് പുരസ്കാരം ലഭിച്ചത്.
ഷാര്‍ദുലിന് മാന്‍ ഓഫ് ദ മാച്ച് പുരസ്കാരവും ഭുവനേശ്വര്‍ കുമാറിന് മാന്‍ ഓഫ് ദ സീരീസ് പുരസ്്കാരവും ലഭിക്കാത്തത് തന്നെ അത്ഭുതപ്പെടുത്തി. പ്രതികൂല സാഹചര്യത്തിലും ഭംഗിയായി പന്തെറിഞ്ഞ ഇവര്‍ അംഗീകാരം അര്‍ഹിക്കുന്നവരാണെന്ന് കോഹ്ലി പറഞ്ഞു.
നിര്‍ണായകമായ മൂന്നാം ഏകദിനത്തില്‍ വിജയിച്ചതോടെ ഇന്ത്യ 2-1 ന് ഏകദിന പരമ്പര നേടി. നേരത്തെ ടെസ്റ്റ് പരമ്പരയും ടി 20 പരമ്പരയും ഇന്ത്യ സ്വന്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: