കെയ്റോ: ലോകത്തെ ഏറ്റവും തിരക്കുപിടിച്ച കപ്പല്‍ പാതകളിലൊന്നായ സൂയസ്കനാലില്‍ വൻ ട്രാഫിക് ബ്ലോക്ക്. നൂറിലേറെ കപ്പലുകള്‍ ഗതാഗതം വഴിമുട്ടി പാതിവഴിയില്‍ നിര്‍ത്തിയിട്ട നിലയിലാണ്. ലോകത്തെ ഏറ്റവും വലിയ ചരക്കു കപ്പലുകളിലൊന്നായ ‘എവര്‍ഗ്രീന്‍’ ആണ്കാറ്റിലുലഞ്ഞ്സൂയസ്തുറമുഖത്തിനു സമീപം വിലങ്ങനെ നിലംതൊട്ടുനിന്നതാണ് ട്രാഫിക് ബ്ലോക്കിന് കാരണമായത്. ചൈനയില്നിന്ന്നെതര്ലന്ഡ്സിലെ റോട്ടര്ഡാമിലേക്ക്പുറപ്പെട്ടതായിരുന്നു ‘എവര്‍ഗ്രീന്‍’.
വടക്കോട്ട്42ഉം തെക്കോട്ട്64ഉം കപ്പലുകള്‍ പാതിവഴിയിലാണ്. ചെങ്കടലിനും മെഡിറ്ററേനിയന്‍ കടലിനുമിടയിലെ ഏക കപ്പല്‍ ചാലാണ്സൂയസ്കനാല്. ഇവിടെ വച്ച് ‘ശക്തമായ കാറ്റില്‍ 400 മീറ്റര്‍ നീളവും 59 മീറ്റര്‍ വീതിയുമുള്ള എവർഗ്രീൻ കപ്പൽ നേരെ തിരിഞ്ഞ്കരക്കടിയുകയായിരുന്നുവെന്ന്കപ്പല് അധികൃതര്‍ പറഞ്ഞു. തായ്‌വാന്‍ ആസ്ഥാനമായുള്ള കപ്പല്‍ ജപ്പാനിലെ ഷൂയി കിസെന്‍ കയ്ഷ ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ളതാണ്.
മൂന്നു വര്‍ഷം മുമ്പ്ജപ്പാനില് നിര്മിച്ചതാണ്കപ്പല്. രണ്ടു ലക്ഷം ടണ്‍ ആണ്കപ്പലിന്റെ ചരക്കുശേഷി. ചരക്കുഗതാഗതം ലാഭകരമാക്കാന്‍ വന്‍കിട കമ്പനികള്‍ കൂറ്റന്‍ കപ്പലുകളിലേക്ക്തിരിഞ്ഞത്സമാന അപകടങ്ങള്‍ക്കിടയാക്കുമെന്ന ആശങ്കയുണ്ട്. ടഗ്ബോട്ടുകളുപയോഗിച്ച്കപ്പല് രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്. പക്ഷേ, ദിവസങ്ങളെടുത്തേ ഇത്എന്നാണ്സൂചന. ജീവനക്കാര്‍ക്ക് പരിക്കില്ല. കപ്പലിന് കേടുപാടുകള്‍ പരിശോധിച്ചുവരികയാണ്.
തത്കാലം സൂയസ്കനാല് പഴയ പാത തുറന്നു നല്‍കിയിട്ടുണ്ടെങ്കിലും കപ്പല്‍ ഗതാഗതം പഴയ പടി ആകുമെന്ന് ഉറപ്പില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: