ലക്‌നൗ : മാഫിയ തലവനായ ബിഎസ്പി എംഎൽഎ മുക്താർ അൻസാരിയെ ഉത്തർപ്രദേശിലെ ജയിലിലേക്ക് മാറ്റാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. 2015 മുതല്‍ പഞ്ചാബിലെ രൂപ്‌നഗർ ജയിലിലായിരുന്നു മുക്താര്‍ അന്‍സാരി. ഉത്തർപ്രദേശ് സർക്കാർ നൽകിയ അപേക്ഷയിലാണ് നടപടി.
മുക്താർ അൻസാരിയ്‌ക്കെതിരെ 30 ഓളം ക്രിമിനൽ കേസുകളാണ് ഉത്തർപ്രദേശിൽ നിലനില്‍ക്കുന്നത്. ഈ കേസുകളില്‍ അന്വേഷണം പുരോഗമിക്കാന്‍ മുക്താർ അൻസാരിയെ യുപിയില്‍ എത്തിക്കേണ്ടത് അത്യാവശ്യമായതിനെ തുടര്‍ന്നാണ് സുപ്രീം കോടതിയിൽ സർക്കാർ അപേക്ഷ നൽകിയത്.
മുക്താർ അൻസാരിയുടെ അഭിഭാഷകന്‍ യുപി സര്‍ക്കാരിനെ കോടതിയില്‍ എതിര്‍ത്തിരുന്നു. ഉത്തർപ്രദേശിലേക്ക് അയയ്‌ക്കുന്നത് അദ്ദേഹത്തിന്റെ ജീവന് ഭീഷണിയാകുമെന്ന് അഭിഭാഷകന്‍ വാദിച്ചു. എന്നാൽ യുപി സർക്കാരിന്റെ വാദം സുപ്രീംകോടതി അംഗീകരിച്ച് മുക്താർ അൻസാരിയെ ഉത്തർപ്രദേശിലേക്ക് മാറ്റാൻ ഉത്തരവിടുകയായിരുന്നു.
ഉത്തര്‍പ്രദേശിലെ ഏത് ജയിലിലേക്കാണ് അന്‍സാരിയെ മാറ്റേണ്ടത് എന്നത് സംബന്ധിച്ച് അന്തിമതീരുമാനമായില്ല. അൻസാരിയെ അലഹബാദ് ജയിലിലോ, ബാന്ദ ജയിലിലോ ആയിരിക്കും താമസിപ്പിക്കുക. ഇക്കാര്യത്തില്‍ പ്രത്യേക കോടതി തീരുമാനമെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: