കൊല്‍ക്കത്ത: ബംഗാളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിയുടെ വീഡിയോയുമായി ബിജെപി സംസ്ഥാന ഘടകം. നോര്‍ത്ത് 24 പര്‍ഗനാസ് ജില്ലയിലെ ദം ദം നഗരസഭയിലുള്ള കാശിപൂര്‍ സ്വദേശിയായ പെണ്‍കുട്ടിയാണ് ആക്രമിക്കപ്പെട്ടത്. വലതു കണ്ണിന് പരിക്കേറ്റ പെണ്‍കുട്ടി സംഭവത്തെക്കുറിച്ച് വിശദീകിരിക്കുന്ന വീഡിയോ ബിജെപി ട്വീറ്റ് ചെയ്തു.
‘എനിക്ക് കണ്ണിന് പരിക്ക് പറ്റി. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അമ്മാവനെ മര്‍ദിച്ചപ്പോള്‍ അദ്ദേഹത്തെ രക്ഷിക്കാനായി അച്ഛന് പോയി. നിരവധിപേരാണ് അമ്മാവനെ സംഘം ചേര്‍ന്ന് മര്‍ദിച്ചത്. ഇതേക്കുറിച്ച് അറിഞ്ഞാണ് അച്ഛന് എത്തിയത്. അദ്ദേഹത്തെയും ആക്രമിച്ചു. തുടര്‍ന്ന് അച്ഛനെ രക്ഷിക്കാനായി എത്തിയപ്പോള്‍ ഞങ്ങളെയും(കുടുംബാംഗങ്ങള്‍) മര്‍ദിക്കുകയായിരുന്നു’-പെണ്‍കുട്ടി പറയുന്നു.
പരിക്കേറ്റ വലതുകണ്ണ് പെണ്‍കുട്ടി തൂവാലകൊണ്ട് തുടയ്ക്കുന്നത് വീഡിയോയില്‍ കാണാം. ടിഎംസിയുടെ കാടത്തം പാരമ്യത്തിലെത്തിയെന്ന് വീഡിയോ ട്വീറ്റ് ചെയ്ത് ബിജെപി കുറ്റപ്പെടുത്തി. ആക്രമിക്കപ്പെട്ട പെണ്‍കുട്ടി ബംഗാളിന്റെ മകളല്ലേയെന്ന് ബിജെപി ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: