ശ്രീനഗർ: അനന്തനാഗിലെ എല്ലാ സർക്കാർ മന്ദിരങ്ങളിലും ഓഫീസുകളിലും നിര്‍ബന്ധമായും ദേശീയ പതാക സ്ഥാപിക്കണമെന്ന് അനന്തനാഗ് ഡെപ്യൂട്ടി കമ്മീഷണര്‍ ഉത്തരവിട്ടു. അടുത്ത പതിനഞ്ചു ദിവസങ്ങൾക്കുള്ളിൽ തീരുമാനം നടപ്പാക്കണമെന്നും ഉത്തരവില്‍ പറയുന്നു.
അനന്തനാഗിലെ എല്ലാ ജില്ലാ-മേഖല-തഹ്‌സീര്‍-ബ്ലോക്ക് തലങ്ങളിലുള്ള ഓഫീസുകളിലും ഇന്ത്യയുടെ പതാക സ്ഥാപിക്കണം. ദേശീയ പതാകാ ചട്ടം 2002ലെ മൂന്നാം ഭാഗം അനുസരി ച്ചുള്ള നിർദ്ദേശപ്രകാരം എല്ലാ സര്‍ക്കാര്‍ കെട്ടിടങ്ങളിലും ഓഫീസുകളിലും ത്രിവര്‍ണ്ണപ്പതാക പാറിയിരിക്കണം. എല്ലാ ജില്ലാ മേധാവികളും ദേശീയ പതാക ഉയർത്തുന്നതുമായ ബന്ധപ്പെട്ട ഓരോ ദിവസത്തേയും പുരോഗതി ഡെപ്യൂട്ടി കമ്മീഷണറെ അറിയിക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു.
എല്ലാ സർക്കാർ മന്ദിരങ്ങളുടേയും തിരിച്ചറിയൽ അടയാളമായി ഇന്ത്യയുടെ ദേശീയ പതാകയാണ് പാറേണ്ടതെന്നും അനന്തനാഗ് ഡെപ്യൂട്ടി കമ്മീഷണർ ഉത്തരവില്‍ പറയുന്നു. ഇന്ത്യയുടെ അവിഭാജ്യഘടകമായ കശ്മീരില്‍ എല്ലാ സർക്കാർ സംവിധാനങ്ങളും ഇന്ത്യയുടെ ഭരണഘടനയെ മാനിച്ചാണ് പ്രവർത്തിക്കേണ്ടതെന്ന സന്ദേശമാണ് ഈ പുതിയ നീക്കം നല്‍കുന്നത്. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ചാണ് അനന്ത്നാഗ് ഡെപ്യൂട്ടി കമ്മീഷറുടെ ഈ സര്‍ക്കുലര്‍ വിജ്ഞാപനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: