ഛത്രപതി ശിവാജി അല്ലാതെ വേറെ ശത്രുക്കളാരും ബീജാപ്പൂരിനുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ബീജാപ്പൂര്‍ ഇടയ്ക്കിടയ്ക്ക് സ്വരാജ്യത്തെ ആക്രമിക്കാറുമുണ്ടായിരുന്നു. ഇതു പരിഹരിക്കാനായി ശിവാജി ഒരുപായം കണ്ടെത്തി, അതു കൂടാതെ ധനത്തിന്റെ അത്യാവശ്യകതയും ഉണ്ടായിരുന്നു.
കര്‍ണാടകത്തില്‍ യാത്ര ചെയ്താല്‍ ഈ രണ്ടു പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ സാധിക്കും എന്ന് ശിവാജി ചിന്തിച്ചു. കര്‍ണാടകത്തിലും ബീജാപ്പൂരിന്റെ പ്രബലശത്രുവിനെ നിര്‍മിച്ചാല്‍ വടക്കുനിന്ന് മഠാറാ സൈന്യവും തെക്കുനിന്ന് കര്ണാടകീയരും ഒരുമിച്ച് ബീജാപ്പൂരിനെ കത്രിക പോലെ പിടിച്ച് ഇല്ലാതാക്കാന്‍ സാധിക്കും. ഇതായിരുന്നു ശിവാജിയുടെ യോജനാ. അക്കാലഘട്ടത്തില്‍ കര്‍ണാടക പ്രദേശം സമ്പല്‍സമൃദ്ധമായിരുന്നു. അവിടവിടങ്ങളിലായി സ്വര്‍ണ രത്നാദി സമ്പത്ത് ഭൂമിക്കടിയില്‍ ഒളിച്ചുവെച്ചിട്ടുണ്ടായിരുന്നു. എന്നാല്‍ ആ പ്രദേശങ്ങളെല്ലാം ബീജാപ്പൂരിന്റെ അധീനതയിലായിരുന്നു.
കര്‍ണാടക യാത്രകൊണ്ട് ദീര്‍ഘനാളായി തന്നെ ബാധിച്ചിരിക്കുന്ന വേദനയും പരിഹരിക്കപ്പെടും എന്നു ശിവാജി കരുതുന്നുണ്ടായിരുന്നു. ശഹാജി ഭോണ്‍സലേയുടെ മരണശേഷം ശിവാജിയുടെ അനുജന് വെങ്കോജിയായിരുന്നു കര്‍ണാടകത്തിന്റെ അധികാരി. വെങ്കോജിയും മഹാപരാക്രമിയായിരുന്നു. മധുരനഗരത്തിന്റെ ചൊക്കനാഥ നായകിനെ പരാജയപ്പെടുത്തി തഞ്ചാവൂര്‍ പ്രദേശം ജയിച്ച് മുഴുവന്‍ തഞ്ചാവൂര്‍ രാജ്യത്തിന്റെയും അധിപനായി സിംഹാസനരൂഢനായി അവിടുത്തെ രാജാവായി വാഴിക്കപ്പെട്ടിരുന്നു വെങ്കോജി. എന്നിരുന്നാലും ബീജാപ്പൂര്‍ സാമ്രാജ്യത്തിന്റെ കീഴിലുള്ള ഒരു സാധാരണ സര്‍ദാറിന്റെ മഹത്വമേ അദ്ദേഹത്തിന് കല്‍പ്പിച്ചിട്ടുണ്ടായിരുന്നുള്ളൂ. ബീജാപ്പൂര്‍ ബാദശാഹയുടെ ഛത്രഛായയില്‍ ആയിരുന്നു വെങ്കോജി. തന്റെ ദാസ്യച്ചങ്ങല പൊട്ടിച്ചെറിയാന്‍ സാധിക്കുമായിരുന്നില്ല. അങ്ങനെയൊരു സാഹസമനോഭാവം വെങ്കോജിക്ക് ഉണ്ടായിരുന്നില്ല. മുന്‍പൊരിക്കല്‍ ബീജാപ്പൂരിന്റെ ആജ്ഞാനുസാരം ശിവാജിയോടു യുദ്ധം ചെയ്യാനും പുറപ്പെട്ടിരുന്നു. അതുകൊണ്ട് അനുജനായ വെങ്കോജിക്ക് ഒരു നീണ്ട പത്രം ശിവാജി എഴുതി. കത്തിന്റെ ഉള്ളടക്കം ഇതായിരുന്നു.
ഹേ വെങ്കോജി, താങ്കള്‍ ജിഞ്ജിരയുടെ നാസര്‍ഖാനെ പരാജയപ്പെടുത്തി അയാളുടെ പ്രദേശങ്ങള്‍ കൈക്കലാക്കൂ. അതുപോലെ ശേര്ഖാനെ പരാജയപ്പെടുത്തി അയാളുടെ പ്രദേശവും സ്വാധീനത്തില്‍ കൊണ്ടുവരൂ. അതിനായി മധുരയിലെ ചൊക്കനാഥ നായിക്കിന്റെ സഹായം തേടൂ. അയാളുമായുള്ള സഖ്യം സമ്പാദിക്കാന്‍ തഞ്ചാവൂര്‍ മധുരയ്ക്ക് വിട്ടുകൊടുത്തുകൊണ്ട് വിഖ്യാതമായ വെല്ലൂര്‍ കോട്ടയും, വിജയനഗരത്തിന്റെ അവസാനത്തെ രാജപീഠവും കൈക്കലാക്കി ചുറ്റുപാടുമുള്ള പ്രദേശങ്ങളെ കീഴടക്കിയശേഷം ശ്രീരംഗപട്ടണത്തില്‍ വന്ന് മൈസൂര്‍രാജാക്കന്മാരുടെ സഖ്യം സമ്പാദിച്ച് അവരുടെ സഹായത്തോടെ ബഹലോല്‍ ഖാനില്‍നിന്നും ബേങ്കളൂര്‍ മഹാദുര്‍ഗം കൈക്കലാക്കൂ. ഇതിന്നര്‍ത്ഥം ഹിന്ദു രാജാക്കന്മാരെ സംരക്ഷിച്ചുകൊണ്ട് മുസ്ലിം ശാസനം ഉന്മൂലനം ചെയ്യണം എന്നതായിരുന്നു ശിവാജിയുടെ രാജനീതി സൂത്രവാക്യം.
ഇതുകൊണ്ട് ദീര്‍ഘകാലമായി മനസ്സില്‍ സൂക്ഷിച്ചിരുന്നതും, രാജ്യാഭിഷേകത്തോടെ വിജയനഗര സാമ്രാജ്യം (ഹിന്ദു സാമ്രാജ്യം) പുനരുജ്ജീവിച്ചു എന്നുമുള്ള ശ്രദ്ധ ദക്ഷിണദേശത്തെ മുഴുവന്‍ ഹിന്ദുക്കളിലും ആത്മവിശ്വാസം ജനിപ്പിക്കാന്‍ സാധിക്കുമാറ് ഹിന്ദു സംസ്കൃതിയുടെ ആചരണം പിന്തുടര്ന്നുകൊണ്ട്, രാജഭരണ ഭാഷ സംസ്കൃതമാക്കി, സ്വര്‍ണനാണയങ്ങള്‍ മുദ്രണം ചെയ്തു. വിജയനഗരത്തിന്റെതുപോലെ അഷ്ടപ്രധാന് വ്യവസ്ഥ എന്നിവ ശിവാജി പ്രയോഗത്തില്‍ കൊണ്ടുവന്നിരുന്നു. വെല്ലൂരിലെ, ശ്രീരംഗരായയുടെ സിംഹാസനവും രാജധാനിയും കൈവശപ്പെടുത്താന്‍ സാധിച്ചാല്‍ ദക്ഷിണത്തിലെ മറ്റു രാജ്യങ്ങളും ജിഞ്ജി, തഞ്ചാവൂര്‍, മധുര, മൈസൂര്‍, ബിദനൂര്‍ എന്നീ രാജ്യങ്ങളും ക്ലേശം കൂടാതെ കൈവശപ്പെടുത്താന്‍ സാധിക്കും. നൂതന ഹിന്ദുസ്വരാജ്യത്തെ അംഗീകരിക്കാന്‍ അവര്‍ക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടാവില്ല എന്ന് ശിവഛത്രപതി ചിന്തിച്ചു.
സ്വരാജ്യത്തിന്റെ സുരക്ഷാദൃഷ്ടിയില് മറ്റൊരംശം കൂടി ഈ യോജനയില്‍ ഉണ്ടായിരുന്നു. ശത്രുക്കളാല്‍ ചുറ്റപ്പെട്ട സഹ്യാദ്രിയിലെ സ്വരാജ്യത്തിന് എല്ലായ്പ്പോഴും ശത്രു ഭയം ഉള്ളതുകൊണ്ടു തന്നെ അങ്ങനെയൊരു സന്ദര്‍ഭമുണ്ടായാല്‍ സ്വരാജ്യത്തിന്റെ മറ്റൊരു സുരക്ഷാ കേന്ദ്രം എന്ന നിലയ്ക്ക് സംഘര്‍ഷം നടത്താന്‍ ദൂരെ മറ്റൊരു കേന്ദ്രം ആവശ്യമായിരുന്നു. ദക്ഷിണ ദ്വിഗ്വിജയ യാത്രകൊണ്ട് ഈ ലക്ഷ്യവും സാധിക്കണം എന്നാഗ്രഹിച്ചിരുന്നു. എന്നു മാത്രമല്ല ഈ രണ്ടു കേന്ദ്രങ്ങള്‍ക്കും ഇടയിലുള്ള വിസ്തൃതമായ ഭൂപ്രദേശവും കൈവശപ്പെടുത്തണം എന്ന യോജനയും ശിവാജിക്കുണ്ടായിരുന്നു. ഹിന്ദുസ്ഥാനത്തിന്റെ പൂര്വതീരവും പശ്ചിമതീരവും രണ്ടു ഭാഗങ്ങളാക്കി അവിടത്തെ ഭരണവ്യവസ്ഥയില്‍ തന്റെ രണ്ടു പുത്രന്മാരെ യോജിപ്പിക്കണം എന്നെല്ലാം സുവിസ്തൃതമായ ഭാവി യോജന അദ്ദേഹം ചിന്തിച്ചിരുന്നു.
ഈ വിഷയത്തില്‍ സ്വരാജ്യത്തിന്റെ ന്യായാധിപനായിരുന്ന റാനഡെ പറയുന്നു- രാജനീതി നിപുണനായ ശിവാജി ഭാവിയില്‍ വരാനിടയുള്ള വിപത്തുക്കളെ കണക്കിലെടുത്ത്, ദൂരത്ത് ദക്ഷിണദേശത്തുള്ള കാവേരിയുടെ പരിസര പ്രദേശത്ത് സ്വരാജ്യത്തിന്റെ ഭാവിയിലെ സുരക്ഷാ കേന്ദ്രം സ്ഥാപിക്കണം എന്ന് ചിന്തിച്ചിട്ടുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: