കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇക്കുറി പോരാട്ടം തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും തമ്മിലാണ്. ഇരുവിഭാഗത്തുമുള്ള മുതിര്‍ന്ന നേതാക്കള്‍ തമ്മിലുള്ള പ്രചാരണം ഉച്ഛസ്ഥായിലെത്തി കഴിഞ്ഞു. ഇതിനിടെ മുസ്ലിം കാര്‍ഡിറക്കിയും പാക്കിസ്ഥാന് വാദമുയര്‍ത്തിയും പ്രചാരണം വര്‍ഗീയവത്കരിക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണം നേരിട്ട് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഷെയ്ഖ് അലം.
ഒരുമിച്ച് കൈകോര്‍ത്താല്‍ നാല് പാക്കിസ്ഥാന് സൃഷ്ടിക്കാന്‍ മുസ്ലിങ്ങള്‍ക്ക് കഴിയുമെന്ന് മമതാ ബാനര്‍ജിയോട് കൂറ് പുലര്‍ത്തുന്ന ഷെയ്ഖ് അലം പ്രചാരണത്തിനിടെ പറഞ്ഞു. ‘നമ്മള് 30 ശതമാനവും അവര്‍ 70 ശതമാനവും. 70 ശതമാനത്തിന്റെ പിന്തുണയോടെ അവര്‍ അധികാരത്തില്‍ വരും, അവര്‍ ലജ്ജിക്കണം. നമ്മുടെ മുസ്ലിം ജനസംഖ്യ ഒരുവശത്തേക്ക് നീങ്ങിയാല്‍ നമുക്ക് പുതിയ നാല് പാക്കിസ്ഥാന് സൃഷ്ടിക്കാനാവും. ജനസംഖ്യയുടെ 70 ശതമാനം എവിടെപ്പോകും’- അലം ചോദിക്കുന്നു.
വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ, ഇടുങ്ങിയ ചിന്താഗതിക്കും തെറ്റായ മാര്‍ഗങ്ങളിലൂടെ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നതിനും അദ്ദേഹം വലിയ പ്രതിഷേധമാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ബിജെപി നേതാവ് അമിത് മാളവ്യ ഇതിന്റെ വീഡിയോ ട്വീറ്റ് ചെയ്തു. ബിര്‍ഭൂം മണ്ഡലത്തിലെ നാനൂരിലുള്ള ബസ പരയിലാണ് വിവാദമായ പ്രസംഗം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: