Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഭീമകാരനായ കപ്പലിന്റെ നിയന്ത്രണം നഷപ്പെട്ടു, സൂയസ് കനാലില്‍ വന്‍ ഗതാഗതക്കുരുക്ക്, നൂറോളം കപ്പലുകള്‍ കെട്ടിക്കിടക്കുന്നു

1312 അടി നീളവും 59 മീറ്റര്‍ വീതിയുമുള്ള കപ്പല്‍ സൂയസ് കനാലിന് കുറുകെ നിന്നതോടെയാണ് സമുദ്രപാത പൂര്‍ണമായും അടഞ്ഞത്. ചൊവ്വാഴ്ച രാവിലെ പ്രാദേശിക സമയം 7.40ഓടെയാണ് കപ്പല്‍ കനാലില്‍ കുടുങ്ങിയത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 24, 2021, 04:36 pm IST
in World

ഭീമാകാരനായ കണ്ടെയ്‌നര്‍ ഷിപ്പിന് നിയന്ത്രണം നഷ്ടമായതിനെ തുടര്‍ന്ന് ഈജിപ്തിലെ സൂയസ് കനാലില്‍ ഗതാഗതക്കുരുക്ക്. കണ്ടെയ്‌നര്‍ കപ്പലിന് നിയന്ത്രണം നഷ്ടമാവുകയും ഇതോടെ കപ്പല്‍ ഇവിടന്ന് നീക്കാനാവാതെ ഗതാഗതക്കുരുക്ക് രുപപ്പെടുകയുമായിരുന്നു.  

1312 അടി നീളവും 59 മീറ്റര്‍ വീതിയുമുള്ള കപ്പല്‍ സൂയസ് കനാലിന് കുറുകെ നിന്നതോടെയാണ് സമുദ്രപാത പൂര്‍ണമായും അടഞ്ഞത്. ചൊവ്വാഴ്ച രാവിലെ പ്രാദേശിക സമയം 7.40ഓടെയാണ് കപ്പല്‍ കനാലില്‍ കുടുങ്ങിയത്. പനാമയില്‍ രജിസ്റ്റര്‍ ചെയ്ത എവര്‍ ഗിവണ്‍ എന്ന കപ്പലാണ് ട്രാഫിക് ബ്ലോക്ക് ഉണ്ടാക്കിയത്. തായ്‌വാനിലെ ഒരു കമ്പനിയായ എവര്‍ ഗ്രീന്‍ മറൈനാണ് ഇതിലുള്ളത്. നെതര്‍ലാന്‍ഡിലെ റോട്ടര്‍ഡാമില്‍ നിന്ന് ചൈനയിലേക്ക് പുറപ്പെട്ടതായിരുന്നു ഈ കപ്പല്‍. സൂയസ് കനാലിന്റെ വടക്കന്‍ മേഖലയിലുള്ള തുറമുഖത്തിന് സമീപമായാണ് ചൊവ്വാഴ്ച സംഭവമുണ്ടായത്.

ടഗ് ബോട്ടുകള്‍ ഉപയോഗിച്ച് കപ്പലിനെ നീക്കാന്‍ ശ്രമിച്ചെങ്കിലും നടപടിയൊന്നുമായിട്ടില്ല. ഇത് കൂടാതെ കനാലിന്റെ ആഴം കൂട്ടി കപ്പലിനെ ഉയര്‍ത്താനും ശ്രമിക്കുന്നുണ്ട്. എന്നാല്‍ കപ്പല്‍ ഇവിടെ നിന്നും നീക്കാന്‍ ചിലപ്പോള്‍ ദിവസങ്ങളെടുക്കുമെന്നാണ് അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നൂറോളം കപ്പലുകളാണ് ഇതുമൂലം കെട്ടിക്കിടക്കുന്നത്.  

പെട്ടന്നുണ്ടായ കാറ്റില്‍ കപ്പലിന്റെ നിയന്ത്രണം നഷ്ടമാവുകയായിരുന്നു. തുടര്‍ന്ന് നിയന്ത്രണം നഷ്ടമായി ഒരു വശത്തേയ്‌ക്ക് ചെരിഞ്ഞതോടെ കപ്പലിന്റെ ഒരു വശം കനാലിന്റെ ഒരുഭാഗത്ത് ഇടിക്കുകയും ചെയ്തിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. എന്നാല്‍ ഈ ഗതാഗതക്കുരുക്ക് ആഗോള വ്യവസായ രംഗത്തില്‍ ചിലപ്പോള്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയേക്കാമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്  

സൂയസ് കനാലിന് കുറുകെ ചെരിയുന്ന ഏറ്റവും വലിയ കപ്പലാണ് എവര്‍ ഗിവണ്‍. കപ്പലിലെ ചരക്ക് ഇറക്കിയ ശേഷം മാത്രമാകും കപ്പലിനെ നീക്കാനാവുക. കപ്പല്‍ ഉറച്ചിരിക്കുന്ന കനാലിലെ മണലും നീക്കം ചെയ്യേണ്ടതുണ്ട്. ഇതിന് ദിവസങ്ങളോളം സമയം എടുക്കുമെന്നാണ് സൂയസ് കനാല്‍ അതോറിറ്റി വിലയിരുത്തുന്നത്. 2017ല്‍ ജാപ്പനില്‍ നിന്നുള്ള കണ്ടെയ്‌നര്‍ ഷിപ്പ് സാങ്കേതിക തകരാറ് മൂലം ഇടിച്ച് തിരിഞ്ഞ് നിന്ന് കനാലില്‍ ഗതാഗതക്കുരുക്ക് സൃഷ്ടിച്ചിരുന്നു. എന്നാല്‍ മണിക്കൂറുകളുടെ പ്രയത്‌ന ഫലമായി ഇത് നീക്കാന്‍ സാധിച്ചിരുന്നു.  

120 മൈല്‍ (193 കിലോമീറ്റര്‍) നീളമാണ് സൂയസ് കനാലിലുള്ളത്. മെഡിറ്ററേനിയനേയും ചെങ്കടലിനേയും ബന്ധിപ്പിക്കുന്ന ഈ സമുദ്രപാത ഏഷ്യയും യൂറോപ്പും തമ്മിലുള്ള ഏറ്റവും നീളം കുറഞ്ഞ സമുദ്രപാതയാണ് ഇത്. നൂറിലധികം കപ്പലുകളാണ് ഈ ട്രാഫിക്ക് ബ്ലോക്കില്‍ കുരുങ്ങിയിട്ടുള്ളത്. നൂറിലധികം കപ്പലുകളാണ് ഈ ട്രാഫിക്ക് ബ്ലോക്കില്‍ കുരുങ്ങിയിട്ടുള്ളത്.  

Tags: waterസൂയസ് കനാലില്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

Kerala

അരുവിക്കരയില്‍ നിന്നുള്ള പ്രധാന പൈപ്പ് പൊട്ടി,തിരുവനന്തപുരം നഗരത്തില്‍ കുടിവെളള വിതരണം തടസപ്പെടും

Kerala

ബയോ ഡീഗ്രേഡബിള്‍ കുപ്പികളില്‍ ‘ഹില്ലി അക്വ’ കുടിവെള്ളം പുറത്തിറക്കി

Kerala

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെള്ളമില്ലാതെ രോഗികള്‍ വലയുന്നു

Health

പൊള്ളുന്ന വേനലില്‍ ശരീരം തണുപ്പിക്കാനുള്ള വഴികള്‍

പുതിയ വാര്‍ത്തകള്‍

അസദുദ്ദീന്‍ ഒവൈസി (ഇടത്ത്) ഹുമയൂണ്‍ കബീര്‍ (നടുവില്‍)

ന്യൂനപക്ഷവോട്ടുകളിന്മേലുള്ള മമതയുടെ ഏകാധിപത്യം അവസാനിപ്പിക്കാന്‍ ഒവൈസിയും ഹുമയൂണ്‍ കബീറും; ബംഗാളില്‍ ബിജെപിയ്‌ക്ക് സാധ്യത വര്‍ധിക്കുന്നു

ആഗോള അയ്യപ്പ സംഗമം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് വീണ്ടും ഹൈക്കോടതി വിമര്‍ശനം

ചാർ ധാം യാത്രയക്ക് കുറ്റമറ്റ പദ്ധതി തയാർ, പാചക വാതക ക്ഷാമമുണ്ടാവില്ല: മുഖ്യമന്ത്രി പുഷ്‌കർ ധാമി

പോളിംഗ് ശതമാനം കൂടിയത് സർക്കാരിനെതിരെയുള്ള ജനവികാരത്തിന്റെ ലക്ഷണം; പലമണ്ഡലങ്ങളിൽ ബിജെപി ജയിക്കും: അഡ്വ.എസ്. സുരേഷ്

മൂന്ന് മുന്നണികൾ മത്സരിക്കുന്ന കേരളത്തിലെ അവസാന തെരഞ്ഞെടുപ്പ് : രാജീവ് ചന്ദ്രശേഖർ

രാജാവിനേക്കാള്‍ രാജഭക്തി…മുസ്‍ലിം ലീഗിന് ആഭ്യന്തര വകുപ്പും ഉപമുഖ്യമന്ത്രി പദവും കിട്ടാന്‍ ലീഗിനേക്കാള്‍ താല്‍പര്യം രാഹുൽ ഈശ്വറിന്

പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ മര്‍ദിച്ച പൊലീസുകാരന് സസ്പന്‍ഷന്‍

ശ്രീനന്ദ

ചിക്കമംഗളൂരുവില്‍ വിനോദയാത്രയ്‌ക്കിടെ മരിച്ച ശ്രീനന്ദയുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പുരോഗമിക്കുന്നു

ലെബനനിലെ സാധാരണക്കാരുടെ മരണങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ ; ഭാരതീയരുടെ സുരക്ഷ ഉറപ്പാക്കുമെന്നും വിദേശകാര്യ മന്ത്രാലയം

ശ്രീനന്ദയെ അപായപ്പെടുത്തിയാകാന്‍ സാധ്യതയുണ്ട്, കാല്‍ വഴുതി വീഴില്ലെന്ന് ശ്രീനന്ദയുടെ അച്ഛന്റെ സഹോദരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.