കോട്ടയം: ബിജെപിയും ക്രിസ്തീയസമൂഹവും ഉയര്‍ത്തുന്ന ലവ് ജിഹാദ് വിഷയത്തില്‍ ഇടതുമുന്നണിയെ പ്രതിരോധത്തിലാക്കി ജോസ് കെ. മാണി.
ലൗജിഹാദുമായി ബന്ധപ്പെട്ട സംശയം ദുരീകരിക്കപ്പെടണമെന്നായിരുന്നു ഞായറാഴ്ച കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ ജോസ് കെ.മാണിയുടെ ഇത് സംബന്ധിച്ച പ്രതികരണം. ഇത്തരം ആരോപണങ്ങളിൽ യാഥാർഥ്യമുണ്ടോ എന്നതില്‍ വ്യക്തത വരുത്തണമെന്നും പൊതുസമൂഹത്തിൽ വിഷയം ചർച്ചയാകുന്നുണ്ടെന്നും ജോസ് കെ.മാണി പറഞ്ഞു.
പൊതുസമൂഹത്തിൽ ഇപ്പോഴും ലൗ ജിഹാദിനെക്കുറിച്ച് സംശയമുണ്ടെന്നും അത്തരത്തിലൊരു ആശങ്ക ഉയരുന്നുണ്ടെങ്കിൽ അത് പരിശോധിക്കപ്പെടേണ്ടതാണെന്നും ജോസ്. കെ.മാണി പറഞ്ഞു.
ക്രിസ്തീയസമുദായത്തിനിടയില്‍ ലവ് ജിഹാദ് വിഷയം ചൂടുള്ള ചര്‍ച്ചാവിഷയമായ പശ്ചാത്തലത്തിലാണ് ഈ വിഷയം പരാമര്‍ശിക്കാന്‍ ജോസ് കെ മാണി നിര്‍ബന്ധിതനായിരിക്കുന്നത്. പൊതുവേ എല്‍ഡിഎഫ് ഈ വിഷയത്തില്‍ നിന്നും ഒഴിഞ്ഞുമാറുന്ന സമീപനമായിരുന്നു അവലംബിച്ചിരുന്നത്. എൽഡിഎഫ് ഘടകക്ഷിയിൽ നിന്ന് ഇതാദ്യമായാണ് ഇങ്ങനെയൊരു ആവശ്യം ഉയരുന്നത്. യുഡിഎഫും ഈ വിഷയത്തില്‍ മൗനം പാലിക്കുകയാണ് പതിവ്.
കേരളാ കാത്തലിക് ബിഷപ് കൗണ്‍സില്‍ പുറത്തുവിട്ട കണക്ക് പ്രകാരം കേരളത്തില്‍ ഏകദേശം 4,500 ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ ലവ് ജിഹാദിന് ഇരയായിട്ടുണ്ടെന്ന് പറയപ്പെടുന്നു. ഹിന്ദു ജനജാഗൃതി സമിതി പുറത്ത് വിട്ട കണക്ക് പ്രകാരം ഏകദേശം 30,000 ഹിന്ദു പെണ്‍കുട്ടികള്‍ ലവ് ജിഹാദിന് ഇരകളായിട്ടുണ്ട്. ലവ് ജിഹാദ് ഒരു യാഥാര്‍ത്ഥ്യമാണെന്ന് സീറോ മലബാര്‍ സഭയും അഭിപ്രായപ്പെട്ടിരുന്നു. ഇത്തരം കേസുകളില്‍ കേരളത്തിലെ പൊലീസ് വേണ്ടത്ര ഗൗരവത്തോടെ ഇടപെടുന്നില്ലെന്ന അഭിപ്രായമാണ് സഭ പ്രകടിപ്പിച്ചത്. ഇസ്ലാമിക് സ്റ്റേറ്റ് എന്ന ഇസ്ലാം ഭീകരസംഘടനയിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട 21 പേരില്‍ ഒരു ഡസനോളം പേര്‍ കേരളത്തിലെ ക്രിസ്ത്യന്‍ സമുദായത്തില്‍ നിന്നും പോയവരാണെന്നും സീറോ മലബാര്‍ സഭ പറയുന്നു.
പത്തനംതിട്ട ജില്ലയിലെ റാന്നിയില്‍ നിന്നുള്ള ജെസ്ന മരിയ ജെയിംസ് എന്ന ബികോം വിദ്യാര്‍ത്ഥിയായ 22 കാരിയുടെ തിരോധാനം വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു.ഇതിന് പിന്നില്‍ ലവ് ജിഹാദാണെന്ന ആരോപണം ഉയര്‍ന്നിരുന്നു. കേസില്‍ കേരള പൊലീസിന് തുമ്പുണ്ടാക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ സിബിഐ കേസ് ഏറ്റെടുത്തിരിക്കുകയാണ്.
അതേ സമയം ക്രിസ്തീയ സഭയുടെ ആരോപണത്തില്‍ കഴമ്പില്ലെന്ന വാദമാണ് പോപ്പുലര്‍ ഫ്രണ്ട് ഉയര്‍ത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: