Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

വാലാട്ടികള്‍

സൈറണ്‍ മുഴക്കി ആംബുലന്‍സ് വന്നതോടെ പോലീസുകാരിലുണ്ടായ ഭയം മാറി. എങ്ങും ദുഃഖത്തിന്റെ കരുവാളിച്ച മുഖങ്ങള്‍. ഒറ്റപ്പെടലിന്റെ, വേര്‍തിരിക്കലിന്റെ ഒരു ലോകത്തേക്ക് മുദ്രാവാക്യങ്ങള്‍ ഇറങ്ങിച്ചെന്നു. പ്രതികരണശേഷി വീണ്ടെടുത്ത തൊഴില്‍രഹിതര്‍ മനുഷ്യത്വരഹിതമായ സര്‍ക്കാര്‍ നിലപാടിനെ, വോട്ടുപെട്ടി നിറയ്‌ക്കാന്‍ സ്വദേശത്തുംവിദേശത്തും സര്‍ക്കാര്‍ പരിവാരങ്ങളെ കുത്തിനിറയ്‌ക്കുന്ന നിയമനങ്ങളില്‍ ശക്തമായി പ്രതിഷേധിച്ചു.

കാരൂര്‍ സോമന്‍ by കാരൂര്‍ സോമന്‍
Mar 28, 2021, 05:01 pm IST
in Literature

നിശ്ശബ്ദത തങ്ങിനിന്ന നിമിഷങ്ങളില്‍ മലര്‍ക്കെ തുറന്നിട്ട ജനാലയിലൂടെ ഉച്ചത്തിലുള്ള നിലവിളി അയല്‍ക്കാരന്‍ ജോസഫിന്റ ഉറക്കം കെടുത്തി. അടുത്ത വീട്ടിലെ അംബികയുടെ നിലവിളി തലച്ചോറില്‍ ശരംപോലെ വന്നു തറച്ചു. ഉറക്കച്ചടവുള്ള കണ്ണുകളുമായി കതക് തുറന്ന് ഓടിയെത്തി. അംബിക തറയില്‍ മോഹാലസ്യപ്പെട്ടുകിടക്കുന്നു. പന്ത്രണ്ടുവയസ്സുള്ള മകള്‍ അമ്മയെ വിളിച്ച് തേങ്ങിത്തേങ്ങികരയുന്നു. അടുത്ത വീട്ടുകാര്‍ ഓടിയെത്തി. പ്ലാവിലിരുന്ന കാക്കകള്‍ കൂട്ടത്തോടെ കരഞ്ഞു. പരിഭ്രമം നിറഞ്ഞ കാക്കകള്‍ അങ്ങുമിങ്ങും വട്ടമിട്ട് പറക്കുന്നു.

‘എന്ത് പറ്റി മോളെ’ ജോസഫ് ആരാഞ്ഞു.  

അവള്‍ അകത്തേക്ക് കൈചൂണ്ടി കരഞ്ഞു.

ജോസഫ് ഭയാശങ്കകളോടെ നോക്കി. ആ ഇടുങ്ങിയ കൊച്ചുമുറിക്കുള്ളിലെ ഉത്തരത്തില്‍ പ്രാണന്‍ കളഞ്ഞ അജീഷ് തുങ്ങിനില്‍ക്കുന്നു. ജോസഫിന്റെ ഹ്യദയമിടിപ്പ് വര്‍ധിച്ചു. ശരീരം നിര്‍ജ്ജീവമായി നിലകൊണ്ടു. ആ കാഴ്‌ച്ച കണ്ട സ്ത്രീകളുടെ കണ്ണുകളില്‍ നീരുറവ പൊടിഞ്ഞുവന്നു. പലരും പകച്ചുനിന്നു. മ്ലാനമായ മുഖങ്ങള്‍. അംബിക കണ്ണുതുറന്നപ്പോള്‍ സ്വന്തം മുറിയിലായിരുന്നു. ഒരു ഭ്രാന്തിയെപ്പോലെ മകനെയോര്‍ത്തു നെഞ്ചത്തടിച്ചു കരഞ്ഞു. ആ ശബ്ദം മാത്രം അവിടെ മുഴങ്ങിനിന്നു.

ജോസഫ്അകത്തെ മുറിയിലെത്തി നട്ടെല്ല് തളര്‍ന്നു കിടക്കുന്ന ചന്ദ്രനെ ദുഃഖഭാരത്തോടെ നോക്കി. ജോസഫിന്റെ സഹായത്താല്‍ ഹൃദയമിടിപ്പോടെ വിറച്ചു വിറച്ചു കട്ടിലില്‍ നിന്ന് എഴുന്നേറ്റു. നട്ടെല്ല് വേദന കടിച്ചമര്‍ത്തി പുറത്തുവന്ന് മകന്‍ തുങ്ങിനില്‍ക്കുന്ന കാഴ്‌ച്ച ഒരു ഞെട്ടലോടെ കണ്ടു. നെഞ്ച് പിളര്‍ന്നു മാറിയ നിമിഷങ്ങള്‍. ഒരു വിറയലോടെ തളര്‍ന്നു വീഴാറായ ചന്ദ്രനെ ജോസഫ് താങ്ങിപ്പിടിച്ചു അകത്തു കൊണ്ടുവന്നു കിടത്തി.  

അയാളുടെ ശരീരമാകെ തളര്‍ന്നിരിന്നു. കുട്ടികള്‍ ജനാലയിലൂടെ ഒളിഞ്ഞുനോക്കി. ആ വാര്‍ത്ത എല്ലാവരുടെയും ഹൃദയം പിളര്‍ക്കുന്നതായിരുന്നു. അജീഷ് പഠിക്കാന്‍ മിടുക്കനായിരുന്നു. ബിഎ പാസ്സായത് വീടടക്കം ബാങ്കില്‍ പണയം വച്ചിട്ടാണ്. പിഎസ്‌സി ടെസ്റ്റില്‍ മൂന്നാംറാങ്കു കിട്ടിയപ്പോള്‍ എല്ലാ ദുരിതങ്ങളും മാറുമെന്നവര്‍ വിശ്വസിച്ചു. സംഭവമറിഞ്ഞവരുടെ നെറ്റി ചുളിഞ്ഞു. കുട്ടുകാര്‍ അമ്പരപ്പോടെ ഓടിയെത്തി. ഈ ദരിദ്ര കുടുംബത്തിന്റെ ഭാവി അവന്റെ കൈകളിലായിരുന്നു. പ്രതീക്ഷയോടെ കാത്തിരുന്ന രക്ഷിതാക്കളുടെ ഏക ആശ്രയമായ മകന്‍ ഇത്ര നിഷ്ഠുരമായ ഒരു പ്രവൃത്തി എന്തിന് ചെയ്തു? ആ ചോദ്യം എല്ലാവരിലും ചൂഴ്ന്നുനിന്നു

ജോസഫ് മൊബൈലില്‍ പോലീസിനെ വിവരമറിയിച്ചു. പോലീസെത്തി മുകളില്‍ തൂങ്ങിക്കിടന്ന ശവശരീരം താഴേക്കിറക്കി പരിശോധനകള്‍ തുടര്‍ന്നു. കട്ടിലില്‍ ഒരു വെളുത്ത കടലാസുതുണ്ട് ഇന്‍സ്‌പെക്ടര്‍ കണ്ടു. അത് അജീഷിന്റെ മനസ്സ് തുറന്നുകാട്ടിയആത്മഹത്യാക്കുറിപ്പായിരുന്നു.

”റാങ്ക്‌ലിസ്റ്റില്‍ മൂന്നാംറാങ്കുകാരനായ എനിക്ക് അഞ്ചുവര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഒരു തെഴില്‍ കിട്ടിയില്ല. സര്‍ക്കാര്‍ ഡെയ്‌ലി വേജസുകാരെ സ്ഥിരപ്പെടുത്തുന്നു. റാങ്ക്‌ലിസ്റ്റില്‍ ഉള്ളവരെ, പരീക്ഷ പാസ്സായവരെതഴയുന്നു. പിന്‍വാതില്‍ നിയമനങ്ങള്‍ നടക്കുന്നു. ഇനിയും ഈ അനീതി കണ്ടുനില്‍ക്കാനാവില്ല. ബാങ്കില്‍ നിന്ന് കടമെടുത്ത പണം അടക്കാത്തതിന് ജപ്തിനോട്ടീസ് വന്നു. എന്റെ കയ്യില്‍ പണമില്ല. എന്റെ മരണത്തിലൂടെ ആ ബാങ്കിനുള്ള പണം സര്‍ക്കാര്‍ നല്‍കണമെന്ന് അപേക്ഷിക്കുന്നു. എന്റെ ഈ വിധി കഷ്ടപ്പെട്ട് പഠിച്ചു പരീക്ഷയെഴുതി കാത്തിരിക്കുന്ന ആര്‍ക്കുമുണ്ടാകാതിരിക്കട്ടെ. ഈ വ്യവസ്ഥിതി എനിക്ക് നീതിതന്നില്ല. ഞാന്‍ മടങ്ങുന്നു. എന്നെ സഹായിച്ച എല്ലാവര്‍ക്കും നന്ദി.”  

അവനൊപ്പം പഠിച്ചവര്‍ സുഹൃത്തിന്റെ മുഖത്തേക്ക് നോക്കി വിങ്ങിപ്പൊട്ടി. അവിടെമാകെ ദുഃഖവും ദൈന്യതയും നിഴലിച്ചു. യുവതീയുവാക്കള്‍ വൈകാരികമായിട്ടാണ് ഈ ആത്മഹത്യയെ കണ്ടത്. അവര്‍ റോഡിലിറങ്ങി മുദ്രാവാക്യങ്ങള്‍ മുഴക്കി.

”നാടിനെ ഞെക്കികൊല്ലുന്ന, നീതിനിഷേധം നടത്തുന്ന, വിദ്യാസമ്പന്നരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന, പാര്‍ട്ടിയിലെ വാലാട്ടി പട്ടികളെ നിയമിക്കുന്ന ഭരണാധിപന്മാരെ കല്‍ത്തുറുങ്കിലടയ്‌ക്കുക.”  

സൈറണ്‍ മുഴക്കി ആംബുലന്‍സ് വന്നതോടെ പോലീസുകാരിലുണ്ടായ ഭയം മാറി. എങ്ങും ദുഃഖത്തിന്റെ കരുവാളിച്ച മുഖങ്ങള്‍. ഒറ്റപ്പെടലിന്റെ, വേര്‍തിരിക്കലിന്റെ ഒരു ലോകത്തേക്ക് മുദ്രാവാക്യങ്ങള്‍ ഇറങ്ങിച്ചെന്നു. പ്രതികരണശേഷി വീണ്ടെടുത്ത തൊഴില്‍രഹിതര്‍ മനുഷ്യത്വരഹിതമായ സര്‍ക്കാര്‍ നിലപാടിനെ, വോട്ടുപെട്ടി നിറയ്‌ക്കാന്‍ സ്വദേശത്തും വിദേശത്തും സര്‍ക്കാര്‍ പരിവാരങ്ങളെ കുത്തിനിറയ്‌ക്കുന്ന നിയമനങ്ങളില്‍ ശക്തമായി പ്രതിഷേധിച്ചു. തെരുവുകളില്‍ അലഞ്ഞുനടന്ന തൊഴില്‍രഹിതര്‍ നിരാഹാര സത്യഗ്രഹത്തിന് ആഹ്വാനം ചെയ്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)
India

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

India

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)
India

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

Kerala

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)
India

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു

വാരണാസിയിലെ സന്യാസിമാരിൽ ഭൂരിഭാ​ഗവും കള്ള സ്വാമിമാർ ; കൊലപാതകം അടക്കം ചെയ്തിട്ട് അവിടെ വന്ന് ഒളിച്ച് താമസിക്കുകയാണ് ; ആര്യ

കണ്ണൂര്‍ ജില്ലയില്‍ 78.60 ശതമാനം പോളിംഗ്

ഭക്ഷണചിലവ് തന്നെ ലക്ഷങ്ങൾ , ഒരു ദിവസം വിളമ്പുന്നത് 18,000 വിഭവങ്ങൾ! ഈ യുഎസ് വിമാനവാഹിനി കപ്പലിലെ അടുക്കള ഞെട്ടിക്കും

പോളിംഗ് കഴിഞ്ഞ ഉടന്‍ മറ്റ് സ്ഥാനാര്‍ത്ഥികള്‍ വിജയസാധ്യാതചര്‍ച്ചകളില്‍ മുഴുകിയപ്പോള്‍ മാതൃകയായി യുവ ബിജെപി സ്ഥാനാര്‍ത്ഥി സന്ദീപ് വാചസ്പതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.